ട്രെന്‍ഡിങ്ങ്

മേഘങ്ങള്‍ റഡാറുകളെ കബളിപ്പിക്കാന്‍ വിമാനങ്ങളെ സഹായിക്കുമെന്ന് ഞാന്‍ പറഞ്ഞു, അങ്ങനെയാണ് ബലാകോട്ടില്‍ അന്ന് തന്നെ ബോംബിട്ടത്‌ (വീഡിയോ)

താന്‍ ഇത് ആദ്യമായാണ് പുറത്തുപറയുന്നത് എന്ന് പറഞ്ഞുകൊണ്ടാണ് മോദി ഇക്കാര്യം പറഞ്ഞത്.

പാകിസ്താനിലെ ബലാകോട്ടില്‍ വ്യോമാക്രമണം നടത്തുന്ന സമയത്ത് കാലാവസ്ഥ മോശമായതിനാല്‍ ആക്രമണം മാറ്റിവയ്ക്കണം എന്ന അഭിപ്രായം ഉയര്‍ന്നിരുന്നതായും എന്നാല്‍ താനാണ് അന്ന് തന്നെ ആക്രമണം നടത്താമെന്ന് പറഞ്ഞത് എന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂസ് നേഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മോദി ഇക്കാര്യം പറഞ്ഞത്.

താന്‍ ഇത് ആദ്യമായാണ് പുറത്തുപറയുന്നത് എന്ന് പറഞ്ഞുകൊണ്ടാണ് മോദി ഇക്കാര്യം പറഞ്ഞത്. ബലാകോട്ട് ആക്രമണത്തിന് നിശ്ചയിച്ച സമയം കാലാവസ്ഥ മോശമായിരുന്നു. ആകാശം മേഘാവൃതമായിരുന്നു. ആക്രമണം മറ്റൊരു ദിവസത്തേയ്ക്ക് മാറ്റിവയ്ക്കാം എന്ന നിര്‍ദ്ദേശമുയര്‍ന്നു. അതേസമയം മേഘങ്ങള്‍ റഡാറുകളടെ കണ്ണ് വെട്ടിക്കാന്‍ നമ്മുടെ വിമാനങ്ങളെ സഹായിക്കും എന്ന് ഞാന്‍ പറഞ്ഞു – മോദി പറഞ്ഞു.

വീഡിയോ കാണാം:

Also Read: ഞാനൊരിക്കലും മുസ്ലീങ്ങളോട് വിവേചനം കാട്ടിയിട്ടില്ല: നരേന്ദ്ര മോദി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍