UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബിജെപി തിരഞ്ഞെടുപ്പ് യോഗത്തില്‍ അമിത് ഷായുടെ വെളിപ്പെടുത്തല്‍; ബലാക്കോട്ടിൽ 250ൽ കൂടുതൽ ഭീകരർ കൊല്ലപ്പെട്ടു

പുല്‍വാമയില്‍ ആക്രമണം നടന്ന് 13-ാം ദിവസം സേന തിരിച്ചടിച്ചു. ഉറിയിലും പുല്‍വാമയിലുമുണ്ടായ ആക്രമണങ്ങള്‍ക്ക് ഇന്ത്യ ശക്തമായ മറുപടിയാണ് നൽകിയത്.

ഇന്ത്യൻ വ്യോമസേന ബാലാകോട്ടില്‍ നടത്തിയ മിന്നലാക്രമണത്തില്‍ 250ൽ കൂടുതൽ ഭീകരർ കൊല്ലപ്പെട്ടെന്ന അവകാശവാദവുമായി ബിജെപി അധ്യക്ഷൻ അമിത് ഷാ. ഇന്നലെ അഹമ്മദാബാദില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലായിരുന്നു അമിത് ഷായുടെ പ്രസ്താവന. ബലാക്കോട്ടെ മരണ സംഖ്യ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരും സൈനിക വൃത്തങ്ങളും ഇതു വരെ ഔദ്യോഗികമായി പ്രതികരിക്കാത്തത് രാഷ്ട്രീയ തർക്കങ്ങൾക്ക് ഉൾപ്പെടെ വഴിവച്ചതിന് പിറകെയാണ് അമിത് ഷായുടെ അവകാശവാദം.

പുല്‍വാമയില്‍ ആക്രമണം നടന്ന് 13-ാം ദിവസം സേന തിരിച്ചടിച്ചു. ഉറിയിലും പുല്‍വാമയിലുമുണ്ടായ ആക്രമണങ്ങള്‍ക്ക് ഇന്ത്യ ശക്തമായ മറുപടിയാണ് നൽകിയത്. അഞ്ച് വര്‍ഷത്തിനിടെ തീവ്രവാദികള്‍ക്കെതിരെ സര്‍ക്കാര്‍ നടത്തിയ തിരിച്ചടികളേക്കുറിച്ച് പറയവെ അദ്ദേഹം വ്യക്തമാക്കുന്നു.

മിന്നലാക്രമണത്തിൽ 300 പേര്‍ കൊല്ലപ്പെട്ടതെന്ന് സർക്കാർ അവകാശപ്പെട്ടില്ലെന്ന പ്രതികരണവുമായി കേന്ദ്രമന്ത്രി എസ്.എസ് അലുവാലിയ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇന്ത്യയുടെ വ്യോമാക്രമണത്തില്‍ പാക് ഭീകരകേന്ദ്രങ്ങളിലെ 300 പേര്‍ കൊല്ലപ്പെട്ടന്ന് ആരെങ്കിലും പറഞ്ഞോ എന്നായിരുന്നു അലുവാലിയയുടെ പ്രതികരണം. 300 ആളുകള്‍ കൊല്ലപ്പെട്ട വാര്‍ത്തയുടെ നിജസ്ഥിതി എന്താണെന്ന് മോദി വെളിപ്പെടുത്തണമെന്ന് മമത ബാനര്‍ജിയുടെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഇതിന് പിറകെയാണ് ആക്രമണം സംബന്ധിച്ച തെളിവുകൾ പുറത്ത് വിടണമെന്ന ആവശ്യവുമായി പ്രതിപക്ഷം രംഗത്തെത്തിയത്. തെളിവുകൾ പുറത്തുവിടാൻ കേന്ദ്രസര്‍ക്കാറിന് ഉത്തരവാദിത്വമുണ്ടെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങിന്റെ പ്രതികരണം. ഉസാമ ബിന്‍ലാദനെ വധിച്ചശേഷം യുഎസ് തെളിവുകള്‍ നല്‍കിയതുപോലെ ഇന്ത്യയും തെളിവുകള്‍ പുറത്തുവിടണം എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ബിഎസ്പി നേതാവ് മായാവതിയും തെളിവ് പുറത്ത് വിടണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ഫെബ്രുവരി 26ന് ബലാക്കോട്ടിൽ ഇന്ത്യൻ വ്യോമസേന നടത്തിയ ആക്രമണത്തിൽ 200 മുതൽ 300 പേർ വരെ കൊല്ലപ്പെട്ടനായിരുന്നു ആദ്യ റിപ്പോർട്ടുകൾ. എന്നാൽ ഇക്കാര്യത്തിൽ പിന്നീട് സ്ഥിരീകരണം ഉണ്ടായില്ലെന്ന് മാത്രമല്ല മരണസംഖ്യ നിഷേധിച്ച് പാക്കിസ്താൻ രംഗത്തെത്തുകയും ചെയ്തു. ആക്രമണം നടന്നെന്ന് പറയുന്ന സ്ഥലത്ത് ആരും കൊല്ലപ്പെട്ടതായി അറിയില്ലെന്ന പ്രദേശ വാസികള ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളും രംഗത്തെത്തി. ബാലാകോട്ടില്‍ നടന്ന വ്യോമാക്രമണത്തില്‍ വനം നശിക്കപ്പെട്ടു എന്ന് കാണിച്ച് ഐക്യരാഷ്ട്രസഭയില്‍ പാക്കിസ്താന്‍ പരാതി നല്‍കിയിരുന്നു. ‘പ്രകൃതി-തീവ്രവാദം’ എന്നായിരന്നു പാകിസ്താന്‍ ഇന്ത്യയുടെ വ്യോമാക്രമണത്തെ വിശേഷിപ്പിച്ചത്.

 

Also Read-   ബിൻലാദനെ വധിച്ചപ്പോൾ അമേരിക്ക സാറ്റ്ലൈറ്റ് തെളിവുകൾ പുറത്തുവിട്ടതുപോലെ ബലാക്കോട്ടെ മിന്നലാക്രമണ ദൃശ്യങ്ങൾ വെളിപ്പെടുത്തണമെന്ന് ആവശ്യം; രാഷ്ട്രീയ വിവാദം ചൂടുപിടിക്കുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍