UPDATES

വീഡിയോ

ശബരിമല വിധി: ചാനല്‍ ചര്‍ച്ചയില്‍ ചീഫ് ജസ്റ്റിസിനെ കള്ളനെന്ന് വിളിച്ച് രാഹുല്‍ ഈശ്വര്‍

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീ പ്രവേശനത്തിന് അനുമതി നല്‍കി വിധി പറഞ്ഞ സുപ്രീംകോടതി ഭരണ ഘടനാ ബഞ്ചിന്റെ അധ്യക്ഷനും ചീഫ് ജസ്റ്റിസുമായ ദീപക് മിശ്ര കള്ളനെന്ന് രാഹുല്‍ ഈശ്വര്‍.  സ്ത്രീ പ്രവേശനം സംബന്ധിച്ച് ഇന്നലെ റിപ്പോര്‍ട്ടര്‍ ചാനല്‍ നടത്തിയ ചര്‍ച്ചയിലായിരുന്നു തന്ത്രി കുടുംബാംഗം കൂടിയായ അദ്ദഹത്തിന്റെ പ്രതികരണം.

ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച് കൊണ്ട് ഉത്തരവിറക്കിയ സുപ്രീം കോടതിയടെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ആരാണ് എന്ന് എല്ലാവര്‍ക്കും അറിയാം. എന്റെ നെഞ്ചില്‍ കുത്തിയ ഇന്ത്യന്‍ പതാകയും, നെഞ്ചിനുള്ളിലെ അയ്യപ്പ സ്വാമിയിയാണ് സത്യം ജ. ദീപക് മിശ്ര കള്ളനാണ്. മറച്ചുവച്ചിട്ട് എന്താണ് കാര്യം. കൂടെയുള്ള നാല് ജസ്റ്റിസുമാര്‍ കള്ളനെന്ന് വിളിച്ച വ്യക്തിയാണ് അദ്ദേഹം. ഇംപീച്ച് മെന്റ് മോഷന്‍ പ്രൂവ് ചെയ്യപ്പെട്ടയാണ് അദ്ദേഹം. നമ്മള്‍ മറച്ചുവച്ചിട്ടെന്താണ് കാര്യം. റിട്ടയര്‍മെന്റിന് മുന്‍പ് അയാള്‍ക്ക് നല്ലപേരുണ്ടാക്കുന്നതിനുള്ള നീക്കമാണ് ഇപ്പോള്‍ നടത്തുന്നതെന്നും രാഹുല്‍ ഈശ്വര്‍ പറയുന്നു.

ചര്‍ച്ചയില്‍ സമയം അനുവദിച്ചത് കുറവാണെന്ന് ആരോപിച്ച് വാര്‍ത്താ അവതാരകന് നേരെ ക്ഷുഭിതനായും രാഹുല്‍ ചര്‍ച്ചില്‍ സംസാരുക്കുന്നുണ്ട്. ഇത്തരം പരാമര്‍ശങ്ങള്‍ക്ക് കോടതി അലക്ഷ്യത്തിന് താനും ഉത്തരവാദിയാകുമെന്ന അവതാരകന്റെ ഇടപെല്‍ തള്ളുകയും ആരോപണം ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നുമുണ്ട് അദ്ദേഹം.

ചീഫ് ജസ്റ്റിസിന്റെ മുഖത്ത് നോക്കി കള്ളനെന്ന് വിളിക്കാന്‍ ഇരുന്നതാണ്. പക്ഷേ എനിക്കൊരു ഭാര്യയും കുഞ്ഞും ഉണ്ട്. എനിക്ക് തിരിച്ചു പോണം, ജയില്‍ കിടന്നാല്‍ അവര്‍ പട്ടിണിയാവുമെന്നുള്ളതുകൊണ്ടാണ് അതിന് മുതിരാതിരുന്നത്. കള്ളനായ വ്യക്തി മുഖം മൂടിയിട്ട് ആവശ്യമില്ലാത്ത കാര്യങ്ങള്‍ സംസാരിക്കുന്നതിന് എന്തിനാണെന്നും രാഹുല്‍ ഈശ്വര്‍ ചോദിക്കുന്നു. രാഹുല്‍ ഈശ്വര്‍ ജീഫ് ജസ്റ്റിസിനെ ആവര്‍ത്തിച്ച് കള്ളെന്ന് പറയുമ്പോള്‍ ഞെട്ടിത്തരിച്ചിരിക്കുന്ന സാമൂഹിക പ്രവര്‍ത്തകന്‍ സീ ആര്‍ നീലകണ്ടഠനും ദൃശ്യങ്ങളിലുണ്ട്. ശബരിമല വിഷയത്തില്‍ വിധിയെ അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹത്തില്‍ നിരവധി ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസിനെതിരായ പരാമര്‍ശം എന്നതും ശ്രദ്ധേയമാണ്.

ശബരിമല; റിവ്യൂ ഹര്‍ജി നോക്കി ദേവസ്വം ബോര്‍ഡ്, വോട്ടുകണക്കുകൾ കൂട്ടിക്കിഴിച്ചു രാഷ്ട്രീയകക്ഷികൾ

“എന്റെ ചോറൂണ് ശബരിമലയില്‍ അമ്മയുടെ മടിയില്‍”: മുന്‍ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടികെഎ നായര്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍