പാലക്കാട് സ്പിരിറ്റ് കടത്ത് കേസ്: എക്സൈസിനെ വെട്ടിച്ച് രക്ഷപ്പെട്ട സിപിഎം പ്രാദേശിക നേതാവ് അത്തിമണി അനിൽ പിടിയിൽ

പ്രാദേശിക രാഷ്ട്രീയ തർക്കത്തിന്റെ ബലിയാടാണ് താനെന്ന് അത്തിമണി അനീഷ് പ്രതികരിച്ചു

പാലക്കാട് തത്തമംഗലത്തിന് സമീപം വച്ച് കാറിൽ 525 ലിറ്റര്‍ സ്പിരിറ്റ് കടത്തുന്നതിനിടെ എക്സൈസ് പിടിയിൽനിന്നു രക്ഷപ്പെട്ട  അനിൽ കുമാർ എന്ന അത്തിമണി അനില്‍ പിടിയില്‍. പാലക്കാട് തമിഴ്നാട് അതിർത്തിയിൽ നിന്നാണ് സിപിഎം പെരുമാട്ടി ലോക്കല്‍ കമ്മിറ്റി അംഗം കൂടിമായിരുന്ന ഇയാളെ പിടികൂടിയത്. സംഭവത്തിന് ശേഷം മൂന്നു ദിവസമായി ഒളിവിലായിരുന്നു അത്തിമണി അനില്‍. അതിർത്തി പ്രദേശത്ത് 2000 ലിറ്ററിലേറെ സ്പിരിറ്റ് പിടികൂടിയ സംഭവത്തില്‍ ഉൾപ്പെടെ ഇയാൾക്ക് പങ്കുണ്ടെന്നാണ് വിവരം. എക്സൈസ് ഇന്റലിജൻസ് ഇയാളെ നിരീക്ഷിച്ചുവരുന്നതിടൊയാണ് കഴിഞ്ഞ ദിവസം കാറിൽ സ്പിരിറ്റുമായി ഉദ്യോഗസ്ഥർക്ക് മുന്നില്‍പ്പെടുന്നത്.

അതേസമയം, സിപിഎം പുറത്താക്കിയ അത്തിമണി അനിലിന് പാലക്കാട്ടെ എക്സൈസ് വഴിവിട്ട സഹായം നടത്തിയയി ആരോപണമുയര്‍‌ന്നിരുന്നു. എക്സൈസിന്റെ കണ്ണ് വെട്ടിച്ച് മീനാക്ഷിപുരം ചെക്പോസ്റ്റുവഴിയാണ് കഴിഞ്ഞ ദിവസം അനില്‍ പൊളളാച്ചിയിലേക്ക് രക്ഷപെട്ടത്. പെരുമാട്ടി മുന്‍ ലോക്കല്‍ കമ്മിറ്റി അംഗവും അത്തിമണി ബ്രാഞ്ച് മുന്‍ സെക്രട്ടറിയുമായിരുന്നു അനില്‍ കുമാര്‍. എക്‌സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതടക്കം നിരവധി കേസുകളില്‍ പ്രതിയായ അനിലിനെ, സ്പിരിറ്റ് കടത്ത് കേസില്‍ പ്രതിയായതോടെ സിപിഎം പുറത്താക്കുകയായിരുന്നു.

മേയ് ഒന്നിനു തത്തമംഗലത്തു വച്ചാണ് സ്പിരിറ്റ് നിറച്ച കന്നാസുകളുമായി കാർ എക്സൈസ് പിടികൂടിയത്. കാറിലുണ്ടായിരുന്ന അത്തിമണി അനിൽ മറ്റൊരു കാറിൽ രക്ഷപ്പെടുകയായിരുന്നു. മീനാക്ഷിപുരത്തുള്ള തെങ്ങിൻതോപ്പുകളിലേക്കാണ് സ്പിരിറ്റ് എത്തിക്കാൻ ശ്രമിച്ചതെന്നാണു വിവരം. തിരഞ്ഞെടുപ്പിന്റെ തലേദിവസം അത്തിമണി അനിലിന്റെ നേതൃത്വത്തിൽ ജില്ലയിൽ വൻതേ‍ാതിൽ സ്പിരിറ്റ് വിൽപന നടത്തിയതായി എക്സൈസ് ഇന്റലിജൻസിനു വിവരം ലഭിച്ചിരുന്നു.

അതേസമയം, പ്രാദേശിക രാഷ്ട്രീയ തർക്കത്തിന്റെ ബലിയാടാണ് താനെന്ന് അത്തിമണി അനീഷ് പ്രതികരിച്ചു. ഇന്നലെ ഏഷ്യാനെറ്റ് ന്യുസിനോടായിരുന്നു അനിലിന്റെ ആരോപണം. താൻ ഉടൻ കീഴടങ്ങുമെന്നും അനീഷ് പറഞ്ഞിരുന്നു. “ഗൂഡാലോചനയ്ക്ക് പിന്നിൽ പ്രാദേശിക ദൾ നേതാക്കളാണ്. ഏത് അന്വേഷണവും നേരിടാൻ തയ്യാറാണ്. ഉടൻ കീഴടങ്ങും. എക്സൈസ് ഓഫീസ‍ർ കേസ് സത്യസന്ധനമായി അന്വേഷിക്കണമെന്നാണ് എനിയ്ക്ക് പറയാനുള്ളത്” എന്നായിരുന്നു പ്രതികരണം.

അത്തിമണി അനിലിനെ രക്ഷപ്പെടാൻ സിപിഎമ്മിലെ ഉന്നതരുടെ നിർദേശാനുസരണം ഒരു വിഭാഗം ഉദ്യോഗസ്ഥർ സഹായിച്ചെന്ന ആരോപണം ശക്തമായതിന് പിറകെയാണ് അറസ്റ്റ് എന്നതും ശ്രദ്ധേയമാണ്. സ്പിരിറ്റ് പിടികൂടിയ ഉടൻ അനിലിനെ പ്രതി പട്ടികയിൽനിന്ന് ഒഴിവാക്കാൻ സിപിഎമ്മിന്റെ വിവിധ തലങ്ങളിലുള്ള നേതാക്കൾ എക്‌സൈസ് ഉന്നത ഉദ്യോഗസ്ഥരെ തുടർച്ചയായി ബന്ധപ്പെട്ടിരുന്നെന്നായിരുന്നു റിപ്പോർട്ടുകൾ. അനിലിന് പാലക്കാട്ടെ എക്സൈസ് വഴിവിട്ട സഹായം നടത്തിയതായും ആരോപണമുണ്ട്. അനിലിനെ സഹായിക്കുന്ന ചിറ്റൂരിലെ പൊലീസ്, സിപിഎം നേതാക്കളുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപിയും രംഗത്തെത്തിയിരുന്നു.

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍