ന്യൂസ് അപ്ഡേറ്റ്സ്

ദുരന്തബാധിതരെ സഹായിക്കാന്‍ സൗജന്യ സര്‍വീസുമായി തപാല്‍ വകുപ്പ്

ഹെഡ്പോസ്റ്റ് ഓഫീസുകളില്‍ ശേഖരിക്കുന്ന സാധനങ്ങള്‍ അതാത് ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് സൗജന്യമായി തപാല്‍ വകുപ്പ് എത്തിക്കുന്നതാണ്.

ദുരന്തബാധിതരെ സഹായിക്കാന്‍ ആയി റിലീഫ് കാമ്പുകളിലേയ്ക്കുള്ള ആവശ്യ സാധനങ്ങള്‍ സൗജന്യമായി അയയ്ക്കുവാന്‍ തപാല്‍ വകുപ്പ് സൗകര്യം ഒരുക്കി. കേരളത്തിലെ എല്ലാ ഹെഡ്പോസ്റ്റ് ഓഫീസുകള്‍ കേന്ദ്രീകരിച്ചാണ് തപാല്‍ വകുപ്പ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

ഹെഡ്പോസ്റ്റ് ഓഫീസുകളില്‍ ശേഖരിക്കുന്ന സാധനങ്ങള്‍ അതാത് ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് സൗജന്യമായി തപാല്‍ വകുപ്പ് എത്തിക്കുന്നതാണ്.
പാക്കറ്റ് ചെയ്ത ഭക്ഷണങ്ങള്‍, കുടിവെള്ളം, പുതിയ പുതപ്പുകള്‍, ബെഡ്ഷീറ്റ്, തോര്‍ത്ത്, മരുന്നുകള്‍, സോപ്പ്, ടൂത്ത് പേസ്റ്റ്, സാനിറ്ററി നാപ്കിന്‍, മറ്റ് അവശ്യ സാധനങ്ങള്‍ എന്നിവയാണ് തപാല്‍ വകുപ്പ് ശേഖരിക്കുന്നത്.

മോസ്റ്റ് റെഡ്

എഡിറ്റേഴ്സ് പിക്ക്

Share on

മറ്റുവാര്‍ത്തകള്‍