UPDATES

ട്രെന്‍ഡിങ്ങ്

സെക്രട്ടറിയേറ്റില്‍ ഇപ്പോള്‍ ‘ഉറങ്ങുന്നത്’ 1.2 ലക്ഷം ഫയലുകള്‍, ഏറ്റവുമധികം റെവന്യു വകുപ്പില്‍

ഭരണനിര്‍വഹണം പ്രൊഫഷണലാക്കാന്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് നടപ്പാക്കുന്ന കാര്യം മന്ത്രിസഭയുടെ പരിഗണനയിലാണ്.

ഓരോ ഫയലും ഓരോ ജീവിതമാണ് എന്നും ചുവപ്പുനാടയില്‍ അതിനെ കുരുക്കിയിടരുത് എന്നും അധികാരമേറ്റ് ദിവസങ്ങള്‍ക്കുള്ളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. എന്നാല്‍ സെക്രട്ടറിയേറ്റില്‍ ഇപ്പോള്‍ കെട്ടിക്കിടക്കുന്നത് 1.2 ലക്ഷം ഫയലുകളാണ് എന്ന് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫയലുകളില്‍ 74 ശതമാനവും തീരുമാനമാകാതെ ഇരിക്കുന്നു. റവന്യു വകുപ്പിലാണ് ഏറ്റവുമധികം ഫയലുകള്‍ കെട്ടിക്കിടക്കുന്നത് – 17300. മുഖ്യമന്ത്രിയുടെ ഓഫീസിലും നിരവധി ഫയലുകള്‍ കെട്ടിക്കിടക്കുന്നുണ്ട്.

ഏറ്റവുമൊടുവില്‍ കണ്ണൂര്‍ ആന്തൂരില്‍ വ്യവസായി സാജന്‍ പാറായിയുടെ ആത്മഹത്യയുടെ പശ്ചാത്തലത്തില്‍ ചുവപ്പുനാടയ്‌ക്കെതിരെ മുഖ്യമന്ത്രി നടത്തിയ വിമര്‍ശനത്തിന് ശേഷവും ഫയലുകളുടെ കാര്യത്തില്‍ മാറ്റമില്ല. ഫയല്‍ നീക്കം വേഗത്തിലാക്കും എന്ന് മുഖ്യമന്ത്രി കഴിഞ്ഞയാഴ്ച നിയമസഭയില്‍ പറഞ്ഞിരുന്നു. മിക്കവാറും വകുപ്പുകളിലും 75 ശതമാനത്തിന് മുകളില്‍ ഫയലുകള്‍ കെട്ടിക്കിടക്കുകയാണ്. മുഖ്യമന്ത്രിയുടെ വകുപ്പുകളിലും പൊതുമരാമത്ത്, ധന വകുപ്പുകളിലും 75 ശതമാനത്തില്‍ താഴെ ഫയലുകളാണ് കെട്ടിക്കിടക്കുന്നത്. അതേസമയം ഭരണനിര്‍വഹണം പ്രൊഫഷണലാക്കാന്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് നടപ്പാക്കുന്ന കാര്യം മന്ത്രിസഭയുടെ പരിഗണനയിലാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍