TopTop
Begin typing your search above and press return to search.

തെളിവ് നശിപ്പിക്കാന്‍ ശ്രീറാമിനെ സഹായിച്ചു - കിംസ് ആശുപത്രി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഇ എം നജീബിനെ പ്രസ് ക്ലബ് അംഗത്വത്തില്‍ നിന്ന് പുറത്താക്കി

തെളിവ് നശിപ്പിക്കാന്‍ ശ്രീറാമിനെ സഹായിച്ചു - കിംസ് ആശുപത്രി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഇ എം നജീബിനെ പ്രസ് ക്ലബ് അംഗത്വത്തില്‍ നിന്ന് പുറത്താക്കി
മാധ്യമപ്രവര്‍ത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ തെളിവ് നശിപ്പിക്കാന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെ സഹായിച്ചു എന്ന ആരോപണം നേരിടുന്ന കിംസ് ആശുപത്രി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഇ എം നജീബിനെ തിരുവനന്തപുരം പ്രസ് ക്ലബ് അംഗത്വത്തില്‍ നിന്ന് പുറത്താക്കി. ശ്രീറാം വെങ്കിട്ടരാമന്റെ രക്ത പരിശോധനാ സാമ്പിളുകള്‍ ശേഖരിക്കാതെയും പ്രതിയ്ക്ക് തെളിവുകള്‍ നശിപ്പിക്കാന്‍ വേണ്ട സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്ത കിംസ് ആശുപത്രിയുടെ നടപടിയില്‍ പ്രതിഷേധിച്ച് കിംസ് എക്‌സിക്യൂട്ടീവ് ഡയറക്ടറായ ഇ.എം.നജീബിനെ പ്രസ് ക്ലബ്ബ് അസോസിയേറ്റ് മെമ്പര്‍ഷിപ്പില്‍ നിന്നും പുറത്താക്കാന്‍ പ്രസ് ക്ലബ്ബ് ഭരണസമിതി തീരുമാനിച്ചതായി പ്രസിഡന്റ് ജി. പ്രമോദും സെക്രട്ടറി എം. രാധാകൃഷ്ണനും അറിയിച്ചു.

Next Story

Related Stories