Top

പറന്ന് ചെന്നാണ് നാം ആക്രമിച്ചത്; 'മോദി ഞങ്ങളെ അടിച്ചേ.. മോദി ഞങ്ങളെ അടിച്ചേ..' എന്ന് പാകിസ്താൻ നിലവിളിച്ചു: പ്രധാനമന്ത്രി

പറന്ന് ചെന്നാണ് നാം ആക്രമിച്ചത്;
ബലാക്കോട്ട് മിന്നലാക്രമണം വീണ്ടും തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡൽഹിക്ക് സമീപം നോയ്ഡയിൽ പൊതുസമ്മേളനത്തിലായിരുന്നു മോദിയുടെ പരാമർശം. പാകിസ്താന്റെ കണക്കുട്ടലുകൾ തെറ്റിച്ചായിരുന്നു ഇന്ത്യ നൽകിയ തിരിച്ചടി. ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തില്‍ പാകിസ്താന്‍ കരഞ്ഞുപോയെന്ന്  പരിഹസിച്ച പ്രധാനമന്തി വിഷയത്തിൽ തെളിവ് ചോദിച്ച് പ്രതിപക്ഷത്തെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു.

പാക്കിസ്താന് മേൽ ഒരു പുലർച്ചെ 33-30ന് പറന്ന് ചെന്നാണ് നാം ആക്രമിച്ചത്.  പാകിസ്താന്‍ പ്രതീക്ഷിച്ചിരുന്നത് മിന്നലാക്രമണമായിരുന്നു.  അതനുസരിച്ച് അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കുകയും കൂടുതല്‍ സൈനികരെയും ടാങ്കുകളെയും നിയോഗിക്കുകയും ചെയ്തു. എന്നാല്‍ ഉറി മാതൃക ഉപേക്ഷിച്ച് നമ്മൾ നടത്തിയത് വ്യോമാക്രമണമായിരുന്നു. അപ്രതീക്ഷിത ആക്രമണതിൽ ആവര്‍ നിലവിളിച്ചു. പാകിസ്താനാണ് പുലര്‍ച്ചെ അഞ്ചുമണിക്ക് ട്വിറ്ററിലായിരുന്നു നിലവിളി ആരംഭിച്ചത്. നമ്മൾ മിണ്ടാതിരിക്കുകയായിരുന്നു.  'മോദി ഞങ്ങളെ അടിച്ചേ. മോദി ഞങ്ങളെ അടിച്ചേ.. ' എന്നായിരുന്നു അത്. പാക്ക് പ്രകോപനങ്ങള്‍ തുടരുമ്പോഴും പതിറ്റാണ്ടുകളായി ചെയ്യാത്ത കാര്യമാണ് ധീരരായ സൈനികര്‍ ബാലക്കോട്ടില്‍ വിജയകരമായി നടപ്പാക്കിയതെന്നും അദ്ദേഹം ആരോപിച്ചു.

തിരിച്ചടി ലഭിച്ചെന്ന് പാകിസ്താൻ പോലും അംഗീകരിക്കുമ്പോൾ രാജ്യത്തുള്ളവർക്കാണ് ഇപ്പോഴും സംശയം. അവർ തെളിവുകൾ ആവശ്യപ്പെടുന്നു. ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേ ഇരിക്കുന്നു. രാജ്യത്തെ ഭക്ഷണം കഴിക്കുന്നവർ പാകിസ്താനെ സഹായിക്കുന്ന പ്രസ്താവനകളുമായി രംഗത്തെത്തുകയാണ്. ഇന്ത്യൻ രക്തമാണ് അവരുടെ ഞരമ്പുകളിലെങ്കിൽ അവർ ഇതിന് മുതിരുമായിരുന്നോ എന്നും ഭാരത മാതാവിന് ജയ് വിളിക്കുന്നവര്‍ക്ക് ഇത്തരമൊരു സംശയം ഉന്നയിക്കുമോഎന്നും അദ്ദേഹം ചോദിക്കുന്നു. ഇന്ത്യയുടെ ചോറുണ്ണുന്നവര്‍ പാകിസ്താനെ സഹായിക്കുന്ന പ്രസ്താവനകളാണ് നടത്തുന്നത്. ഇന്ത്യയുടെ രക്തമാണ് സിരകളില്‍ ഒഴുകുന്നതെങ്കില്‍ അവര്‍ക്ക് ഇത്തരം സംശയങ്ങള്‍ ഉണ്ടാകുമായിരുന്നോ? ഭാരത് മാതാവിന് ജയ് വിളിക്കുന്നവര്‍ക്ക് ഇത്തരമൊരു സംശയം ഉണ്ടാകുമോ? സംശയങ്ങള്‍ ഉന്നയിക്കുന്ന ഇവര്‍ ആരാണ്? ഇവരുടെ വാക്കുകളില്‍ ആരെങ്കിലും വിശ്വസിക്കുമോ?- മോദി ചോദിക്കുന്നു.



മിന്നലാക്രമണത്തിനും വ്യോമാക്രമണത്തിനും ശേഷം പാകിസ്താന് ഇന്ത്യ പഴയ ഇന്ത്യയല്ലെന്ന് മനസിലായിട്ടുണ്ട്. മാറിവന്ന സര്‍ക്കാരുകളുടെ കാലത്ത് മന്ത്രിമാര്‍ മാത്രമാണ് മാറിയത്. ഞങ്ങള്‍ നയത്തില്‍ മാറ്റംവരുത്തിയതെന്നും മോദി പറഞ്ഞു.




Next Story

Related Stories