TopTop
Begin typing your search above and press return to search.

പലിശ സഹിതം 7300 കോടി രൂപ പി.എൻ.ബിക്ക് നൽകണം, നീരവ് മോദിക്കെതിരെ ട്രൈബ്യൂണൽ ഉത്തരവ്

പലിശ സഹിതം 7300 കോടി രൂപ പി.എൻ.ബിക്ക് നൽകണം, നീരവ് മോദിക്കെതിരെ  ട്രൈബ്യൂണൽ ഉത്തരവ്

വിവാദ വജ്ര വ്യാപാരി നീരവ്​ മോദി പഞ്ചാബ്​ നാഷണൽ ബാങ്കിന്​ 7300 കോടി രൂപ നൽകണമെന്ന്​ പൂണെ ഡെബ്റ്റ്​ റിക്കവറി ട്രൈബ്യൂണലിന്റെ (ഡി.ആർ.ടി) ഉത്തരവ്​. വായ്പ തുക പലിശ സഹിതമുള്ള തുക ഒടുക്കണമെന്നാണ് ഡി.ആർ.ടിയുടെ നിർദേശം.

വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് പഞ്ചാബ്​ നാഷണൽ ബാങ്ക്​ മുംബൈയിൽ നൽകിയ രണ്ട്​ കേസുകളിലാണ് നടപടി. ഡി.ആർ.ടി പ്രിസൈഡിങ്​ ഓഫിസർ ദീപക്​ തക്കാർ ഉത്തരവിറക്കിയത്. നീരവ് മോദിയുടെ സ്വിസ്സ് ബാങ്ക് അക്കൗണ്ടുകൾ സ്വിറ്റ്സർലൻഫ് സർക്കാർ മരവിപ്പിച്ചിരുന്ന. 41 കോടിയിലധികം രൂപ ആസ്തിയുള്ള അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്റെ അഭ്യര്‍ത്ഥനപ്രകാരമാണ് നടപടി.

നാല് സ്വിസ് ബാങ്ക് അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. ഇവയിൽ രണ്ട് അക്കൗണ്ടുകൾ നീരവ് മോദിയുടെ പേരിലും ബാക്കിയുള്ളവ നീരവിന്‍റെ സഹോദരി പുർവി മോദിയുടെ പേരിലും ഉള്ളതാണ്. നാല് അക്കൗണ്ടുകളിലായി 41,46,75,000 രൂപ ( ആറ് മില്യണ്‍ യുഎസ് ഡോളര്‍) ആസ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

നാല് മാസം മുമ്പാണ് അക്കൗണ്ടുകള്‍ മരവിപ്പിക്കണമെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് സ്വിറ്റ്സര്‍ലന്‍റ് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചത്. നിലവിൽ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട്​ 1700 കോടി രൂപയുടെ നീരവ്​ മോദിക്കെതിരെ നൽകിയ മറ്റൊരു കേസും​ ഡി.ആർ.ടിക്ക്​ മുമ്പിലുണ്ട്.

13,000 കോടി രൂപയുടെ വായ്പാ തട്ടിപ്പ് കേസിലാണ് നീരവ്​ മോദി സ്കോട്ട്​ലാൻറ്​ യാർഡ് അറസ്റ്റ് ചെയ്തത്. പഞ്ചാബ്​ നാഷണൽ ബാങ്കിൽ നിന്ന്​ കോടികളുടെ വായ്​പയെടുത്ത് തിരിച്ചടക്കാതെ​ മുങ്ങിയ കേസിൽ മാർച്ച്​ 19നാണ് ഇയാൾ അറസ്റ്റിലായത്. നിലവിൽ നീരവ് മോദി ഇപ്പോള്‍ ലണ്ടനിലെ വാണ്ട്സ്വര്‍ത് ജയിലിൽ കഴിയുന്ന നീരവ് മോദിയുടെ ജാമ്യാപേക്ഷ നാല് തവണ ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ കോടതി തള്ളിയിരുന്നു.


Next Story

Related Stories