ന്യൂസ് അപ്ഡേറ്റ്സ്

സംസ്ഥാനത്ത് അക്രമങ്ങൾ; നരേന്ദ്രമോദിയുടെ സന്ദര്‍ശനം മാറ്റിവച്ചു

നാളെ പത്തനംതിട്ട സന്ദർശിക്കാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനമാണ് മാറ്റിയത്.

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘർഷങ്ങൾ തുടരുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദര്‍ശനം നീട്ടി. നാളെ പത്തനംതിട്ട സന്ദർശിക്കാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനമാണ് മാറ്റിയത്. മുതിർന്ന പാര്‍ട്ടി വൃത്തങ്ങൾ ഇക്കാര്യം സ്ഥിരീകരിച്ചതായി മാധ്യമ റിപ്പോർട്ടുകൾ പറയുന്നു.

ശബരിമല ഉൾപ്പെടെയുള്ള വിഷയങ്ങൾ സജീവമായി സാഹചര്യത്തിലായിരുന്നു ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടത്തുന്ന ആദ്യ റാലി പത്തനംതിട്ടയിൽ ആസുത്രണം ചെയ്തത്. എന്നാൽ ‘ചില പ്രത്യേക കാരണങ്ങളാല്‍ ജനുവരി 6 ന് നടത്തുമെന്നറിയിച്ച പ്രധാനമന്ത്രിയുടെ പത്തനംതിട്ട സന്ദര്‍ശനം മാറ്റിവച്ചിരിക്കുകയാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒന്നും ചെയ്യാനില്ലെങ്കിലും സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ല’. മുതിര്‍ന്ന ബി.ജെ.പി നേതാവിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം, യുവതീ പ്രവേശനത്തെ തുടർന്ന് സംസ്ഥാനത്ത് രൂപം കൊണ്ട അക്രമസംഭവങ്ങൾ നേതാക്കളുടെ വീട് ആക്രമിക്കപ്പെടുന്നതിൽ ഉൾപ്പെടെ എത്തിനിൽക്കുകയാണ്.   ബിജെപി-സംഘപരിവാര്‍ പ്രതിഷേധം പരിധിവിടുകയും കലാപ സമാനമായ അക്രമങ്ങളിലേക്ക് വഴിതിരിയുകയും ചെയ്തു. പിന്നീടത് സിപിഎം-ബിജെപി ഏറ്റമുട്ടലിലേക്കും എത്തിയതോടെ സംസ്ഥാനത്തിന്റെ ക്രമസമാധാന നില തകരുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിച്ചിരിക്കുകയാണ്. ഇതിന്റെ തുടര്‍ച്ചയാണ് വെള്ളിയാഴ്ച്ച എഎന്‍ ഷംസീര്‍ എംഎല്‍എയുടെയും വി. മുരളീധരന്‍ എം പിയുടേയും വീടുകള്‍ക്ക് നേരെ ഉണ്ടായ ബോംബേറുകള്‍. കണ്ണൂര്‍ തലശ്ശേരി മാടപ്പീടികയിലുള്ള എ എന്‍ ഷംസീറിന്റെ വീടിനു നേരെയാണ് ബോംബേറ് ഉണ്ടാകുന്നത്. വെള്ളിയാഴ്ച്ച രാത്രി പത്തേകാലോടെ ബൈക്കില്‍ എത്തിയ രണ്ടംഗ സംഘമാണ് ബോംബെറിഞ്ഞത്.

ഹര്‍ത്താലുകളെ തോല്‍പ്പിക്കാന്‍ തീരുമാനിച്ച കേരളത്തിന് മാതൃകയാക്കാം വളപട്ടണം പഞ്ചായത്തിനെ

ശബരിമല സംഘര്‍ഷം ഇന്ത്യക്ക് അപമാനം: വാഷിംഗ്ടണ്‍ പോസ്റ്റില്‍ ബര്‍ഖ ദത്ത്‌

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍