TopTop
Begin typing your search above and press return to search.

കൗമാരക്കാരനെ പീഡിപ്പിച്ചു; യുവതി പോക്‌സോ പ്രകാരം റിമാന്‍ഡില്‍

കൗമാരക്കാരനെ പീഡിപ്പിച്ചു; യുവതി പോക്‌സോ പ്രകാരം റിമാന്‍ഡില്‍
യുവാവ് പീഡിപ്പിച്ചെന്നാരോപിച്ച് പരാതി നല്‍കിയ 27 കാരി പോക്‌സോ കേസില്‍ ജയിലിലായി. ആരോപണ വിധേയന് പ്രായ പൂര്‍ത്തിയായില്ലെന്ന് തെളിഞ്ഞതോടെയാണ് ഇടുക്കി ചോറ്റുപാറ സ്വദേശിയായ യുവതിക്കെതിരേ പോലീസ് പോക്സോ പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. റിമാന്‍ഡിലായ യുവതി ഇപ്പോള്‍ കോട്ടയം സബ് ജയി
ലിലാണ്. കുമളി സ്വദേശിയായ കൗമാരക്കാരന്‍ പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി പീരുമേട് പൊലീസ് സ്റ്റേഷനിലെത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം.

യുവാവ് നിരന്തരം പീഡിപ്പിച്ചെന്നും ശല്ല്യം ചെയ്യുകയുമാണെന്നായിരുന്നു പരാതി. എന്നാല്‍ പരാതി പ്രകാരം യുവാവിനെ ചോദ്യം ചെയ്തതോടെ കേസ് മാറിമറിയുകയായിരുന്നു.  യുവതി സ്ഥിരം യാത്രചെയ്യുന്ന ബസിലെ ജീവനാക്കാരനായിരുന്നു യുവാവ്. ഇരുവരും അടുപ്പത്തലാവുകയും ഒരുമിച്ച് താമസിക്കുകയും ചെയ്യുകായിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം യുവാവ് തിരിച്ചുപോയതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. ഗര്‍ഭിണിയാണെന്നും ഒപ്പം വന്ന് താമസിച്ചില്ലെങ്കില്‍ പീഡിപ്പിച്ചെന്നാരോപിച്ച് കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പക്ഷേ 17 കാരന്‍ തിരിച്ചെത്തിയില്ല. തുടര്‍ന്നാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. പരിശോധനയില്‍ പയ്യന് പ്രായ പൂര്‍ത്തിയായിട്ടില്ലെന്ന് തെളിഞ്ഞതോടെ യുവതിക്കെതിരേ കുട്ടികളെ ലൈംഗികമായി പീഡിപ്പെച്ചെന്ന വകുപ്പില്‍ പോക്‌സോ ചുമത്തുകയായിരുന്നു.

Next Story

Related Stories