UPDATES

വാര്‍ത്തകള്‍

‘വ്യക്തിപരമായ ആക്ഷേപങ്ങള്‍ സിപിഎമ്മിന്റെ നയമല്ല’; പപ്പു, രമ്യ ഹരിദാസ് വിഷയങ്ങളിൽ നിലപാട് വ്യക്തമാക്കി സീതാറാം യെച്ചുരി

സ്ത്രീപക്ഷ നിലപാടില്‍ ഒരു വീട്ടുവീഴ്ചയുമില്ല. സ്ത്രീകളെ അധിക്ഷേപിക്കല്‍ പാര്‍ട്ടിയുടെ രീതിയല്ല. പരാമർശത്തിൽ എന്തെങ്കിലും പിഴവ് പറ്റിയിട്ടുണ്ടോയെന്ന് പാര്‍ട്ടി അന്വേഷിക്കും

രാഹുൽഗാന്ധിയെ പപ്പുവെന്ന് വിശേഷിപ്പിച്ച മുഖപത്രത്തിന്റെ നിലപാടിനെയും ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയായ രമ്യാ ഹരിദാസിനെതിരുയുമുള്ള  എൽഡിഎഫ് കണ്‍വീനറുടെ ഭാഗത്ത് നിന്നുണ്ടായ വ്യക്തിപരമായ ആക്ഷേപങ്ങളെയും തള്ളി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. എറണാകുളം പ്രസ്‌ക്ലബ്ബില്‍ നടന്ന മീറ്റ് ദ പ്രസില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. പപ്പു പ്രയോഗം ആരംഭിച്ചത് ബിജെപിയാണെന്ന് പ്രതികരിച്ച അദ്ദേഹം വ്യക്തിപരമായ ആക്ഷേപങ്ങള്‍ പാര്‍ട്ടിയുടെ നയമല്ലെന്നും വ്യക്തമാക്കി.

അതേസമയം, എ വിജയരാഘവന്റെ വിവാദ പ്രസംഗം പാര്‍ട്ടി സംസ്ഥാന ഘടകം പരിശോധിക്കും. സ്ത്രീപക്ഷ നിലപാടില്‍ ഒരു വീട്ടുവീഴ്ചയുമില്ല. സ്ത്രീകളെ അധിക്ഷേപിക്കല്‍ പാര്‍ട്ടിയുടെ രീതിയല്ല. പരാമർശത്തിൽ എന്തെങ്കിലും പിഴവ് പറ്റിയിട്ടുണ്ടോയെന്ന് പാര്‍ട്ടി അന്വേഷിക്കും വിജയരാഘവന്റെ പ്രശ്നത്തില്‍ കേന്ദ്രനേതൃത്വം ഇടപെടേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും ജനറൽ സെക്രട്ടറി മാധ്യങ്ങളോട് വ്യക്തമാക്കി. രാഹുലിനെ പപ്പു എന്ന് വിശേഷിപ്പിച്ച ദേശാഭിമാനിയുടെ മുഖപ്രസംഗത്തെയും രമ്യാ ഹരിദാസിനെതിരെ കോഴിക്കോടും പൊന്നാനിയിലും എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ പരാമര്‍ശം നടത്തിയതും തുടർച്ചയായി വിവാദത്തിന് ഇടയാക്കിയതിന് പിറകെയാണ് യെച്ചൂരി നിലപാട് വ്യക്തമാക്കുന്നുത്.

അതേസമയം, ബി.ജെ.പിക്കെതിരെ ശക്തമായ രാഷ്ട്രീയ നിലപാട്​ സ്വീകരിക്കുന്ന ഇടതുപക്ഷത്തിനെതിരെ മത്സരിക്കുന്ന രാഹുലിന് തോൽവി സമ്മാനിച്ച് മറുപടി നൽകണമെന്ന് കഴിഞ്ഞ ദിവസം യെച്ചൂരി ആലപ്പുഴയിൽ പ്രതികരിച്ചിരുന്നു. തൃപുരയിലും പശ്ചിമബംഗാളിലും കേരളത്തിലും ബിജെപിക്കെതിരെ ശക്തമായ നിലപാട്​ സ്വീകരിക്കുന്ന പ്രസ്ഥാനമാണ് സിപിഎം എന്ന് വ്യക്തമാക്കിയ ആദ്ദേഹം ​പ്രധാനമന്ത്രിയെയും സംഘപരിവാർ സംഘടനകളെയും കടന്നക്രമിക്കാനും യെച്ചുരി തയ്യാറായിരുന്നു.

ആര്‍.എസ്.എസിന്റ ഹിന്ദുത്വ ഭീകരത നടപ്പാക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രമിക്കുന്നതെന്ന് ആരോപിച്ച അദ്ദേഹം സംഘ്പരിവാര്‍ സംഘടനകൾ സ്വകാര്യ സേനകള്‍ ഉണ്ടാക്കി ജാതിയുടെയും മതത്തിന്റെയും പേരില്‍ ദലിതരെയും മുസ്​ലിംകളെയും വേട്ടയാടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍