Top

ബലാത്സംഗം, മര്‍ദ്ദനം - അക്രമികളില്‍ നിന്ന് രക്ഷപ്പെടാന്‍ പെണ്‍കുട്ടി നഗ്നയായി വീട്ടിലേയ്ക്ക് ഓടി

ബലാത്സംഗം, മര്‍ദ്ദനം - അക്രമികളില്‍ നിന്ന് രക്ഷപ്പെടാന്‍ പെണ്‍കുട്ടി നഗ്നയായി വീട്ടിലേയ്ക്ക് ഓടി
ബലാത്സംഗം ചെയ്യുകയും മര്‍ദ്ദിക്കുകയും ചെയ്ത അക്രമികളില്‍ നിന്ന് രക്ഷപ്പെടാന്‍ രാജസ്ഥാനില്‍ പെണ്‍കുട്ടി നഗ്നയായി വീട്ടിലേയ്ക്ക് ഓടി. ഒരു കിലോമീറ്ററോളം ദൂരം പെണ്‍കുട്ടിക്ക് നഗ്നയായി ഓടേണ്ടി വന്നു. ഭില്‍വാരയിലാണ് സംഭവം. മൂന്ന് പേര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചത്. മൂന്ന് പേരേയും അറസ്റ്റ് ചെയ്തു.

പെണ്‍കുട്ടിയും കസിനും സുഹൃത്തും ചേര്‍ന്ന് ക്ഷേത്രത്തിലേയ്ക്ക പോകുന്ന വഴിയായിരുന്നു. മദ്യപിച്ച് നില്‍ക്കുകയായിരുന്ന അക്രമിസംഘം ഇവരെ തടഞ്ഞുനിര്‍ത്തുകയും പെണ്‍കുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോവുകയുമായിരുന്നു എന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

പെണ്‍കുട്ടിയുടെ കസിന്‍ പരിസരത്തുണ്ടായിരുന്നവരെ വിവരമറിയിയ്ക്കുകയും ഇവര്‍ എത്തിയതിനെ തുടര്‍ന്ന് അക്രമികള്‍ ഓടി രക്ഷപ്പെടുകയുമായിരുന്നു. അര കിലോമീറ്ററോളം പെണ്‍കുട്ടി നഗ്നയായി ഓടി. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയുന്ന നിയമ (POCSO) പട്ടികജാതിക്കാര്‍ക്കെതിരായ അതിക്രമം തടയുന്ന നിയമ പ്രകാരവും കേസെടുത്തിട്ടുണ്ട്.

Next Story

Related Stories