ന്യൂസ് അപ്ഡേറ്റ്സ്

പ്രിയനന്ദനനെ ആക്രമിച്ച സംഭവം; ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിൽ

ആക്രമണത്തെ മുഖ്യമന്ത്രിയുൾപ്പെടെ അപലപിച്ചിരുന്നു

തൃശൂര്‍ വല്ലച്ചിറയിലെ വീടിന് സമീപം വച്ച് സംവിധായകന്‍ പ്രിയനന്ദനനെ ആക്രമിച്ച കേസില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. സരോവർ എന്നയാളെയാണ് കൊടുങ്ങല്ലൂരില്‍ വെച്ച്  പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെയാണ് പ്രിയനന്ദന് നേരെ ആക്രമണമുണ്ടായത്. വീടിന് സമീപത്ത് വെച്ച് മുഖത്തടിച്ച ശേഷം തലയില്‍ ചാണകവെള്ളം ഒഴിക്കുകയായിരുന്നു.

വല്ലച്ചിറ സ്വദേശിതന്നയാണ് പ്രതിയെന്നാണ് വിവരം. എന്നാൽ പലയിടങ്ങളിലായി വാടകവീട്ടിൽ താമസിച്ച് വരികയായിരുന്നു. പ്രതിക്കെതിരെ കലാപശ്രമം, അക്രമം, മാന്യവ്യക്തിയെ പ്രകോപനമില്ലാതെ പൊതുമധ്യത്തിൽ അവഹേളിക്കൽ, ദേഹോപദ്രവം, അസഭ്യംവിളി, ഭീഷണി തുടങ്ങിയ വകുപ്പുകളിലായി കേസെടുത്തിട്ടുണ്ട്.

ശബരിമല സമരവുമായി ബന്ധപ്പെട്ട് താന്‍ ഫെയ്സ്ബുക്കിലിട്ട കുറിപ്പിനോടുള്ള സംഘ്പരിവാര്‍ പ്രതിഷേധത്തിന്റെ തുടര്‍ച്ചയാണ് അക്രമമെന്ന് പ്രിയനന്ദനന്റെ ആരോപണം. ആക്രമണത്തിന് പിന്നിൽ പ്രദേശവാസികളാണെന്നും ഇവരെ കണ്ടാൽ തിരിച്ചറിയുമെന്നും സംവിധായകൻ വ്യക്തമാക്കിയിരുന്നു. രാവിലെ പാൽ വാങ്ങുന്ന സമയം മനസിലാക്കി കാത്തിരുന്നാണ് ആക്രമിച്ചത്. പാത്രത്തിൽ ചാണകവെള്ളം കലക്കി നേരത്തെ വഴിയരികിൽ സൂക്ഷിച്ചിരുന്നു. കടയിലേക്ക് കയറുന്നതിനിടെ പെട്ടെന്ന് പിന്നിൽനിന്നാണ് ആക്രമണമുണ്ടായത്. ഇത് സൂചനയാണെന്നും ബാക്കി പിന്നാലെ വരുമെന്നും ഭീഷണിമുഴക്കിയശേഷം പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിന് ശേഷം സരോവർ ഒളിവിൽ പോയെന്നായിരുന്നു റിപ്പോർട്ടുകൾ. ഇതിന് പിറകെയാണ് ഇന്നലെ വൈകീട്ടോടെ ഇയാൾ അറസ്റ്റിലായത്.

ആക്രമണത്തെ മുഖ്യമന്ത്രിയുൾപ്പെടെ അപലപിച്ചിരുന്നു. സാമൂഹികമാധ്യമങ്ങളിലും വൻ പ്രതിഷേധമാണ് അക്രമണക്കിനെതിരെ ഉയർന്നത്. എന്നാൽ സംഭവവുമായി ബന്ധമില്ലെന്നായിരുന്നു ബിജെപി നേതാക്കളുടെ പ്രതികരണം.

‘അഭിപ്രായത്തോട് യോജിപ്പില്ലെങ്കില്‍ കൊണ്ട് പോയി കേസ് കൊടുക്കണം’: പ്രിയനന്ദനന് പിന്തുണയുമായി കേരളം

ഗോപാലകൃഷ്ണ, ‘ആരോരുമറിയാത്ത’യാളല്ല പ്രിയനന്ദനൻ; നിങ്ങളുടെ ചാണക സംഘിത്തരത്തിന് സാംസ്കാരിക കേരളം മറുപടി പറയുക തന്നെ ചെയ്യും

“നമ്മുടെ നിലപാടുകളുടെ ശരിക്ക് കിട്ടിയ പൂച്ചെണ്ടാണ് ഈ ചാണകവെള്ളം” -പ്രിയനന്ദനനെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് കവി പിഎൻ ഗോപീകൃഷ്ണൻ

‘ദേഹത്ത് തൊട്ടുള്ള കളി വേണ്ട’; പ്രിയനന്ദനന് പിന്തുണയുമായ് നടൻ ഇർഷാദ് അലി

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍