ന്യൂസ് അപ്ഡേറ്റ്സ്

ഹർത്താൽ ആക്രമം; എസ്.പിമാർക്ക് ഡിജിപിയുടെ ശാസന

പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ സുരക്ഷ വർദ്ധിപ്പിക്കാനും ഡിജിപിയുടെ നിർദ്ദേശം

ശബരിമലയിൽ യുവതികൾ ദർശനം നടത്തിയതിന് പിറകെ സംസ്ഥാനത്തുണ്ടായ അക്രമ സംഭവങ്ങളിൽ ജില്ലാ പോലീസ് പോലീസ് മേധാവിമാർക്ക് ഡിജിപിയുടെ ശാസന. മുൻകരുതൽ അറസ്റ്റ് നടത്തുന്നതിൽ വീഴ്ച വരുത്തിയെന്ന് ആരോപിച്ചായിരുന്നു വീഡിയോ കോൺഫറൻസിൽ ഉദ്യോഗസ്ഥരെ ശാസിച്ചത്. ഹർത്താൽ അക്രമം സംബന്ധിച്ച് തുടർ ന‍ടപടികളിൽ വീഴ്ച സംഭവിച്ചാൽ നടപടിയുണ്ടാകുമെന്ന് ഡിജിപി എസ്പിമാര്‍ക്ക് മുന്നറിയിപ്പ് നല്‍കി.

അതിനിടെ, പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ സുരക്ഷ വർദ്ധിപ്പിക്കാനും ഡിജിപി നിർദ്ദേശം നല്‍കി. ആക്രമണ സാധ്യത മുന്നില്‍ കണ്ടാണ് നടപടി. ഇന്നലെ തിരുവനന്തപുരം നഗരത്തിൽ വച്ച് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാൻ ശ്രമിക്കുന്നതിനിടെ മുഖ്യമന്ത്രിയുടെ അകമ്പടി വാഹമനമിടിച്ച് നാല് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു. ഇതുൾ‌പ്പെടെ പരിഗണിച്ചാണ് നടപടി.

ശബരിമലയില്‍ ദര്‍ശനം നടത്തിയ യുവതികളുടെ അഭിമുഖം; മനോരമ ചാനല്‍ ഓഫീസില്‍ ഭീഷണിയുമായി ബിജെപിക്കാര്‍

ശബരിമല Live: കൂടുതൽ യുവതികൾ ശബരിമലയിലേക്ക്; അടുത്തയാഴ്ച രണ്ടു പേർകൂടി എത്തുമെന്ന് ‘നവോത്ഥാന കേരളം’ കൂട്ടായ്മ

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍