UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബ്രൂവറി ഇടപാട്; സിപിഎം ഉന്നതന്റെ മകന് പങ്കെന്ന ആരോപണവുമായി ചെന്നിത്തല

ബ്രൂവറി ഇടപാടിലെ അഴിമതിയാരോപണങ്ങളില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കേരള ഗവര്‍ണര്‍ പി സദാശിവത്തെ കണ്ടശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ചെന്നിത്തല.

സംസ്ഥാനത്ത് പുതിയ ബ്രൂവറികള്‍ അനുവദിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പുതിയ ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കിന്‍ഫ്രയില്‍ ബ്രൂവറി സ്ഥാപിക്കുന്നതിന് അനുമതി നല്‍കിയ കമ്പനിയുടെ പ്രൊജക്റ്റ് മാനേജര്‍ സിപിഎമ്മിലെ ഉന്നത നേതാവന്റെ മകനാണെന്നും ചെന്നിത്തല ആരോപിച്ചു. ബ്രൂവറി ഇടപാടിലെ അഴിമതിയാരോപണങ്ങളില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കേരള ഗവര്‍ണര്‍ പി സദാശിവത്തെ കണ്ടശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ചെന്നിത്തല. സര്‍ക്കാരിനോട് അന്വേഷണം ആവശ്യപ്പെട്ടിട്ട് നടപടി സ്വീകരിക്കുന്നില്ല. അത് കൊണ്ടാണ് ഗവര്‍ണറെ സന്ദര്‍ശിച്ച് അദ്ദേഹത്തിന്റെ അനുമതി നേടിയെടുത്ത് നിയമനടപടികളിലേക്ക് കടക്കുന്നതെന്നും ചെന്നിത്തല പ്രതികരിച്ചു.

ഇപ്പോള്‍ ബ്രീവറിക്കായി ഇപ്പോള്‍ അനുമതി കൊടുത്ത ശ്രീചക്ര 1998-ലും അപേക്ഷ നല്‍കിയിരുന്നു. അന്ന് നിരസിക്കപ്പെട്ട 110 അപേക്ഷകളില്‍ ഈ കമ്പനിയുമുണ്ടായിരുന്നു. ഡിസ്റ്റലറി അനുവദിക്കേണ്ടെന്ന 1999-ലെ ഉത്തരവ് ഹൈക്കോടതിയും നിരസിച്ചതാണെന്നും അദ്ദേഹം പറയുന്നു. ഇത്തരത്തിലുള്ള കമ്പനിക്ക് ഏതുതരത്തിലാണ് അനുമതി നല്‍കിയെന്ന് സര്‍ക്കാര്‍ പറയണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഇതിന് പുറമെയാണ് എറണാകുളത്ത് പവര്‍ ഇന്‍ഫ്രാ ടെക്കിന് ബ്രൂവറി സ്ഥാപിക്കുന്നതിന് സ്ഥലം അനുവദിച്ചത്. ഈ ഇടപാടും സംശയാസ്പദമാണ്. 2017 മാര്‍ച്ച് 27-നാണ് കിന്‍ഫ്ര ജനറല്‍ മാനേജര്‍ക്ക് പദ്ധതി തുടങ്ങുന്നതിനായി പവര്‍ ഇന്‍ഫ്രാ ടെക് സിഎംഡി അപേക്ഷ നല്‍കിയത്. വെറും 48 മണിക്കൂറിനുള്ളില്‍ പ്രോജക്ടിന് സ്ഥലം അനുവദിക്കുകയും ചെയ്തു. നപടികള്‍ ക്രമങ്ങള്‍ പാലിക്കാതെയാണ് അനുമതി നല്‍കിയതെന്നും ഈ വിഷയം എക്‌സൈസ് മന്ത്രിക്ക് അറിയാമായിരുന്നോയെന്നും, ഇതിന്റെ പിന്നില്‍ നടന്ന ഗൂഢാലോചനയെപ്പറ്റി സമഗ്ര അന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെടുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍