TopTop

നവജാത ശിശുവിനെ അധിക്ഷേപിച്ച യുവാവിനെതിരെ മതസ്പർധ വളർത്താൻ ശ്രമിച്ചതിന് കേസ്

നവജാത ശിശുവിനെ അധിക്ഷേപിച്ച യുവാവിനെതിരെ മതസ്പർധ വളർത്താൻ ശ്രമിച്ചതിന് കേസ്
പതിനഞ്ച് ദിവസം പ്രായമുള്ള നവജാത ശിശുവിനെ ഹൃദയവാൽവിലുണ്ടായ ​ഗുരുതര തകരാറിനെ തുടർന്ന് ആംബുലൻസിൽ മംഗാലപുരത്തുനിന്നും കൊച്ചിയിലെത്തിച്ച നവജാത ശിശുവിനെ വർഗീയമായി അപമാനിച്ച യുവാവിനെതിരെ പൊലീസ് കേസെടുത്തു. എറണാകുളം കടവൂർ സ്വദേശിയായ ബിനിൽ സോമസുന്ദരം എന്നയാൾക്കെതിരെയാണ് 153-എ വകുപ്പ് പ്രകാരം മതസ്പർധ വളർത്താൻ ശ്രമിച്ചതിന് എറണാകുളം സെൻ‌ട്രൽ പൊലീസ് സ്വമേധയാ കേസെടുത്തത്.

മംഗാലപുരത്തെ ഡോ. മുള്ളേഴ്സ് ആശുപത്രിയിൽ നിന്നും കൊച്ചി അമൃത ആശുപത്രിയിലെത്തിച്ച പിഞ്ചുകുഞ്ഞിനെതിരെ ഇന്നലെ വൈകുന്നേരമാണ് ബിനിൽ സോമസുന്ദരം വിധ്വേഷ പരാമർശം നടത്തിയത്. ഫേസ്ബുക്കിലും ട്വിറ്ററിലും കുറിപ്പിട്ടത്. 'കെ എല്‍ 60 ജെ 7739 എന്ന ആംബുലന്‍സിനായ് കേരളമാകെ തടസ്സമില്ലാതെ ഗതാഗതം ഒരുക്കണം. കാരണം അതില്‍ വരുന്ന രോഗി 'സാനിയ-മിത്താഹ്' ദമ്പതികളുടേതാണ്. ചികിത്സ സര്‍ക്കാര്‍ സൗജന്യമാക്കും. കാരണം ന്യൂനപക്ഷ(ജിഹാദിയുടെ) വിത്താണ്' ഇതായിരുന്നു ബിനിൽ സോമസുന്ദരത്തിന്റെ പോസ്റ്റ്.

എന്നാൽ പോസ്റ്റ് വിവാദമായതോടെ ഇയാൾ കുറിപ്പ് പിന്‍വലിക്കുകയും ചെയ്തു. ഫേസ്ബുക്ക് ആരോ ഹാക്ക് ചെയ്തെന്ന് കുറിപ്പിട്ട് രക്ഷപ്പെടാനായിരുന്നു ശ്രമം. എന്നാല്‍ ഇയാള്‍ ഇട്ട സമാനമായ ട്വിറ്ററിലും പോസ്റ്റ് നീക്കം ചെയ്തിരുന്നില്ല. ഏറെ വൈകിയാണ് ഈ പോസ്റ്റ് പിൻവലിക്കപ്പെട്ടത്. അതേസമയം, ഹിന്ദു രാഷ്ട്ര സേവകൻ എന്നാണ് ഇയാള്‍ സാമൂഹികമാധ്യമങ്ങളിൽ സ്വയം പരിചയപ്പെടുന്നത്. ശബരിമലയില്‍ ആചാരം സംരക്ഷണം ശബരിമലയിൽ സജീവമായിരുന്നു ഇയാളെന്നും ഫേസ്ബുക്കിലെ ചിത്രങ്ങളില്‍ നിന്നും വ്യക്തമാണ്.


Next Story

Related Stories