ട്രെന്‍ഡിങ്ങ്

ദർശനത്തിന് സുരക്ഷ തേടി ട്രാൻസ്ജെൻഡേഴ്‌സ്; യുവതികളടങ്ങുന്ന സംഘം ഡിസംബര്‍ 23ന് ശബരിമലയിലേക്ക്

യുവതികളുടെ 30 അംഗ സംഘം  ഡിസംബര്‍ 23നും ശബരിമലയിലെത്തിയേക്കും

ശബരിമലയിൽ ദർശനം നടത്താൻ സുരക്ഷ തേടി ട്രാൻസ്ജെൻഡേഴ്‌സ് രംഗത്ത്. വ്രതാനുഷ്ഠാനത്തോടെയാണ് ശബരിമല ദര്‍ശനത്തിന് വരുന്നതെന്നും മതിയായ സുരക്ഷ നൽകണമെന്നും ആവശ്യപ്പെട്ടാണ് ഇവർ പത്തനംതിട്ട കളക്ടര്‍, പൊലീസ് എന്നിവർക്ക് അപേക്ഷ നൽകിയത്. സാമൂഹിക നീതി വകുപ്പിനും അപേക്ഷ നല്‍കിയിട്ടുണ്ട്.

എറണാകുളത്ത് നിന്നുള്ള ഏഴ് പേരും കോട്ടയം, കൊല്ലം ജില്ലകളില്‍ നിന്ന് നാല് ട്രാൻസ്ജെൻഡേഴ്‌സുമാണ് അനുമതി തേടി സര്‍ക്കാറിനെ സമീപിച്ചത്. ഇന്ന് ശബരിമലയിൽ ദര്‍ശനം നടത്താനാണ് ഉദ്ദേശമെന്നും ഇവര്‍ അറിയിച്ചു. എന്നാൽ മുന്‍വര്‍ഷങ്ങളില്‍ നിരവധി തവണ ട്രാൻസ്ജെൻഡേഴ്‌സ് ശബരിമലയിലെത്തിയിരുന്നതായും ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ അക്രമം ഭയന്നാണ് പൊലീസ് സഹായം തേടിയതെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.

അതിനിടെ ശബരിമല ദര്‍ശനത്തിനെത്തിയ നാല് ട്രാന്‍സ്ജന്‍ഡറുകളെ പൊലീസ് എരുമേലിയിൽ തടഞ്ഞു.  പെണ്‍വേഷത്തിലെത്തിയതിനാലാണ് ഇവരെ തടഞ്ഞത്. എന്നാൽ വേഷം മാറ്റി വന്നാല്‍ ശബരിമല ദര്‍ശനത്തിന് സുരക്ഷയും സൗകര്യവും ഒരുക്കാമെന്ന് പൊലീസ് വാഗ്ദാനം ചെയ്തുവെങ്കിലും സംഘം നിരസിച്ചെന്നാണ് റിപ്പോർട്ട്. ഇതേത്തുടര്‍ന്ന് പൊലീസ് സംരക്ഷണത്തില്‍ ഇവരെ കോട്ടയത്ത് എത്തിച്ചു.

അതേസമയം, ശബരിമല ദർശനത്തിന് സന്നദ്ധരായി യുവതികളുടെ 30 അംഗ സംഘം തയ്യാറെടുക്കുന്നതായും വാര്‍ത്തകളുണ്ട്. ഇവർ ഡിസംബര്‍ 23ന് ശബരിമലയിലേക്ക് എത്തുമെന്നാണ് സൂചന. ‘നവോത്ഥാന കേരളം ശബരിമലയിലേക്ക്’എന്ന ഫേസ്ബുക്ക് കൂട്ടായ്മയും തമിഴ്‌നാട് കേന്ദ്രമാക്കി സത്രീകളുടെ അവകാശ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന ‘മനിതി’എന്ന വനിത സംഘടനയുടെ നേതൃത്വത്തിലുമാണ് കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നുള്ള അമ്പതോളം യുവതികളും അഞ്ഞൂറോളം പുരുഷന്മാരുമാണ് സംഘത്തിലുള്ളതെന്നാണ് റിപ്പോർട്ടുകൾ .

ഡിസംബര്‍ 23ന് സംഘം ശബരിമലയിലെത്തും. ഒറ്റ ശ്രമം കൊണ്ട് ശബരിമല യുവതീ പ്രവേശനം സാധ്യമാകുമെന്ന് കരുതുന്നില്ലെന്നും തുടര്‍ച്ചയായ ശ്രമങ്ങള്‍ ഉണ്ടാകുമെന്നും ഇവര്‍ പറയുന്നു.

ശബരിമല ദ്രാവിഡ ആരാധനാ കേന്ദ്രം; 351 മലയാളവർഷം പഴക്കമുള്ള രാജമുദ്ര രേഖ കണ്ടെത്തി

സ്ത്രീകള്‍ക്ക് കടക്കാന്‍ സാധിക്കാത്ത പ്രായത്തില്‍ സേതു പാര്‍വ്വതി ബായ് ശബരിമലയില്‍ പോയി എന്നത് സത്യം; ചിത്രങ്ങളടക്കമുള്ള തെളിവുകളുണ്ട്‌

ഗര്‍ഭപാത്രം നീക്കം ചെയ്തതിനു ശേഷം ശബരിമലയിലെത്തിയ മുന്‍ കോളേജ് പ്രിന്‍സിപ്പലോട് പോലീസ് ചോദിച്ചു, “എന്താണ് തെളിവ്?”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍