ഹൈബി ഈഡൻ, അടൂർ പ്രകാശ്, എപി അനിൽ കുമാർ എന്നിവർക്കെതിരെ ലൈംഗിക പീഡനക്കേസ്

സോളാർ വ്യവസായം തുടങ്ങാൽ സഹായം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന പരാതിയിലാണ് നടപടി.

കേരളത്തിലെ കോണ്‍ഗ്രസ് എംഎൽഎമാർക്കെതിരെ ലൈംഗിക പീഡനത്തിന് കേസ്. എംഎൽഎമാരായ ഹൈബി ഈഡൻ, അടൂർ പ്രകാശ് എപി അനിൽ കുമാർ എന്നിവർക്കെതിരെയാണ് ക്രൈം ബ്രാഞ്ച് കേസെടുത്തത്. സോളാർ വ്യവസായം തുടങ്ങാൻ സഹായം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന പരാതിയിലാണ് നടപടി.

പരാതിയില്‍ രണ്ട് എഫ്ഐആര്‍ ആണ് ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഒരു പരാതിയില്‍ എല്ലാവര്‍ക്കുമെതിരെ കേസെടുക്കാന്‍ സാധിക്കില്ല എന്നതായിരുന്നു പോലീസ് നിലപാട്. തുടര്‍ന്നാണ് ലൈംഗികാരോപണങ്ങളിൽ പ്രത്യേകം പരാതി നല്‍കിയത്.  നേരത്തെ നൽകിയ പീഡന പരാതിയിൽ സാഹചര്യ തെളിവുകളും മറ്റും ചൂണ്ടിക്കാണിച്ച് മുമ്പുണ്ടായിരുന്ന പരാതികൾ പരിഗണിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് നിലവിൽ ഹൈബി ഈഡനടക്കമുള്ള ജനപ്രതിനിധികൾക്കെതിരെ കേസ് നൽകിയിരിക്കുന്നത്.

ഇവർക്ക് പുറമെ മുൻമന്ത്രി ആര്യാടന്‍ മുഹമ്മദ്, പേഴ്‌സണല്‍ സ്റ്റാഫ് അംഗം നസ്സറുള്ള, ബഷീര്‍ അലി തങ്ങള്‍, കോണ്‍ഗ്രസ് നേതാവ് എന്‍ സുബ്രഹ്മണ്യം എന്നിവര്‍ക്കെതിരെയും സോളാര്‍ ആരോപണങ്ങളുമായി ബന്ധപ്പെട്ട് പീഡന പരാതികള്‍ പ്രത്യേകം നല്‍കിയേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട് ടി സി മാത്യു എന്ന വ്യവസായിയായിരുന്ന ടി സി മാത്യുവില്‍നിന്ന് ഒരു കോടി അഞ്ചുലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ ആരോപണവിധേയകായ സരിതാ നായർ ബിജു രാധാകൃഷ്ണൻ എന്നിവരെ കോടതി വെറുതെ വിട്ടിരുന്നു. തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയുടേതാണ് വിധി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍