TopTop
Begin typing your search above and press return to search.

കരുണാനിധിയെ ആശുപതിയില്‍ സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി; ഫോട്ടോ പുറത്ത് വിട്ട് ഡിഎംകെ

കരുണാനിധിയെ ആശുപതിയില്‍ സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി; ഫോട്ടോ പുറത്ത് വിട്ട് ഡിഎംകെ
ഡിഎംകെ അധ്യക്ഷന്‍ കരുണാനിധിയുടെ ആരോഗ്യ നില സംബന്ധിച്ച് ആശങ്കകള്‍ നിലനില്‍ക്കെ ചികില്‍സയിലിരിക്കുന്ന അദ്ദേഹത്തിന്റെ ഫോട്ടോപുറത്ത് വിട്ട് അധികൃതര്‍. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അദ്ദേഹത്തെ പ്രവേിപ്പിച്ചിട്ടുള്ള കാവേരി ആശുപത്രിയിലെത്തി സന്ദര്‍ശിക്കുന്ന ചിത്രങ്ങളാണ് ഇന്നലെ പുറത്തുവന്നത്. കരുണാനിധിക്ക് സമീപം പുഞ്ചിരിച്ചു നില്‍ക്കുന്ന രാഹുലും ഡിഎംകെ വര്‍ക്കിങ്ങ് പ്രസിഡന്റ് എം കെ സ്റ്റാലിന്‍ അദ്ദേഹത്തിന്റെ ചെവിയില്‍ സംസാരിക്കുന്നതുമായി ഫോട്ടോയാണ് മാധ്യമങ്ങള്‍ക്ക് നല്‍കിയത്.
കരുണാനിധിയുടെ അരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന റിപോര്‍ട്ടുകള്‍ക്ക് പുറകെയാണ് രാഹുലിന്റെ സന്ദര്‍ശനം. താന്‍ കരുണാനിധിയെ സന്ദര്‍ശിച്ചെന്നും, അരോഗ്യനില നല്ലനിലയില്‍ തുടരുകയാണെന്നും രാഹുല്‍ ഗാന്ധി പിന്നീട് ട്വിറ്ററില്‍ കുറിച്ചു.



ഏകദേശം 15 മിനിറ്റായിരുന്നു സന്ദര്‍ശനം, കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്, തമിഴ്‌നാട് കോണ്‍ഗ്രസ് പ്രസിഡന്റ് തിരുനാവുകരേശ്വര്‍ എന്നിവരും രാഹുലിനൊപ്പം ആശുപ്രത്രിയിലെത്തിയിരുന്നു. അതിനിടെ കരുണാനിധിയുടെ ആരോഗ്യ നിലയില്‍ കാര്യമായ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതര്‍ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കി. എന്നാല്‍ വാര്‍ദ്ധക്യസഹജമായ അസുഗങ്ങളുള്ളതിനാല്‍ ആശുപതിയില്‍ തന്നെ തുടരുകയാണെന്നും മെഡിക്കല്‍ ബുള്ളറ്റിന്‍ പറയുന്നു. തമിഴ് സൂപ്പര്‍ താരം രജനികാന്തും കഴിഞ്ഞ ദിവസം കലൈഞ്ചറെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു.

കരുണാനിധിയുടെ ആരോഗ്യ നില സംബന്ധിച്ച് ആശങ്ക നിലനില്‍ക്കെ ഫോട്ടോ പുറത്തുവന്നത് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉള്‍പ്പെള്‍പ്പെടെയുള്ളവരില്‍ ആശ്വാസം പകര്‍ന്നതായും റിപോര്‍ട്ടുകള്‍ പറയുന്നു.

Next Story

Related Stories