Top

120 ഓളം സ്ത്രീകളെ പീഡിപ്പിച്ച് വീഡിയോ പകര്‍ത്തിയ മന്ത്രവാദി അറസ്റ്റില്‍

120 ഓളം സ്ത്രീകളെ പീഡിപ്പിച്ച് വീഡിയോ പകര്‍ത്തിയ മന്ത്രവാദി അറസ്റ്റില്‍
അനുയായികളെ ബലാല്‍സംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ 60 കാരനായ മന്ത്രവാദി അറസ്റ്റില്‍. ഹരിയാനയിലെ ഫത്തേഹാബാദിലാണ് സംഭവം. ഇയാളുടെ ഫോണില്‍ നിന്നും 12 ഓളം സ്ത്രീകളെ ലൈഗികമായി ചൂഷണം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചതായും പോലീസ് അറിയിച്ചു. ഇത്തരം വീഡിയോ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി ഇയാള്‍ സ്ത്രീകളെ നിരന്തരം ചുഷണം ചെയ്യുകയായിരുന്നെന്നും പോലീസ് പ്രതികരിച്ചു. പീഡനത്തിനിരയായ രണ്ട് പേര്‍ പരാതിയുമായി പോലീസിനെ സമീപിച്ചതോടെയാണ് മന്ത്രവാദിയുടെ അറസ്റ്റിലേക്ക് നയിച്ചതെന്ന് ഫത്തേഹാബാദ് വനിതാ പോലീസ് സ്‌റ്റേഷന്‍ ഇന്‍ചാര്‍ജ്ജ് വിമലാ ദേവി പ്രതികരിച്ചു.

മന്ത്രമാദിക്കെതിരെ കൂടുതല്‍ പരാതയുമായി കൂടുല്‍ പേര്‍ രംഗത്തെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതര്‍ പ്രതികരിച്ചു. മാസങ്ങള്‍ക്ക് മുന്‍പും ഇയാള്‍ക്കെതിരെ ബലാല്‍സംഗ പരാതി ഉയര്‍ന്നിരുന്നെങ്കിലും കേസില്‍ ജാമ്യം നേടുകയായിരുന്നു.

Next Story

Related Stories