Top

പെരിയാർ, വളപട്ടണം, കുതിരപ്പുഴ, കുറുമൻ പുഴകളിൽ ജലനിരപ്പ് അപകട നിലയിൽ - കേന്ദ്ര ജല കമ്മീഷൻറെ മുന്നറിയിപ്പ്

പെരിയാർ, വളപട്ടണം, കുതിരപ്പുഴ, കുറുമൻ പുഴകളിൽ ജലനിരപ്പ് അപകട നിലയിൽ -  കേന്ദ്ര ജല കമ്മീഷൻറെ മുന്നറിയിപ്പ്
അതി തീവ്ര മഴയുടെ സാഹചര്യത്തിൽ കേരളത്തിലെ പെരിയാർ, വളപട്ടണം, കുതിരപ്പുഴ, കുറുമൻപുഴ തുടങ്ങിയ പുഴകളിൽ അപകടകരമായ രീതിയിൽ ജലനിരപ്പുയർന്നതായി കേന്ദ്ര ജല കമ്മീഷൻറെ പ്രളയ മുന്നറിയിപ്പ് സംവിധാനത്തിൽ നിന്ന് അറിയിപ്പ്.

കൂടാതെ മഴ തുടരുന്ന സാഹചര്യത്തിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്,വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലൂടെ ഒഴുകുന്ന നദികൾ കര കവിഞ്ഞൊഴുകാൻ സാധ്യതയുണ്ടെന്നും ഈ ജില്ലകളിൽ പ്രളയ സാധ്യതയുണ്ടെന്നും കേന്ദ്ര ജല കമ്മീഷൻ (cwc) മുന്നറിയിപ്പ് നൽകുന്നു. നദിക്കരകളിലുള്ളവർ അതീവ ജാഗ്രത പാലിക്കുക എന്ന് ജലകമ്മീഷൻ പറയുന്നു.

അതേസമയം ജലവിഭവ വകുപ്പിന് കീഴിലുള്ള ചെറിയ ഡാമുകളാണ് ഇതുവരെ തുറന്നത് - കുറ്റ്യാടി, മലങ്കര, കാരാപ്പുള, മംഗലം, കാഞ്ഞിരപ്പുഴ, കല്ലാര്‍കുറ്റി, ഭൂതത്താന്‍കെട്ട് എന്നിവ. വലിയ ഡാമുകളിലെ ജലനിരപ്പില്‍ നിലവില്‍ ഭീഷണിയില്ല.

Next Story

Related Stories