TopTop

ഹിന്ദു വിരുദ്ധ പ്രവർത്തനങ്ങളിൽ നിന്നും പിൻമാറണം; രാം പുനിയാനിക്ക് വധഭീഷണി

ഹിന്ദു വിരുദ്ധ പ്രവർത്തനങ്ങളിൽ നിന്നും പിൻമാറണം; രാം പുനിയാനിക്ക് വധഭീഷണി
പ്രമുഖ ചിന്തകനും എഴുത്തുകാരനും ഫാസിസത്തിനും മതമൗലികവാദത്തിനുമെതിരെയുള്ള പോരാട്ടത്തിന്റെ മുന്നണി പ്രവർത്തകനുമായ രാം പുനിയാനിക്ക് സംഘപരിവാർ സംഘടനകളുടെ ഭീഷണി. ബോംബെ ഐഐടി മുൻ പ്രൊഫസർ കൂടിയായ അദ്ദേഹത്തെ ജൂൺ ആറിനാണ് അജ്ഞാതർ ഫോണിൽ വിളിച്ച് ഭീഷണി മുഴക്കിയത്. അസഭ്യ പരാമർശങ്ങളോടെയായിരുന്നു ഭീഷണി. സംഭത്തിൽ മുംബൈ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

യുക്തിവാദത്തിൽ ഉറച്ച് നിന്നുകൊണ്ട് ചരിത്രത്തെ വിശകലനം ചെയ്യുന്ന അദ്ദേഹത്തിന്റെ പ്രസംഗങ്ങളുടെയും നിലപാടുകളുടെയും പശ്ചാത്തലത്തിൽ ഉയർന്നിട്ടുള്ള ഭീഷണി അതീവ ഗുരുതരമായാണ് കാണുന്നതെന്നാണ് റിപ്പോർട്ട്. ആറാം തിയ്യതി രാവിലെ 8.30 ഓടെയായിരുന്നു ആദ്യകോൾ എത്തിയത്. ഭാര്യാ സഹോദരനാണ് ഈ ഫോൺ കോൾ അറ്റന്റ് ചെയ്തത്. തീർത്തും മോശമായ രീതിയിലായിരുന്നു വിളിച്ചയാളുടെ സംഭാഷണം. പുനിയാന് ഹിന്ദു വിരുദ്ധ പ്രവർത്തനങ്ങളിൽ നിന്നും പിൻമാറണമെന്നായിരുന്നു ഇതിലെ പ്രധാന ആവശ്യം. ഇല്ലെങ്കിൽ പ്രത്യാഘാതം വളരെ വലുതായിരിക്കുമെന്നുായിരുന്നു ഭീഷണി. 15 ദിവസത്തിനകം ഇത്തരം പ്രവർത്തനങ്ങളിൽ നിന്നും പിൻമാറണമെന്നും ഇയാൾ ആവശ്യപ്പെട്ടു.

ഇതിന് പിന്നാലെ അഞ്ച് മിനിറ്റിന് ശേഷം തന്നെ അടുത്ത ഫോൺകോളും സ്ഥലത്തെത്തി. രൂക്ഷമായ ഭാഷയിലായിരുന്നു ഇത്തവണത്തെ ഭീഷണി. പുനിയാനിയുമായി സംസാരിക്കണമെന്നായിരുന്നു ഇയാളുടെ ആവശ്യം. അദ്ദേഹം തയ്യാറാവാതിരുന്നതോടെ അത് അവസാനിച്ചു. എന്നാൽ ഈ സമയം നമ്പർ ദൃശ്യമായിരുന്നില്ലെന്നും പുനിയാനി പരാതിയിൽ പറയുന്നു.

ഭീഷണി കോളുകൾ തീർത്തും അരോചകവും അസ്വസ്ഥത ഉളവാക്കുന്നതുമായിരുനെന്ന് രാം പുനിയാനി പിന്നീട് മാധ്യമങ്ങളോട് പ്രതിരിച്ചു. തന്റെ സുരക്ഷയിൽ കുടുംബത്തിന് ആശങ്കയുണ്ട്. ഇതാദ്യമായല്ല താൻ ഇത്തരം ഭീഷണികൾ നേരിടുന്നത്. തന്റെ പരാതിക്ക് അധികൃതർ മതിയായ പ്രാധാന്യം നല്‍കുമെന്നാണ് കരുതുന്നെന്നും അദ്ദേഹം പ്രതിരിച്ചു.

അതേസമയം, പാർപോർട്ട് എൻക്വയറി എന്ന പേരിൽ ചിലർ പോലീസുകാരെന്ന് വ്യക്തമാക്കി മഫ്തിയിൽ ചിലർ കഴിഞ്ഞ മാർച്ചിൽ അദ്ദേഹത്തിന്റെ വീട്ടിലെത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ പുതിയ ഭീഷണിയെ ഗൗരവമായാണ് എടുക്കുന്നതെന്നും അദ്ദേഹം വ്യാക്തമാക്കുന്നു. ഗോവിന്ദ് പൻസാരെ, നരേന്ദ്ര ദാബോൽക്കർ, ഗൗരി ലങ്കേഷ്, എംഎം കൽബുർഗി എന്നിവർരുടെ കൊലപാതകവും ഭീഷണിയുടെ ഗൗരവം വർധിപ്പിക്കുന്നു. അതിനിടെ, രാം പുനിയാനിക്കെതിരായ ഭീഷണിയെ അപലപിച്ച് രാജ്യത്തെ എഴുത്തുകാരും ആക്റ്റിവിസ്റ്റുകളും രംഗത്തെത്തി.ഓണ്‍ലൈന്‍ സംവിധാനം പ്രവര്‍ത്തിച്ചില്ല: റേഷന്‍ നിഷേധിക്കപ്പെട്ടയാള്‍ പട്ടിണി കിടന്ന് മരിച്ചെന്ന് ഗ്രാമവാസികള്‍; അമിതമായ മദ്യപാനമാണ് കാരണമെന്ന് സര്‍ക്കാര്‍

Next Story

Related Stories