ന്യൂസ് അപ്ഡേറ്റ്സ്

നിലയ്ക്കലിലെ സൗകര്യങ്ങൾ തൃപ്തികരം; പമ്പയിൽ ദുർഗന്ധമെന്ന് ഹൈക്കോടതി നിരീക്ഷക സമിതി

 നിലയ്ക്കലെ സൗകര്യങ്ങളെക്കുറിച്ച് തെറ്റായ പ്രചാരണമാണുണ്ടായതെന്ന് ഡി.ജി.പി. എ. ഹേമചന്ദ്രൻ

ശബരിമല തീർത്ഥാടകർക്കായി നിലയിക്കലിൽ ഒരുക്കിയ സൗകര്യങ്ങൾ തൃപതികരമെന്ന്   ഹൈക്കോടതി നിയോഗിച്ച നിരീക്ഷണസമിതി. നിലയ്ക്കലിലും പമ്പയിലും പരിശോധന നടത്തിയ സമിതി ഇന്ന് സന്നിധാനത്തും പരിശോധന തുടരും. അതിനിടെ പമ്പയിലെ സൗകര്യങ്ങളെകുറിച്ച് പ്രതികരിക്കാതിരുന്ന സമിതി പ്രദേശത്ത് അസഹ്യമായ ദുർഗന്ധമുള്ളതായി വിലയിരുത്തി. പരിശോധന ഇന്നും തുടരും. നിലയ്ക്കലെത്തിയദേവസ്വം ബോർഡ് ഓംബുഡ്സ്മാൻ കൂടിയായ ജസ്റ്റിസ് പി.ആർ. രാമൻ, ജസ്റ്റിസ് എസ്. സിരിജഗൻ, ഡി.ജി.പി. എ. ഹേമചന്ദ്രൻ എന്നിവരടങ്ങുന്ന ദേവസ്വം ഭരണകാര്യാലയത്തിൽ യോഗംചേർന്നശേഷം സൗകര്യങ്ങൾ പരിശോധിച്ചു.

കുടിവെള്ള ശുദ്ധീകരണത്തിനുള്ള റിവേഴ്സ് ഓസ്മോസിസ് പ്ലാന്റ്, തീർഥാടകർക്ക് വിരിവെക്കാനുള്ള കേന്ദ്രം, കക്കൂസുകൾ, പാർക്കിങ്, ബസ്‌സ്റ്റാൻഡ്, കെഎസ്ആർടിസി ജീവനക്കാരുടെയും പോലീസുകാരുടെയും താമസ സൗകര്യം, ആശുപത്രി എന്നിവയൊക്കെയാണ് പരിശോധിച്ചത്. അസൗകര്യങ്ങളുള്ള പോലീസുകാരുടെ താമസ പ്രശ്നങ്ങൾ പരിഹരിക്കാൻ എന്തു ചെയ്യാനാവുമെന്ന് ചൊവ്വാഴ്ചത്തെ യോഗത്തിൽ ചർച്ചചെയ്യുമെന്നും  നിലയ്ക്കലിലെ സൗകര്യങ്ങൾ നിലവിൽ തൃപ്തികരമാണെന്നും ജസ്റ്റിസ് പിആർ രാമൻ പറഞ്ഞു.

അതേസമയം നിലയ്ക്കലെ സൗകര്യങ്ങളെക്കുറിച്ച് തെറ്റായ പ്രചാരണമാണുണ്ടായതെന്ന് ഡി.ജി.പി. എ. ഹേമചന്ദ്രൻ പറഞ്ഞു. വൈകീട്ട് അഞ്ചുമണിയോടെ പമ്പയിലെത്തിയ സമിതി ത്രിവേണിയിൽ ഒരുക്കിയ സൗകര്യങ്ങളാണ് പരിശോധിച്ചത്. ഇവിടെ ബസ് കാത്തിരിപ്പുകേന്ദ്രം ആവശ്യമാണെന്ന്  സമിതി നിരീക്ഷിച്ചു. ഇതിന് വനംവകുപ്പിന്റെ സഹകരണത്തോടെ സ്ഥലം കണ്ടെത്താൻ ദേവസ്വം ബോർഡിന് നിർദേശം നൽകി. തുടർന്ന്  പമ്പയിലെ ക്ലോക്ക് മുറി, ശൗചാലയങ്ങൾ എന്നിവിടങ്ങളിലും പരിശോധനന നടത്തിയ സംഘം.  പമ്പയിലും പരിസരത്തും അസഹനീയമായ ദുർഗന്ധം നിലനിൽക്കുന്നതായി വ്യക്തമാക്കുകയായിരുന്നു.

സന്നിധാനത്തെ ഒരുക്കങ്ങളുടെ വിലയിരുത്തൽ ഇന്ന് നടക്കും. ഇതിന്റെ ഭാഗമായി  എ. ഹേമചന്ദ്രൻ ഇന്നലെ തന്നെ സന്നിധാനത്തെത്തി. മറ്റുള്ളവർ ഇന്നെത്തും. കെഎസ്ആർടിസി എംഡി ടോമിൻ ജെ തച്ചങ്കരി,  ഐജി അശോക് യാദവ്, എസ്പിമാരായ എസ് കെ. മഹേഷ് കുമാർ, എം കെ. പുഷ്കരൻ, ദേവസ്വം എക്സിക്യുട്ടീവ് എൻജിനീയർ ആർ. അജിത് കുമാർ, ദേവസ്വം ബോർഡ് സ്പെഷ്യൽ കമ്മിഷണർ എം. മനോജ്, ശബരിമല സ്പെഷ്യൽ ഓഫീസർ വി.ആർ. പ്രേംകുമാർ, സ്പെഷ്യൽ ഓഫീസർമാരായ മഞ്ജുനാഥ്, വി. അജിത് എന്നിവരും സംഘത്തിനൊപ്പം ഉണ്ടായിരുന്നു.

യുഡിഎഫിന് വീണ്ടും പിഴച്ചോ? സമരം സെക്രട്ടറിയേറ്റിന് മുന്‍പില്‍ ആക്കാമായിരുന്നു!

സ്ത്രീകൾ സ്വതന്ത്രരാവും എന്ന് പ്രഖ്യാപിച്ച കാളിക്കുട്ടി ആശാട്ടിയെ അവഗണിച്ചു എന്തു നവോത്ഥാന ചർച്ച?

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍