UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആദ്യം പശുവിനെ കൊന്നവരെ കണ്ടു പിടിക്കട്ടെ, എന്നിട്ടാകാം ഇന്‍സ്‌പെക്ടറുടെ കൊലപാതകികളെ പിടിക്കുന്നത്: ബുലന്ദ്ഷഹര്‍ പൊലീസ്‌

‘ഗോവധത്തിനെ തുടർന്നുണ്ടായ പ്രതിഷേധമാണ് ഇൻസ്പെക്ടർ സുബോധ് കുമാർ സിങ്ങിന്റെ കൊലപാതകത്തിലേക്ക് നയിച്ചത്. അത് കണ്ടെത്താനാണ് ഞങ്ങളുടെ പ്രധാന ശ്രമം

ബുലന്ദ്ഷഹറിൽ ആക്കൂട്ടം കൊലപ്പെടുത്തിയ പോലീസുകാരൻ സുബോധ് കുമാറിന്റെ മരണത്തെ അവഗണിച്ച് യു പി പോലീസ്. ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടിട്ട് നാലു ദിവസം പിന്നിടുമ്പോളും കൊലപാതകത്തിനു പിന്നിലുളളവരെ കണ്ടെത്തുന്നതിന് പകരം പശുവിനെ കൊന്നവരെ കണ്ടെത്താനുളള ശ്രമത്തിലാണ് അന്വേഷണ സംഘം. കൊലപാതകത്തിലേക്ക് നീണ്ടത് പശുക്കളെ കൊന്നാതാണ്. അതിനാൽ ആദ്യം പശുവിനെ കൊന്നവരെ കണ്ടുപിടിക്കട്ടെ, എന്നിട്ടാകാം പൊലീസ് ഓഫിസറുടെ കൊലപാതകികളെ എന്നാണ് യുപി പൊലീസിന്റെ പ്രതികരണം.

ബുലന്ദ്ഷഹർ അഡീഷണൽ സൂപ്രണ്ട് ഓഫ് പൊലീസ് റയീസ് അക്തറാണ് ഇക്കാര്യം വ്യക്തമാക്കിയത്. ദേശീയ മാധ്യമമായ ദി ഇന്ത്യൻ എക്സ്പ്രസ്സിനോടായിരുന്നു പ്രതികരണം. ‘ഗോവധത്തിനെ തുടർന്നുണ്ടായ പ്രതിഷേധമാണ് ഇൻസ്പെക്ടർ സുബോധ് കുമാർ സിങ്ങിന്റെ കൊലപാതകത്തിലേക്ക് നയിച്ചത്. ആ പശുക്കളെ കൊന്നതാരാണെന്ന് കണ്ടെത്താനാണ് ഞങ്ങളുടെ പ്രധാന ശ്രമം. പശുക്കളെ കൊന്നത് ആരാണെന്ന് കണ്ടെത്തിയാൽ അതിലൂടെ പൊലീസ് ഓഫിസറുടെ കൊലപാതകികളിലേക്കും എത്താനാവുമെന്നാണ് പ്രതീക്ഷ. ഗോവധത്തിന് പിന്നിലുളളവരെ കണ്ടെത്തുകയാണ് ഞങ്ങളുടെ പ്രഥമ പരിഗണന,” എസ് പി പറയുന്നു.  ഗോവധം സംബന്ധിച്ച കേസിൽ ഗോവധ കേസിൽ നാലുപേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

ബുലന്ദ്ഷഹറിൽ എസ് എച്ച് ഒ ആയ സുബോധിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാലു പേരെ ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുളളത്. പക്ഷേ പ്രധാന പ്രതിയും ബജ്റംഗ്‌ദൾ നേതാവുമായ യോഗേഷ്‌ രാജ് സിങ്ങിനെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

അതേസമയം,  കലാപത്തിന് കാരണമായ ഗോവധത്തിനു പിന്നിൽ ഗൃഡാലോചന നടത്തിട്ടുണ്ടോ, പ്രത്യേക ഗ്രൂപ്പുകൾ പ്രവർത്തിച്ചിട്ടുണ്ടോ എന്നുൾപ്പടെയുള്ള കാര്യങ്ങൾ ഇപ്പോൾ പറയാനാകില്ല. എന്നാൽ സുബോധിന്റെ കൊലപാതകത്തിൽ പെട്ടവരെല്ലാം പശു സംരക്ഷണ പ്രവർത്തനങ്ങളിൽ ഉളളവരാണെന്ന് വ്യക്തമാണെന്നും അദ്ദേഹം പറയുന്നു. എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കാൻ പ്രധാന പ്രതികൾ പിടിയിലാവേണ്ടതുണ്ട്. അതിനാലാണ് ഇപ്പോൾ ഗോഹത്യ കേസിന് പ്രാധാന്യം നൽകുന്നതെന്നും അദ്ദേഹം പറയുന്നു.

അതേസമയം, ഗോവധത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ സുബോധ് കുമാർ സിങ് നിരസിച്ചതാണ് കാര്യങ്ങൾ കൈവിട്ടു പോകാനും കലാപ സാഹര്യം ഉണ്ടാക്കാനും ഇടയാക്കിയതെന്നും ആരോപിച്ച് കേസിലെ പ്രധാന പ്രതിയായ യോഗേഷ് രാജിന്റെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ വഴി പുറത്തുവന്നിരുന്നു. കൊലപാതകത്തിൽ തനിക്ക് യാതൊരു പങ്കുമില്ലെന്നാണ് ഇയാൾ വീഡിയോയിൽ പറഞ്ഞത്. കേസിലെ ഒൻപതാം പ്രതിയായ ശിഖർ അഗർവാളിന്റെ ഒരു വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

എന്നാൽ  സുബോധ് സത്യസന്ധനായ ഒരു വ്യക്തിയായിരുന്നെന്നും , സ്വയം രക്ഷയ്ക്ക് വേണ്ടിയുള്ള  പ്രതികളുടെ പ്രതികരണമാണ് വീഡിയോ എന്നുമായിരുന്നു ഇതിനോട്  ബുലന്ദ്ഷഹർ എസ്‌പി പ്രവീൺ രഞ്ജൻ സിങ് പറയുന്നു.

ബുലന്ദ്ഷഹറില്‍ പോലീസുകാരന്റെ മരണത്തിന് കാരണമായ കലാപം ആസൂത്രിതമെന്ന് കൂടുതല്‍ തെളിവുകള്‍, ലക്ഷ്യം ലോക്സഭാ തെരഞ്ഞെടുപ്പ്?

നാം ജീവിക്കുന്നത് പേടിപ്പിക്കുന്ന യാഥാര്‍ത്ഥ്യങ്ങളിലാണ്; ക്രിമിനല്‍വത്ക്കരണം മുഖ്യധാരയാകുമ്പോള്‍

‘തോക്ക് തട്ടിയെടുക്കൂ, ആക്രമിക്കൂ… ആക്രമിക്കൂ’; ബുലന്ദ്ഷഹര്‍ കലാപത്തിലെ കൂടുതല്‍ തെളിവുകള്‍ പുറത്ത്

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍