TopTop

ശബരിമലയില്‍ വനിതാ ജീവനക്കാരെ നിയമിക്കണമെന്ന് സര്‍ക്കുലര്‍; വനിതാ പോലീസിന്റെ ആദ്യ സംഘം അടുത്തയാഴ്ചയെത്തും

ശബരിമലയില്‍ വനിതാ ജീവനക്കാരെ നിയമിക്കണമെന്ന് സര്‍ക്കുലര്‍; വനിതാ പോലീസിന്റെ ആദ്യ സംഘം അടുത്തയാഴ്ചയെത്തും
മണ്ഡല-മകരവിളക്ക് കാലത്ത് ശബരിമലയില്‍ വനിതാ ജീവനക്കാരെ നിയമിക്കണമെന്ന് ദേവസ്വം കമ്മീഷണറുടെ സര്‍ക്കുലര്‍. ശബരിമലയില്‍ സ്ത്രീ പ്രവേശന നടപടികളുമായി ദേവസ്വം ബോര്‍ഡും സര്‍ക്കാരും പിന്നോട്ടില്ലെന്നതിന്റെ വ്യക്തമാക്കുന്നതാണ് പുതിയ സര്‍ക്കുലര്‍. തീര്‍ഥാടന സമയത്തും മാസ പൂജ സമയത്തും ദേവസ്വം ബോര്‍ഡിലെ വനിതാ ജീവനക്കാരെയും എംപ്ലോയ്‌മെന്റെ് വഴി എത്തിയ താല്‍കാലിക വനിതാ ജീവനക്കാരെയും നിയമിക്കാനാണു ദേവസ്വം കമ്മിഷണര്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നത്.

സുപ്രിം കോടതി ഉത്തരവ് സമവായത്തിലൂടെ നടപ്പാക്കാന്‍ ഉദ്ദേശിച്ച് ചര്‍ച്ചകള്‍ക്ക് ഒരുങ്ങിയ സര്‍ക്കാര്‍ നിലപാടിനെ തന്ത്രി കുടുംബം തള്ളിയതിന് പിറകെയയാണ് ദേവസ്വം കമ്മീഷണറുടെ സര്‍ക്കുലര്‍. റിവ്യൂ ഹര്‍ജിയില്‍ തീരുമാനമായതിന് ശേഷം ചര്‍ച്ച മതി എന്ന വ്യക്തമാക്കിയാണ് താഴമണ്‍ കുടുംബം സമവായത്തിനുള്ള നീക്കം പൊളിച്ചത്. തിങ്കളാഴ്ചയായിരുന്നു ചര്‍ച്ച നിശ്ചയിച്ചിരുന്നത്. എന്നാല്‍ ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ പരസ്യ പ്രതിഷേധത്തിന് ഇറങ്ങിയ സഹാചര്യങ്ങള്‍ നില നില്‍ക്കുമ്പോഴും സുപ്രീം കോടതി ഭരണ ഘടനാ ബഞ്ചിന്റെ ഉത്തരവ് നടപ്പാക്കാന്‍ ഔദ്യോഗിക നടപടികള്‍ ഒരു വശത്ത് പുരോഗമിക്കുന്നതിന്റ ഉദാഹരണമാണ് ദേവസ്വം കമ്മീഷണറുടെ ഉത്തവ്.

അതിനിടെ ശബരിമലയില്‍ ഈ മാസം 14, 15 തീയതികളിലായി വനിതാ പൊലീസുകാര്‍ ഡ്യൂട്ടിക്കെത്തുമെന്നാണ് പോലീസ് ആസ്ഥാനത്ത് നിന്നും ലഭിക്കുന്ന വിവരം. ഇതിനായി സ്‌പെഷ്യല്‍ ഡ്യൂട്ടി അടിസ്ഥാനത്തില്‍ നിയോഗിക്കേണ്ട 40 വനിതാ പൊലീസുകാരുടെ പട്ടിക ജില്ലാ പൊലീസ് മേധാവി പൊലീസ് ആസ്ഥാനത്തേക്ക് അയച്ചതായും മനോരമ റിപ്പോര്‍ട്ടുകള്‍ പറയുന്നു. പട്ടികയില്‍ ഉള്‍പ്പെട്ട 30 പേരെ അടുത്ത ആഴ്ച ശബരിമലയില്‍ എത്തിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 16 തൂലാമാസ പൂജകള്‍ക്കായി നട തുറക്കുന്നതിന് മുന്നോടിയായാണ് നടപടി. ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയിട്ടുണ്ട്. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനാണ് വനിതാ പോലീസ് സംഘത്തെ ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ ശബരിമലയില്‍ എത്തിക്കാനുള്ള നീക്കത്തിന് പിന്നിലെന്നും അധികൃതര്‍ പറയുന്നു.

സുപ്രീം കോടതി ഉത്തരവ് പ്രകാരം ക്ഷേത്രത്തില്‍ സ്ത്രീകളെത്തുമ്പോള്‍ അവര്‍ക്കാവശ്യമായ സുരക്ഷ ഒരുക്കാന്‍ വനിതാ പോലീസിനെ നിയോഗിക്കുമെന്ന നേരത്തെ തന്നെ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കിയിരുന്നു. വിശ്വാസവും ജോലിയും രണ്ടാണെന്ന് വ്യകതമാക്കിയായിരുന്നു സംസ്്ഥാന പോലീസ് മേധാവിയുടെ പ്രതികരണം. സുരക്ഷയ്ക്കായി സന്നിധാനത്ത് ഉള്‍പ്പെടെ 500 ഓളം വനിതാ പോലീസുകാരെ നിയമിക്കുനെന്നും അദ്ദേഹം അറിയിച്ചു. വിശ്വാസവും ജോലിയും രണ്ടാണെന്ന് വ്യക്തമാക്കിയായിരുന്നു ഉത്തരവ്. ഉദ്യോഗസ്ഥരുടെ കുറവ് പരിഹിക്കാന്‍ അഞ്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് അദ്ദേഹം കത്തു നല്‍കുകയും ചെയ്തിരുന്നു.

https://www.azhimukham.com/trending-sabarimala-women-entry-mathrbhumi-discussion-sreechitharan-speaks/

Next Story

Related Stories