UPDATES

ട്രെന്‍ഡിങ്ങ്

‘അവള് ബുദ്ധിയില്ലാത്തവള്‍.. ഐഎഎസ് കിട്ടിയെന്ന് പറഞ്ഞ് കോപ്പുണ്ടാക്കാന്‍ വന്നിരിക്കുന്നു’; രേണുരാജിനെ അവഹേളിച്ച് എസ് രാജേന്ദ്രന്‍ / വീഡിയോ

‘കളക്ടറാകാന്‍ വേണ്ടി മാത്രം പഠിച്ചിട്ട് കളക്ടറാകുന്നവര്‍ക്ക് ഇത്രയും ബുദ്ധിയെ കാണുകയുള്ളൂ’ എസ് രാജേന്ദ്രന്‍ എംഎല്‍എ

ദേവികുളം സബ് കളക്ടര്‍ ഡോ. രേണു രാജിനെ പൊതുജനമദ്ധ്യത്തില്‍ നീചമായ ഭാഷയില്‍ അവഹേളിച്ച എസ് രാജേന്ദ്രന്‍ എംഎല്‍എയുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാവുന്നു. അതേസമയം മൂന്നാറിലെ പഞ്ചായത്തിന്റെ ഷോപ്പിങ് കോപ്ലക്സ് നിര്‍മ്മാണത്തിന് സ്റ്റോപ്പ് മെമ്മോ കൊടുത്തതിനെക്കുറിച്ച് അന്വേഷിച്ച തന്നോട് ‘തന്റെ പണി നോക്കാന്‍’ സബ് കളക്ടര്‍ പറഞ്ഞെന്ന് എസ് രാജേന്ദ്രന്‍ ഏഷ്യാനെറ്റ് ന്യൂസ് അവറില്‍ പറഞ്ഞു. പഞ്ചായത്തിലെ അനധികൃത നിര്‍മ്മാണത്തിനെതിരേ സബ് കളക്ടര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയതിനെതുടര്‍ന്നാണ് സംഭവങ്ങളുടെ തുടക്കം.

ഇതേ തുടര്‍ന്ന് എംഎല്‍എ പൊതുജനമധ്യത്തില്‍ പറഞ്ഞത്, ‘അവള് ഇതെല്ലാം വായിച്ച് പഠിക്കേണ്ടേ? വല്ലോ, സ്‌കെച്ചും പ്ലാനും അംഗീകരിച്ചിട്ടാണോ ഇതെല്ലാം വായിച്ചു പഠിക്കേണ്ടേ എന്‍ഒസി വാങ്ങിച്ചിട്ടാണോ നാളെ ഇവര്‍ ഉടക്കിയാല്‍ ഉദ്ഘാടനം ചെയ്യാന പറ്റുമോ? ‘അവള് ബുദ്ധിയില്ലാത്തവള്‍.. വേറെ എന്നാ, ഐഎഎസ് കിട്ടിയെന്ന് പറഞ്ഞ് കോപ്പുണ്ടാക്കാന്‍ വന്നിരിക്കുന്നു. കളക്ടറാകാന്‍ വേണ്ടി മാത്രം പഠിച്ചിട്ട് കളക്ടറാകുന്നവര്‍ക്ക് ഇത്രയും ബുദ്ധിയെ കാണുകയുള്ളൂ’ എന്നാണ്.

എസ് രാജേന്ദ്രന്‍, സബ് കളക്ടര്‍ ഡോ. രേണു രാജിനെ പരസ്യമായി അവേഹിളിക്കുന്ന ഏഷ്യാനെറ്റ് ന്യൂസിന്റെ വീഡിയോ

ഹൈക്കോടതി ഉത്തരവ് പ്രകാരം ജില്ലാ കളക്ടറുടെ എന്‍ ഒ സി ഇല്ലാതെയാണ് നിര്‍മ്മാണം നടത്തുന്നതെന്ന് കണ്ടെത്തിയെതിനെ തുടര്‍ന്നാണ് ദേവികുളം സബ് കളക്ടര്‍ രേണു രാജ് സ്റ്റോപ്പ് മെമ്മോ നല്‍കിയത്. എന്നാല്‍ പഞ്ചായത്തിന്റെ ഭൂമിയില്‍ നിര്‍മ്മാണം നടത്തുന്നതിന് റവന്യൂ വകുപ്പിന്റെ അനുമതി എന്തിന് വേണമെന്നാണ് എംഎല്‍എയുടെ നിലപാട്. തുടര്‍ന്നായിരുന്നു തര്‍ക്കമുണ്ടായതും, എംഎല്‍എ, സബ്കളക്ടറെ അവഹേളിച്ചതും.

രാജേന്ദ്രനെതിരേ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കിയിട്ടുണ്ട് രേണുരാജ്. കൂടാതെ അടിയന്തിരമായി നിര്‍മ്മാണം നിറുത്തിവയ്ക്കല്‍ നോട്ടീസ് നല്‍കിയിട്ടും കെട്ടിട നിര്‍മ്മാണം തുടര്‍ന്ന മൂന്നാര്‍ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്നും കോടതി അലക്ഷ്യ ഹര്‍ജിയും ഫയല്‍ ചെയ്യുമെന്നും സബ് കളക്ടര്‍ വ്യക്തമാക്കി. മറ്റു നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്നും രേണു രാജ് മാധ്യമങ്ങളോട് പ്രതികരിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍