UPDATES

ട്രെന്‍ഡിങ്ങ്

ബിജെപിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, കുഴപ്പം നമ്മുടേതാണ്: കോണ്‍ഗ്രസ് നാഷണല്‍ മീഡിയ കോര്‍ഡിനേറ്റര്‍ രചിത് സേത് രാജി വച്ചു

രാഹുല്‍ ഗാന്ധി അധ്യക്ഷ പദവി രാജി വച്ച ശേഷം താന്‍ കോര്‍ഡിനേറ്ററായി തുടരുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ല എന്ന് രചിത് സേത് പറയുന്നു.

കോണ്‍ഗ്രസ് നാഷണല്‍ മീഡിയ കോര്‍ഡിനേറ്റര്‍ രചിത് സേത് രാജി വച്ചു. എഐസിസി കമ്മ്യൂണിക്കേഷന്‍സ് ചുമതല വഹിക്കുന്ന രണ്‍ദീപ് സിംഗ് സൂര്‍ജെവാലയ്ക്കാണ് രാജിക്കത്ത് നല്‍കിയിരിക്കുന്നത്. രാഹുല്‍ ഗാന്ധി അധ്യക്ഷ പദവി രാജി വച്ച ശേഷം താന്‍ കോര്‍ഡിനേറ്ററായി തുടരുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ല എന്ന് രചിത് സേത് പറയുന്നു. സ്വതന്ത്ര പുരോഗമന ഇന്ത്യക്കായി തന്റെ രക്തം എല്ലായ്‌പ്പോളും പ്രവര്‍ത്തിക്കുമെന്നും ഇന്ദിര ഗാന്ധി എല്ലാ കാലത്തും തന്റെ പ്രചോദനമായി തുടരുമെന്നും രചിത് സേത് പറയുന്നു.

കര്‍ണാടകയിലും ഗോവയിലും കോണ്‍ഗ്രസ് നേരിടുന്ന പ്രതിസന്ധിയില്‍ ബിജെപിയെ കുറ്റപ്പെടുത്തിയത് കൊണ്ട് കാര്യമില്ലെന്നും കുഴപ്പം നമ്മുടേതാണെന്നും രചിത് ട്വീറ്റ് ചെയ്തു. 45 ദിവസമായിരിക്കുന്നു. മാധ്യമങ്ങള്‍ പറയുന്നതല്ലാതെ പുതിയ കോണ്‍ഗ്രസ് പ്രസിഡന്റിന്റെ യാതൊരു സൂചനകളും കാണുന്നില്ല. കര്‍ണാടകയിലും ഗോവയിലും സംഭവിച്ചത് വ്യക്തമാക്കുന്നത് അവസരവാദികളും അധികാര ദല്ലാളന്മാരും അവസാന വാക്കാകുന്ന അരാജകത്വമാണ്. ബിജെപിയെ കുറ്റം പറഞ്ഞിട്ട് ഒരു കാര്യവുമില്ല കുഴപ്പം നമ്മുടേത് തന്നെയാണ്.

പിന്നീട് തന്റെ അഭിപ്രായം വ്യക്തിപരമാണെന്നും സാധാരണ പ്രവര്‍ത്തകരുടെ വികാരമാണ് താന്‍ പങ്കുവയ്ക്കുന്നത് എന്നും രചിത് ട്വീറ്റ് ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍