UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബിനോയ് കോടിയേരിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി നാളെ

വിധി പറയും വരെ അറസ്റ്റ് പാടില്ലെന്നും കോടതി

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് കാട്ടി ബീഹാർ സ്വദേശിനി നല്‍കിയ പരാതിയിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ നാളെ വിധി പറയും. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച മുംബയ് ദിന്‍ദോഷി കോടതിയുടെതാണ് തീരുമാനം.  ജാമ്യാപേക്ഷയിൽ വിധി പറയും വരെ അറസ്റ്റ് പാടില്ലെന്നും കോടതി അറിയിച്ചു. ബിനോയിയുടെ കോടതിയിൽ ഇരു വിഭാഗത്തിന്റെയും അഭിഭാഷകർ ഹാജാരിയിരുന്നു.

യുവതി ഉന്നയിച്ച ആരോപണങ്ങൾക്കക്ക് ബിനോയിയുടെ അഭിഭാഷകൻ മറുപടി നൽകി. തങ്ങളുടെ വാദം എഴുതി നൽകുമെന്ന് യുവതിയുടെ അഭിഭാഷകർ അറിയിച്ചു. നേരത്തെ ജാമ്യാപേക്ഷ ഇന്നത്തേക്ക് നീട്ടിവയ്ക്കുകയായിരുന്നു.  അറസ്റ്റും മുംബൈ കോടതി തിങ്കളാഴ്ച വരെ തടഞ്ഞിരുന്നു.  ഇതിന് ശേഷമാണ് ജാമ്യാപേക്ഷ ഇന്ന് വീണ്ടും പരിഗണിച്ചത്.

പരാതിക്കാരിയായ യുവതിക്കും കുട്ടിക്കും ബിനോയ് വിസ അയച്ചതിന്റെ രേഖകള്‍ ഉൾപ്പെടെ പ്രോസിക്യൂഷന്‍ ഹാജരാക്കിയിരുന്നു. ഗള്‍ഫിലേയ്ക്കുള്ള ടൂറിസ്റ്റ് വിസയാണ് അയച്ചത്. ബിനോയിയുടെ ഇ മെയിലില്‍ നിന്നാണ് വിസ അയച്ചിരിക്കുന്നത്. പ്രോസിക്യൂഷന് പുറമെ തനിക്ക് അഭിഭാഷകന്‍ വേണമെന്ന് യുവതി ആവശ്യപ്പെട്ടിരുന്നു. ബിനോയിയ്ക്ക് ജാമ്യം നല്‍കരുത് എന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. കേസ് അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തില്‍ ബിനോയിയ്ക്ക് ജാമ്യം നല്‍കിയാല്‍ അത് അന്വേഷണത്തെ ബാധിക്കുമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. അതേസമയം ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടലാണ് പരാതിക്കാരിയുടെ ലക്ഷ്യമെന്ന് പ്രതിഭാഗം വാദിച്ചു. മുംബൈ അന്ധേരിയിലെ ഫ്‌ളാറ്റില്‍ ബിനോയിക്കൊപ്പം താമസിച്ചതിന്റേ രേഖകളും ഭര്‍ത്താവിന്റെ പേരിന്റെ സ്ഥാനത്ത് ബിനോയിയുടെ പേരിലുള്ള പാസ്‌പോര്‍ട്ടിന്റെ കോപ്പിയും യുവതി നേരത്തെ പൊലീസിന് കൈമാറിയിരുന്നു.

അതേസമയം വിവാഹരേഖ വ്യാജമാണ് എന്നാണ് ബിനോയിയുടെ വാദം. കുട്ടിയുടെ പിതാവ് താനല്ല എന്ന് പറയുന്ന ബിനോയ് പക്ഷെ ഇത് തെളിയിക്കാന്‍ ഡിഎന്‍എ പരിശോധനയ്ക്ക് തയ്യാറായിരുന്നില്ല. ആരോപണം വാർത്തായതിന് പിന്നാലെ  ഒളിവിൽ പോയ ബിനോയിയ്ക്ക് വേണ്ടി കേരളത്തില്‍ നടത്തിയ തിരച്ചില്‍ ഫലം കണ്ടിരുന്നില്ല. ഇതേത്തുടര്‍ന്ന് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു.

അതേസമയം പരാതിക്കാരിയായ യുവതിയുടെ കുട്ടിയുടെ പിതാവ് ബിനോയ് ആണ് എന്ന് പറയുന്നത് തെളിയിക്കാന്‍ ഡിഎന്‍എ ടെസ്റ്റ് അനിവാര്യമാണ് എന്നാണ് മുംബയ് പൊലീസ് പറയുന്നത്. ആദ്യം വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചു എന്ന പരാതിയാണ് ഉണ്ടായിരുന്നത്. എന്നാല്‍ പിന്നീട് ബിനോയ് യുവതിയുടെ ഭര്‍ത്താവാണ് എന്ന് തെളിയിക്കുന്ന പാസ്‌പോര്‍ട്ട് പേജിന്റെ കോപ്പിയും വന്നു.

കുട്ടിയെ വളര്‍ത്തുന്നതിനും ജീവിത ചിലവിനുമായി യുവതി അഞ്ച് കോടി രൂപ ബിനോയിയോട് ആവശ്യപ്പെട്ടിരുന്നു. ആവശ്യം തള്ളിയതോടെയാണ് യുവതി കോടതിയെ സമീപിച്ചത്. ബിനോയിയുടെ അമ്മ വിനോദിനി ബാലകൃഷ്ണനും ബിനോയിയും മുംബൈയിലെത്തി യുവതിയെ കണ്ട് സംസാരിച്ചിരുന്നെങ്കിലും പണം നല്‍കാന്‍ ബിനോയ് തയ്യാറാകാതിരുന്നതിനെ തുടര്‍ന്ന് ചര്‍ച്ചകള്‍ പരാജയപ്പെടുകയായിരുന്നു.

കോടിയേരി ബാലകൃഷ്ണന് ബിനോയിയും യുവതിയുമായുള്ള പ്രശ്‌നം സംബന്ധിച്ച് ധാരണയുണ്ടായിരുന്നു എന്ന് വ്യക്തമായിട്ടുണ്ട്. അതേസമയം ബിനോയിയെ താനോ പാര്‍ട്ടിയോ ഒരു തരത്തിലും സഹായിക്കില്ല എന്നും ഇത് ബിനോയിയുടെ വ്യക്തിപരമായ കാര്യമാണ് എന്നും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും കോടിയേരി നേരത്തെ പറഞ്ഞിരുന്നു. ബിനോയ് വിദേശത്തേയ്ക്ക് കടന്നിരിക്കാനുള്ള സാധ്യതയടക്കം പൊലീസ് കാണുന്നുണ്ട്. അതേസമയം ബിനോയിക്കെതിരെ നേരത്തെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. വിമാനത്താവളങ്ങളില്‍ പൊലീസ് ജാഗ്രത ശക്തമായിട്ടുണ്ട്.

 

കർണാടക: കോൺഗ്രസ് എംഎൽഎ രാജി വെച്ചു; പുറത്തുപോകുന്നത് രാജ്യത്തെ ഏറ്റവും സമ്പന്നരായ രാഷ്ട്രീയക്കാരിലൊരാൾ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍