ന്യൂസ് അപ്ഡേറ്റ്സ്

പെൺകുട്ടി പീഡിപ്പിക്കപ്പെട്ടെന്ന് വൈദ്യപരിശോധനാ റിപ്പോർട്ട്; ഇമാമിനെതിരെ ബലാൽസംഗക്കുറ്റം ചുമത്തി

എസ്ഡിപിഐ പരിപാടിയിൽ പങ്കെടുത്തതിനെ തുടർന്ന് സിപിഎമ്മിനുള്ള വിരോധമാണ് തന്നെ കേസിൽ പെടുത്തിയതിന് പിന്നിലെന്നും ഖാസിമി

പ്രായപുർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ തൊളിക്കോട് മുന്‍ ഇമാം ഷെഫീക്ക് അൽ ഖാസിക്ക് മേൽ ബലാൽസംഗക്കുറ്റം ചുമത്തി. പെൺകുട്ടി പീഡിപ്പിക്കപ്പെട്ടെന്ന് വൈദ്യ പരിശോധനയിൽ തെളിഞ്ഞതിന് പിറകെയാണ് നടപടി. ഷെഫീക്ക് അൽ ഖാസിമി പീഡിപ്പിച്ചെന്ന് പെണ്‍കുട്ടി കഴിഞ്ഞ ദിവസം മൊഴിനൽകുകയും ചെയ്തിരുന്നു. ആളൊഴിഞ്ഞ പ്രദേശത്ത് കൊണ്ട് പോയത് മനപ്പൂര്‍വ്വമെന്നും ഇമാം പീഡിപ്പിച്ചെന്നാണ് പെൺകുട്ടി മൊഴി നൽകിയത്. പെൺകുട്ടിയുടെ വൈദ്യപരിശോധന ഇന്നലെ പൂർത്തിയായതിന് പിറകെയാണ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്. വനിത സിഐയുടെ നേതൃത്വത്തിലായിരുന്നു മൊഴി രേഖപ്പെടുത്തിയത്. പെൺകുട്ടിയുടെ മൊഴിയിലെ മറ്റ് വിവരങ്ങൾ പരിശോധിച്ച് വരികയാണെന്നും പോലീസ് പറയുന്നു.

അതേസമയം, കേസിൽ മുൻ‌കൂർ‌ ജാമ്യം നേടി ഷെഫീക്ക് അൽ ഖാസിമി കോടതിയെ സമീപിച്ചു. തനിക്കെതിരെ അടിസ്ഥന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്ന് വ്യക്തമാക്കിയാണ് ഖാസിമി ഹൈക്കോടതിയെ സമീപിച്ചത്. എസ്ഡിപിഐ പരിപാടിയിൽ പങ്കെടുത്തതിനെ തുടർന്ന് സിപിഎമ്മിനുള്ള വിരോധമാണ് തന്നെ കേസിൽ പെടുത്തിയതിന് പിന്നിലെന്നും ഖാസിമി മുൻകൂർ‌ ജാമ്യാപേക്ഷിയിൽ ആരോപിക്കുന്നു.

ഇമാം ഷെഫീക്ക് അൽ ഖാസിമിക്കായുള്ള തെരച്ചിൽ പൊലീസ് ശക്തമാക്കിയ സാഹചര്യത്തിൽ കൂടിയാണ് മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്. ഖാസിമിയെ കണ്ടെത്താനായുള്ള ലുക്കൗട്ട് നോട്ടീസ് പൊലീസ് ഇന്ന് പുറത്തിറക്കും. അന്വേഷണ ഉദ്യോഗസ്ഥനായ നെടുമങ്ങാട് ഡിവൈഎസ്പി ഡി അശോകൻ നോട്ടീസിറക്കാനുള്ള അനുമതി തേടി ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. രാജ്യം വിടാൻ സാധ്യതയുള്ളതിനാൽ എല്ലാ വിമാനത്താവളങ്ങളിലും പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അതിനിടെ ഇമാം പീഡിപ്പിക്കാൻ ശ്രമിച്ച പെൺകുട്ടിയുടെ കൂടുംബം ചൈൽഡ് വെൽഫയർ കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകാനും പൊലീസിൽ പരാതി പെടാനോ തയ്യാറായിരുന്നില്ല. ഇതോടെ ചൈൽഡ് വെൽഫെയർ കമ്മിറ്റി ഇടപെട്ട് കുട്ടിയെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. പെൺകുട്ടി പരാതി നൽകാൻ തയ്യറാകാത്തതിനാൽ പള്ളിയുടെ പ്രസിഡന്റിന്റെ പരാതിയിലാണ് കേസെടുത്തത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിനാണ് ഇമാമിനെതിരെ പോക്സോ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍