TopTop
Begin typing your search above and press return to search.

ചട്ടലംഘനം പരിശോധിക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷൻ; 'പിഎം നരേന്ദ്രമോദി' റിലീസിങ്ങ് തടയണമെന്ന ഹർജി സുപ്രീം കോടതി തള്ളി

ചട്ടലംഘനം പരിശോധിക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷൻ; പിഎം നരേന്ദ്രമോദി റിലീസിങ്ങ് തടയണമെന്ന ഹർജി സുപ്രീം കോടതി തള്ളി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം വിഷയമാക്കി ഒരുക്കിയ 'പിഎം നരേന്ദ്ര മോദി' എന്ന സിനിമയുടെ റിലീസിങ്ങ് തടയണമെന്ന ഹർജി സുപ്രീം കോടതി തള്ളി. വിവേക് ഒബ്‌റോയ് നായകനാക്കി ഒമങ് കുമാര്‍ സംവിധാനം ചെയ്ത ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് ഇതുവരെ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ലെന്ന് വ്യക്തമാക്കിയാണ് നടപടി.

സിനിമ പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ആരോപിച്ച ഹർജിക്കാരന് വേണ്ടി ഹാജരായ മനു അഭിഷേക് സിങ്വിയുടെ ആരോണം നിരാഗരിച്ച കോടതി ഇക്കാര്യം തീരുമാനിക്കേണ്ടതു തിരഞ്ഞെടുപ്പ് കമ്മിഷനാണെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടിയതായി വാർത്താ ഏജൻസിയായ എഎന്‍ഐ റിപ്പോർട്ട് ചെയ്യുന്നു. കോൺഗ്രസ് നേതാവ് അമൻ പൻവാറാണ് ഹർജിയുമായി കോടതിയെ സമീപിച്ചത്.

ഏപ്രിൽ 11 നായിരുന്നു പിഎം നരേന്ദ്രമോദിയുടെ റിലീസിങ്ങ് നിശ്ചയിച്ചിരുന്നത്. എന്നാൽ അന്നേ ദിവസം തന്നെയാണ് രാജ്യത്ത് ആദ്യഘട്ട വോട്ടെപ്പ് നടക്കുന്നതും. തിരഞ്ഞെടുപ്പിനു തൊട്ടു മുമ്പ് ചിത്രം പുറത്തിറക്കുന്നത് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണു സുപ്രീം കോടതിയിൽ ഹർജി സമർപ്പിക്കപ്പെട്ടത്. 23 ഭാഷകളിലായാണ് സിനിമ റിലീസിങ്ങിന് ഒരുങ്ങുന്നത്.

നേരത്തെ ഏപ്രില്‍ 12ന് റിലീസ് ചെയ്യാനുള്ള തീരുമാനം പിന്നീട് ഏപ്രില്‍ അഞ്ചിലേയ്ക്ക് മാറ്റുകയും സുപ്രീം കോടതി പരിഗണിക്കുന്ന സാഹചര്യത്തില്‍ ഇത് വീണ്ടും നീട്ടുകയുമായിരുന്നു. ഇതിനിടെയാണ് ഏ പ്രില്‍ 11ന് സിനിമ റിലീസ് ചെയ്യുമെന്ന് നിർമാതാവ് പ്രഖ്യാപനം നടത്തിയത്.


Next Story

Related Stories