TopTop
Begin typing your search above and press return to search.

പുത്തുമലയില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി; മഴക്കെടുതിയില്‍ മരണം 76

പുത്തുമലയില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി; മഴക്കെടുതിയില്‍ മരണം 76
മഴക്കെടുതിയുടെ ഭാഗമായ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും വയനാട് പുത്തുമലയില്‍ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ പുത്തുമലയില്‍ മരിച്ചവരുടെ എണ്ണം പത്തായി. ഇവിടെ മണ്ണിനടിയില്‍ ഇനിയും ഏഴ് പേര്‍ കുടുങ്ങിക്കിടപ്പുണ്ട്. ഒരു കാറും ഉരുള്‍ പൊട്ടലില്‍ പെട്ടുപോയിട്ടുണ്ട്. ഇതില്‍ പെട്ടു പോയവരെ കണ്ടെത്താനായിട്ടില്ല. മണ്ണുമാന്ത്രി യന്ത്രങ്ങള്‍ ഇറക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഇവിടെ.

അതേസമയം നിലമ്പൂരിനടുത്തുള്ള കവളപ്പാറയില്‍ ഇന്ന് കണ്ടെത്തിയത് നാല് മൃതദേഹങ്ങളാണ്. കവളപ്പാറയില്‍ മരിച്ചവരുടെ എണ്ണം 13 ആയി. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു ജില്ലയിലും റെഡ് അലര്‍ട്ട് ഇല്ല. മിക്ക നദികളിലും ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്. അതേസമയം സംസ്ഥാനത്ത് മഴക്കെടുതിയുടെ ഭാഗമായി മരണം 76 ആയി.


Next Story

Related Stories