ന്യൂസ് അപ്ഡേറ്റ്സ്

കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളില്ല; ഫ്രാങ്കോ മുളയ്ക്കലിനെ ഡിസ്ചാര്‍ജ്ജ് ചെയ്തു

ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഉടന്‍ തീരുമാനം എടുക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

ബലാല്‍സംഗക്കേസില്‍ അറസ്റ്റ് ചെയ്ത കോട്ടയത്തേക്ക് കൊണ്ടുപോവും വഴി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രില്‍ പ്രവേശിപ്പിച്ച മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ആരോഗ്യ പ്രശ്‌നങ്ങളിലെന്ന് ഡോക്ടര്‍മാര്‍. ഇതോടെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്ന അദ്ദേഹത്തെ ഡിസ്ചാര്‍ജ്ജ് ചെയ്തു. ഇതോടെ ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഉടന്‍ തീരുമാനം എടുക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

ഇന്നലെ രാത്രി പതിനോന്നോടെയാണ് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഫ്രാങ്കോ മുളയ്ക്കലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലേക്കും മാറ്റുകയായിരുന്നു. എന്നാല്‍ പരിശോധനയില്‍ ഇസിജിയില്‍ ചെറിയ വ്യത്യാസ്ം ഉണ്ടെന്നെല്ലാതെ മറ്റ് പ്രശ്‌നങ്ങല്‍ ഇല്ലെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന സൂചന.

അവര്‍ തിരിച്ചു പോവുകയാണ്; ഫ്രാങ്കോയുടെ അറസ്റ്റില്‍ തീരുമോ ഈ ‘ചരിത്ര വനിത’കള്‍ക്കുള്ള പിന്തുണ?

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍