ന്യൂസ് അപ്ഡേറ്റ്സ്

വിമാന ജീവനക്കാരിയെ കയറിപ്പിടിച്ചു; ഇന്ത്യക്കാരന് സിങ്കപ്പൂരില്‍ തടവ്

ആരോപണ പ്രകാരം രണ്ട് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് യുവാവിനെതിരെ ചുമത്തിയിരുന്നത്.

വിമാന ജീവനക്കാരിയെ അപമാനിച്ചെന്ന കേസില്‍ ഓസ്‌ട്രേലിയന്‍ എന്‍ ആര്‍ ഐക്ക് സിങ്കപ്പൂരില്‍ മൂന്നാഴ്ച തടവ്. സിഡ്‌നിയില്‍ നിന്നും സിങ്കപ്പൂരിലേക്കുള്ള യാത്രക്കിടെയാണ് സംഭവം. സിഡ്‌നിയില്‍ ലോജിസ്റ്റിക് കമ്പനിയില്‍ ജോലിക്കാരനും ഇന്ത്യൻ പൗരനുമായ പരഞ്ജപേ നിരഞ്ജന്‍ ജയന്ത് എന്നയാളാണ് 25 കാരിയായ ക്യാബിന്‍ ക്രൂവിനെ അപമാനിച്ചെന്ന കേസില്‍ തടവിന് വിധിക്കപ്പെട്ടത്.

വിമാനയാത്രക്കിടെ പലതവണ ജീവനക്കാരിയെ സമീപിച്ച യുവാവ് ഫോണ്‍ നമ്പര്‍ ആവശ്യപ്പെടുകയായിരുന്നു. ജിവനക്കാരി നിഷേധിച്ചതോടെ ഇവരുടെ അരക്കെട്ടില്‍ കയറിപ്പിടിക്കുകയുമായിരുന്നെന്നുമാണ് ആരോപണം. യുവതി വിവരമറിയിച്ചത് പ്രകാരം ചാങ്ഗി വിമാനത്താവളത്തില്‍ രജിസ്റ്റര്‍ പരാതിയിലാണ് യുവാവിന്റെ അറസ്റ്റ്.

ആരോപണ പ്രകാരം രണ്ട് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് യുവാവിനെതിരെ ചുമത്തിയിരുന്നത്. എന്നാല്‍ താന്‍ മദ്യപിച്ചിരുന്നെന്ന ജയന്തിന്റെ കുറ്റസമ്മതം കണക്കിലെടുത്താണ് കുറഞ്ഞ ശിക്ഷ വിധിച്ചെതെന്നും കേസ് പരിഗണിച്ച ജില്ലാ ജഡ്ജി ഉത്തരവില്‍ പറയുന്നു.

“സാര്‍.. സെക്‌സ്, ലോകത്ത് ഏറ്റവും വികാരവും സുഖവുമുള്ള ഒന്നല്ലേ.. പിന്നെ എങ്ങനെ ഇത് വൃത്തികെട്ട ജോലിയാകും?”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍