പ്രവാസം

‘ഞാന്‍ മരിക്കുന്നത് വരെ എന്റെ വാതിലുകൾ നിങ്ങൾക്കായി തുറന്നിട്ടിരിക്കുന്നു’; ദുബയിൽ ഇന്ത്യക്കാരുടെ മനം കവർന്ന് രാഹുൽ

കോൺഗ്രസ് അധികാരത്തിലെത്തിയാൽ ആന്ധ്രയ്ക്കു സ്വതന്ത്ര പദവി നൽകുമെന്ന ഉറപ്പും. അടുത്തു കോൺഗ്രസ് അധികാരത്തിലെത്തുമെന്നും രാഹുൽ

ദുബയിലെ പ്രവാസി ഇന്ത്യക്കാരോട് സംവദിക്കാനെത്തിയ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് ലഭിച്ചത് ഉജ്ജ്വല സ്വീകരണം. ദുബയ് ഇന്റർ നാഷണൽ ക്രിക്കററ് സ്റ്റേഡിയത്തിൽ അദ്ദേഹത്തെ ആയിരങ്ങളാണ് അദ്ദേഹത്തെ കേൾക്കാനെത്തിയത്. ഞാൻ വലിയ ആളല്ല, നിങ്ങളിൽ ഒരാൾ. എന്റെ ‘മൻ കി ബാത്’ കേൾപ്പിക്കാനല്ല, നിങ്ങളെ കേൾക്കാനാണു ഞാൻ വന്നത്. എന്ന് തുടങ്ങി ജനങ്ങളെ അഭിസംബോധന ചെയ്ത രാഹുൽ രാജ്യത്ത് കഴി‌ഞ്ഞ 4 വർഷമായി അസഹിഷ്ണുതയുടെ കാലമായിരുന്നെന്നും പ്രസംഗത്തിൽ പറഞ്ഞു. രാജ്യത്തെ രാഷ്ട്രീയ താല്‍പര്യത്തിനായി വിഭജിക്കുയാണിപ്പോൾ. മതം, ഭാഷ, സംസ്കാരം , സാമ്പത്തിക നിലവാരം എന്നിങ്ങനെ പല പേരുകളിലാണ് വിഭജനം നടന്നുകൊണ്ടിരിക്കുന്നതെന്നും രാഹുല്‍ ആരോപിച്ചു.

എന്റെ വാതിൽ ഞാൻ നിങ്ങൾക്കായി തുറന്ന് ഇട്ടിരിക്കുകയാണു ,‌ എന്താണൊ ഇന്ത്യ എന്ന രാജ്യത്തെ ജനങ്ങളുടെ ആവശ്യം അതായിരിക്കും കോൺഗ്രസ്‌ പാർട്ടിയുടെ 2019 പ്രകടന പത്രിക. നിങ്ങളുടെ ആവശ്യം എന്നിലെത്താൻ വേണ്ട നടപടികൾ തന്നെയാണ് ഞങ്ങൾ ചെയ്ത്‌ കൊണ്ടിരിക്കുന്നത്‌  അത്‌ ഉടനെ  സാധ്യമാകും. നിങ്ങളുടെ രാഷ്ട്രീയ ചിന്താഗതി എനിക്കറിയണ്ട പക്ഷെ എന്നെ നിങ്ങൾക്ക്‌ വിശ്വസിക്കാം .
മതങ്ങളിൽ നിന്നാണ് മഹാത്മാ ഗാന്ധി അഹിംസ എന്ന  ആശയം ഉൾക്കൊണ്ടത് . അക്രമം കൊണ്ട് നിങ്ങൾ ഒന്നും നേടുകയില്ലെന്ന് അതിൽ കൃത്യമായി പറയുന്നു. നിങ്ങൾ ദുബായിലേക്ക് വന്നു, പക്ഷേ നിങ്ങളുടെ ഹൃദയത്തിൽ ഇന്ത്യയെന്ന ആശയം എന്നും ഉണ്ടാകും. ഇന്ത്യയെന്നത് കേവലം ഭൂമിശാസ്ത്രപരമായ ഒന്നല്ലെന്നും രാഹുൽ പറഞ്ഞു.

ഇവിടെ നിൽക്കുമ്പോഴും എനിക്ക് ഇന്ത്യയിൽ ഉള്ളതുപോലെയാണ് തോന്നുത്. ഞാന്‍ മരിക്കുന്നത് വരെ എന്റെ വാതിലുകൾ നിങ്ങൾക്കായി തുറന്നിട്ടിരിക്കുന്നു. നിങ്ങൾ എവിടെനിന്നും വരുന്നു, സ്ത്രീ ആണോ പുരുഷൻ ആണോ, പ്രായമുള്ളവർ ആണോ യുവാവാണോ എന്നൊന്നും എനിക്ക് പ്രശ്നമല്ല. എന്റെ ഹൃദയവും ചെവിയും എന്നും നിങ്ങൾക്കായി തുറന്നിരിക്കും. എങ്ങിനെ നിങ്ങളെ സഹായിക്കാമെന്ന് മാത്രം പറഞ്ഞാൽ മതി. നിങ്ങളെ സേവിക്കാനായി എപ്പോഴും ഞാൻ കാത്തിരിക്കും.

രാജ്യം നേരിടുന്ന പ്രശ്നങ്ങളില്‍ പ്രവാസികള്‍ ഒന്നിച്ച് നില്‍ക്കണമെന്ന് ആവശ്യപ്പെട്ട രാഹുൽ പ്രവാസികളുടെ സഹായം കൂടാതെ രാജ്യത്ത് പുരോഗതി കൊണ്ടു വരാന്‍ സാധിക്കില്ലെന്നും കൂട്ടിച്ചേർത്തു. യുഎഇയിലെ കൂറ്റൻ കെട്ടിടങ്ങളും മികച്ച റോഡുകളുമെല്ലാം നിങ്ങളുടെ വിയർപ്പും അധ്വാനവുമുണ്ട്. ഇത് അഭിമാനകരമാണ്. ഈ രാജ്യത്തെ ഭരണാധികാരികളുടെ വരെ പ്രശംസ നേടിയ പ്രവർത്തനങ്ങൾ ഏറെ അഭിമാനകരമാണ്. എന്നാൽ നാട്ടിൽ ഇതല്ല അവസ്ഥ. ജിഎസ്ടിയും നോട്ടു നിരോധനവും രാജ്യത്തെ തകര്‍ത്തു, തൊഴില്‍ രഹിതരായ യുവതയെയാണ് രാജ്യത്ത് കാണാന്‍ കഴിയുക. രാജ്യത്തെ തൊഴിലില്ലായ്മ നിര്‍മാര്‍ജ്ജനം ചെയ്യാന്‍ പ്രവാസികള്‍ക്ക് ഏറെ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും രാഹുല്‍ പറഞ്ഞു. രാജ്യത്തെ കര്‍ഷകര്‍ക്ക് ഭാവിയെക്കുറിച്ച് ആശങ്ക മാത്രമാണ് ഇപ്പോള്‍ ഉള്ളത്. വീണ്ടുമൊരു ഹരിത വിപ്ലവത്തിന് സമയം ആയിരിക്കുന്നുവെന്നും സാങ്കേതിക വിദ്യ കൊണ്ടുള്ള സഹായം രാജ്യത്തെ കര്‍ഷകര്‍ക്ക് നല്‍കാന്‍ പ്രവാസികള്‍ക്ക് സാധിക്കുമെന്നും രാഹുല്‍ പറഞ്ഞു.

പ്രസംഗത്തിന് ശേഷം പ്രവാസികളുമായി സംവദിക്കാനും രാഹുൽ ഗാന്ധി തയ്യാറായി. അവർക്കു പറയാനുള്ളതു കേൾക്കുകയാണു പ്രധാനമെന്ന മുഖവുരയോടെ ചോദ്യങ്ങൾക്കും ആവശ്യങ്ങൾക്കും അദ്ദേഹം മറുപടി പറഞ്ഞത്. ഉത്തരേന്ത്യക്കാരായ 5 പേരാണു സംസാരിച്ചത്. തൊഴിലാളിക്ഷേമ പ്രവർത്തനങ്ങളെ കുറിച്ചും ആന്ധ്രയ്ക്കു പ്രത്യേക പദവിയും ചോദ്യമായെത്തി. പ്രകടന പത്രികയിൽ ഇക്കാര്യങ്ങളെല്ലാം കൃത്യമായി പറയുമെന്നും സാധ്യമായത് ചെയ്യുമെന്നും രാഹുൽ വ്യക്തമാക്കി.  കോൺഗ്രസ് അധികാരത്തിലെത്തിയാൽ ആന്ധ്രയ്ക്കു സ്വതന്ത്ര പദവി നൽകുമെന്ന ഉറപ്പും. അടുത്തു കോൺഗ്രസ് അധികാരത്തിലെത്തുമെന്നും അധ്യക്ഷൻ വ്യക്തമാക്കി.

രാഹുൽ ഗാന്ധിക്കും പ്രവാസി കോൺഗ്രസ് ചെയർമാൻ സാം പിത്രോദയ്ക്കും മാത്രം ഇരിപ്പിടം ഒരുക്കിയിരുന്ന വേദിയിലേക്ക് ഉമ്മൻ ചാണ്ടിയെ സദസ്സിൽ നിന്നു ക്ഷണിച്ചുവരുത്താനനും അദ്ദേഹം തയ്യാറായി.

അലോക് വര്‍മയെ വീണ്ടും പുറത്താക്കുമ്പോള്‍ ബാക്കിയാകുന്ന ചോദ്യങ്ങള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍