Top

ഇന്‍സ്റ്റഗ്രാമില്‍ കൂടുതല്‍ ഫോളോവേഴ്‌സ്; ലോക നേതാക്കളില്‍ ഒന്നാമനായി നരേന്ദ്ര മോദി

ഇന്‍സ്റ്റഗ്രാമില്‍ കൂടുതല്‍ ഫോളോവേഴ്‌സ്; ലോക നേതാക്കളില്‍ ഒന്നാമനായി നരേന്ദ്ര മോദി
ഇന്‍സ്റ്റഗ്രാമില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ പിന്തുടരുന്ന നേതാവായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. 15.4 ദശലക്ഷം പേരാണ് മോദിയെ പ്രമുഖ ഫോട്ടോ ഷെയറിങ്ങ് ആപ്പായ ഇന്‍സ്റ്റഗ്രാമില്‍ 'ഫോളോ' ചെയ്യുന്നത്. യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഉള്‍പ്പെടെയുള്ളവരെ പിന്തള്ളിയാണ് മോദി ഒന്നാമത് എത്തുന്നത്. പ്രമുഖ പബ്ലിക്ക് റിലേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ സ്ഥാപനമായ ബിസി ഡബ്ല്യു വിന്റെ 'ട്വിപ്ലോമസി' പഠന പ്രകാരം ഇന്ത്യോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിദാദോയാണ് പട്ടികയില്‍ രണ്ടാമത്. 14 മില്യണ്‍ ഫോളോവേഴ്‌സ് വിദാദോയ്ക്ക് ഉള്ളപ്പോള്‍ 10.9 ദശലക്ഷം ഫോളോവേഴ്‌സുള്ള യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് നാലാം സ്ഥാനത്തും നിലയുറപ്പിക്കുന്നു. ലോക നേതാക്കള്‍ക്കിടയില്‍ ഏറ്റവും വേഗത്തില്‍  പ്രചാരം കൊണ്ടിരിക്കുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമാണ് ഇന്‍സ്റ്റഗ്രാമെന്നും പഠനം പറയുന്നു.

നേതാക്കള്‍ക്ക് പുറമെ വിവിധ സര്‍ക്കാരുകള്‍, വിദേശ കാര്യമന്ത്രാലയങ്ങള്‍, എന്നിവയും ട്വിറ്റര്‍, ഫേസ്ബുക്ക് എന്നിവയ്‌ക്കൊപ്പം ട്വിറ്ററും സാമൂഹികമാധ്യമങ്ങളിലെ ഇടപെടലിനായി സജീവമായി ഉപയോഗിക്കുന്നുണ്ട്. 81 ശതമാനം യുഎന്‍ അംഗങ്ങള്‍ക്കും ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ ഉണ്ടെന്നും കണക്കുകള്‍ പറയുന്നു.

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ് എന്നിവര്‍ക്ക് ഒഴികെ ജി 20 കുട്ടായ്മയിലെ എല്ലാ നേതാക്കല്‍ക്കും ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നണ്ട്. ജി 7 കൂട്ടായ്മയിലെ യുഎസ്, കാനഡ, ജപ്പാന്‍, ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി, യുകെ എന്നിവിടങ്ങളിലെ നേതാക്കള്‍ക്കും സ്വകാര്യ അക്കൗണ്ടോ ഒദ്യോഗിക അക്കൗണ്ടോ ഉണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.  ക്രിസ്ത്യന്‍ ആത്മീയ നേതാവ് പോപ്പ് ഫ്രാന്‍സിസാണ് ഫോളോവേഴ്‌സിന്റെ പട്ടികയില്‍ നാലാം സ്ഥാനത്ത്.

അതേസമയം, മൂന്നാം സ്ഥാനത്തുള്ള ട്രംപ് ഇതുവരെ 1556 പോസ്റ്റുകൾ ഇന്‍സ്റ്റഗ്രാമിലുടെ പങ്കുവച്ചപ്പോള്‍ പട്ടികയില്‍ ഒന്നാമത് നില്‍ക്കുമ്പോഴും ഇന്ത്യന്‍ പ്രധാനമന്ത്രി ആകെ 80 പോസ്റ്റുകള്‍ മാത്രമാണ്. കണക്കുകൾ പ്രകാരം 20 ഇരട്ടിയുടെ വ്യത്യാസമാണ് ഇരു നേതാക്കളും തമ്മിലുള്ളത്. എന്നാല്‍ മോദിയുടെ പോസറ്റുകളുടെ ശരാശരി 873,302 ഇടപെടലുകള്‍ ആണെന്നും പഠനം പറയുന്നു.

എന്നാല്‍, കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച അനുഷ്‌ക ശര്‍മ വിരാട് കൊഹ്ലി എന്നിര്‍ക്കൊപ്പമുള്ള ചിത്രമായിരുന്നു മോദിയുടെ ഏറ്റവും പ്രചാരം ലഭിച്ച പോസ്റ്റ്. 1,856,424 ലൈക്കുകളാണ് പോസ്റ്റിന് ലഭിച്ചിട്ടുള്ളത്. ലോക നേതാക്കള്‍ക്കിടയിലെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. രാഷ്ട്രീയം, സിനിമ, ക്രിക്കറ്റ് എന്നീരംഗത്തെ മുന്നു പ്രശസ്തരുടെ സാന്നിധ്യമാണ് ഫോട്ടോയ്ക്ക് ലൈക്ക് കൂടാന്‍ കാരണമെന്നും പഠനം പറയുന്നു.  2018 ലെ ലോക എക്കണോമിക്‌സ് ഫോറത്തിനിടയില്‍ ദാവോസില്‍ നിന്നും പകര്‍ത്തിയ ചിത്രമാണ് കൂടുതല്‍ പ്രചാരം നേടിയ മറ്റൊരു ചിത്രം. മഞ്ഞു നിറഞ്ഞ പാതിയില്‍ ഒരു ബസ്റ്റോപ്പില്‍ തനിച്ചുനില്‍ക്കുന്ന പ്രധാനമന്തിയുടെ ചിത്രത്തിന് 1,635,978 ലൈക്കുകളാണ് ലഭിച്ചിരുന്നത്.


View this post on Instagram
Met @virat.kohli and @anushkasharma. Congratulated them on their wedding.


A post shared by Narendra Modi (@narendramodi) on


മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയായിരുന്നു ലോകനേതാക്കളില്‍ ആദ്യമായി ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയത്. പ്രസിഡന്റായിരിക്കെ 2012 ലായിരുന്നു അത്. 2010ലാണ് ഇന്‍സ്റ്റഗ്രാം ആരംഭിച്ചത്. ഇതിനോടകം തന്നെ 100 മില്യണ്‍ ജനങ്ങള്‍ ഇന്‍സ്റ്റഗ്രാം സജീവമായി ഉപയോഗിക്കുന്നെന്നാണ് കണക്ക്.

Next Story

Related Stories