UPDATES

നമ്മള്‍ 52 പേരുണ്ട്, എല്ലാ ദിവസവും ബിജെപിക്കെതിരെ പോരാടും, ഭരണഘടനയ്ക്ക് വേണ്ടി: കോണ്‍ഗ്രസ് എംപിമാരോട് രാഹുല്‍ ഗാന്ധി

എല്ലാ ദിവസവും ബിജെപിക്കെതിരെ നമ്മള്‍ പോരാടും – രാഹുല്‍ ഗാന്ധി പറഞ്ഞു.

ഭരണഘടനയ്ക്ക് വേണ്ടിയാണ് പോരാടുന്നത് എന്ന് എല്ലാ കോണ്‍ഗ്രസ് അംഗങ്ങളും ഓര്‍ക്കണം എന്ന് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ രാഹുല്‍ ഗാന്ധി. നമുക്ക് 52 പേരുണ്ട്. എല്ലാ ദിവസവും ബിജെപിയോട് നമ്മള്‍ പോരാടും. നിങ്ങള്‍ ആരാണ് എന്ന് നിങ്ങള്‍ ആദ്യം അറിയണം. വിശ്വാസങ്ങള്‍ക്കും തൊലിനിറങ്ങള്‍ക്കും ഭേദമന്യേ എല്ലാ ഇന്ത്യക്കാര്‍ക്കും വേണ്ടിയാണ് നിങ്ങളുടെ പോരാട്ടം. എല്ലാ ദിവസവും ബിജെപിക്കെതിരെ നമ്മള്‍ പോരാടും കോണ്‍ഗ്രസ് എംപിമാര്‍ കൂടുതല്‍ ഊര്‍ജ്ജസ്വലരായി പ്രവര്‍ത്തിക്കണം. വെറുപ്പും ഭീരുത്വവും വിദ്വേഷവുമാണ് നിങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നത് – രാഹുല്‍ ഗാന്ധി പറഞ്ഞു.

ലോക്‌സഭ തിരഞ്ഞെടുപ്പിലെ വന്‍ തോല്‍വിയുടെ ഉത്തരവാദിത്തം എറ്റെടുത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജി വയ്ക്കാനുള്ള തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്ന രാഹുല്‍ ഗാന്ധി പ്രവര്‍ത്തകസമിതി യോഗത്തിന് ശേഷം ഇതാദ്യമായാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം യോഗത്തില്‍ വരുന്നത്. സോണിയ ഗാന്ധിയെ വീണ്ടും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തിരഞ്ഞെടുത്തു. മന്‍മോഹന്‍ സിംഗ് ആണ് സോണിയയുടെ പേര് നിര്‍ദ്ദേശിച്ചത്. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ വിശ്വാസം അര്‍പ്പിച്ച ജനങ്ങള്‍ക്ക് സോണിയ നന്ദി പറഞ്ഞു.

ALSO READ: കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി തന്നെ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍