Top

വനിതാ മതിൽ പരാജയമെന്ന് കോൺഗ്രസ്; പൊതുസമൂഹം തള്ളിയ പരിപാടിയെന്ന് ബിജെപി

വനിതാ മതിൽ പരാജയമെന്ന് കോൺഗ്രസ്; പൊതുസമൂഹം തള്ളിയ പരിപാടിയെന്ന് ബിജെപി
സംസ്ഥാന സർക്കാറിന്റെ ആഭിമുഖ്യത്തിൽ ഇടതുപക്ഷം സംഘടിപ്പിച്ച വനിതാ മതിലിനെ വിമർശിച്ച് ബിജെപിയും കോൺഗ്രസും.  വനിതാ മതിലിനെ സംസ്ഥാനത്തെ പൊതു സമൂഹം തള്ളിക്കളഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചപ്പോൾ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്തും നികുതിപ്പണം ചിലവിട്ടും സംഘടിപ്പിച്ച പരിപാടി തികഞ്ഞ പരാജയമായിരുന്നെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ളയും ആരോപിച്ചു. ഗ്രാമപ്രദേശങ്ങളില്‍ മതില്‍ പൊളിയുകയാണുണ്ടായതെന്നും പരിപാടിക്ക് ഒൗദ്യോഗിക സംവിധാനം പൂര്‍ണ്ണമായി ദുരുപയോഗപ്പെടുത്തിയെന്നും ചെന്നിത്തല പറഞ്ഞു.

എന്നാൽ, വനിതാ മതില്‍ ഓര്‍മ്മിപ്പിക്കുന്നത് 1989ല്‍ സോവിയറ്റ് യൂണിയനില്‍ സംഘടിപ്പിക്കപ്പെട്ട 'ബാള്‍ട്ടിക്ക് ചെയ്‌നി'നെ ആണ് ഒാർമിപ്പിക്കുന്നതെന്നായിരുന്നു ശ്രീധരൻ‌ പിള്ളയുടെ പ്രതികരണം. പ്രവിശ്യകളെ കോര്‍ത്തിണക്കി 675 കിലോ മീറ്റര്‍ ദൈര്‍ഘ്യത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പണിതീര്‍ത്ത 'ബാള്‍ട്ടിക്ക് ചെയ്ന്‍' എന്ന പേരിൽ മനുഷ്യ ശൃംഖല കലാശിച്ചത് സോവിയറ്റ് യൂണിയന്‍റെയും അവിടത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും തകര്‍ച്ചയിലാണ് കലാശിച്ചതെന്നും ശ്രീധരൻ പിള്ള ഒാർമ്മപ്പെടുത്തി.

ഇതേ ചരിത്രമായിരിക്കും കേരളത്തിലും ആവർത്തിക്കുകയെന്നും അദ്ദേഹം വിലയിരുത്തുന്നു. 'ബാള്‍ട്ടിക്ക് ചെയ്ന്‍' നുശേഷം സോവിയറ്റ് സാമ്രജ്യത്തിന്‍റെ ശിഥിലീകരണം ആരംഭിക്കുകയായിരുന്നു. വിഭാഗീയതയുടെയും വര്‍ഗീയതയുടെയും ഈ ദുരന്ത മതില്‍ പിണറായി സര്‍ക്കാരിന്‍റെ മരണമണിയാണ് മുഴക്കുന്നതെന്നു പിള്ള പറയുന്നു.



https://www.azhimukham.com/live-vanitha-mathil-for-support-gender-equality-and-renaissance/

Next Story

Related Stories