UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എൻഎസ്എസിന്റെ വാക്കുകൾ നായൻമാർ അനുസരിക്കുമോ എന്ന് കാണിക്കാം: ജി സുകുമാരൻ നായർ

ഇപ്പോൾ ഭരണത്തിലിരിക്കുന്നവർ ജനിക്കുമുൻപ് നവോത്ഥാനത്തിന് അടിത്തറയിട്ട സംഘടനയാണ് എൻഎസ്എസ്.

സംസ്ഥാന സർക്കാറിനെയും എസ്എൻഡിപിയെയും വിമർശിച്ച് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. കേരളത്തിൽ നവോത്ഥാനം നടന്നിട്ടുണ്ടെങ്കിൽ അത് എൻഎസ് മുന്‍കയ്യെടുത്തിട്ടാണെന്നായിരുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇപ്പോൾ ഭരണത്തിലിരിക്കുന്നവർ ജനിക്കുമുൻപ് നവോത്ഥാനത്തിന് അടിത്തറയിട്ട സംഘടനയാണ് എൻഎസ്എസ്. ആ സംഘടനെയെയാണ് ഇപ്പോൾ നവോത്ഥാനം പഠിപ്പിക്കാൻ ശ്രമിക്കുന്നത്. കമ്മ്യൂണിസ്റ്റുകാർ കൂടുന്നിടത്തെല്ലാം മന്നത്ത് പത്മനാഭന്റെ ചിത്രം വയ്ക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. എൻഎസ്എസ് പറഞ്ഞാല്‍ നായൻമാർ അനുസരിക്കുമോ എന്ന് കാണിച്ചു നൽകാമെന്നും അദ്ദേഹം പറയുന്നു. ചങ്ങനാശ്ശേരിയിലെ എൻഎസ്എസ് താലൂക്ക് യൂനിയൻ പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എൻഎസ്എസിനെക്കാൾ പഴക്കം ചെന്ന സംഘടനയാണ് എസ്എൻഡിപി. സംഘടനയോട് എന്നും ബഹുമാനം മാത്രമാണുള്ളത്. എന്നാൽ ഇപ്പോൾ അവരെ നയിക്കുന്നവരാണ് പ്രശ്നക്കാരെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ശബരിമല വിഷയത്തിൽ എൻഎസ്എസ് നിലപാടിൽ ഉറച്ചുനിന്നു. വിധിയെ സ്വാഗതം ചെയ്തവർ വോട്ടുബാങ്കു നോക്കി എൻ‌എസ്എസ് നിലപാടിലേക്ക് തിരിച്ച് വന്നു.

ശബരിമല വിധി ഇടത് സർക്കാർ ചോദിച്ച് വാങ്ങിയതാണ്. ഹൈന്ദവരുടെ വിശ്വാസം ഇല്ലാതാക്കാനും ക്ഷേത്രഘങ്ങൾ നശിപ്പിക്കാനുമുള്ള നീക്കങ്ങളുടെ ഭാഗമാണിത്. സംവരണത്തിലും ശബരിമലയിലും എൻഎസ് എസ് സ്വീകരിച്ച് പോന്ന നിലപാടുകൾ ലോകം അംഗീകരിക്കുകയാണ്. ശബരിമല യുവതീ പ്രവേശനവും നവോത്ഥാനവും തമ്മിൽ ബന്ധം ഇല്ലെന്നും അദ്ദേഹം പറയുന്നു. ശബരിമല വിഷയത്തിൽ കോടതി വിസ്താരം നടക്കുന്ന ദിവസം ഹൈന്ദവ വിശ്വാസികൾ ക്ഷേത്രങ്ങളിൽ വഴിപാടുകൾ നടത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍