ന്യൂസ് അപ്ഡേറ്റ്സ്

ശബരിമല; ബിജെപി സമരം നിര്‍ത്തിയാൽ അതിന് ശേഷം സംവാദമാകാം: കോടിയേരി

ഇന്നലെ ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയുടെ വെല്ലുവിളി സ്വീകരിക്കാന്‍ തയ്യാറാണെന്ന് ശ്രീധരന്‍ പിള്ള വ്യക്തമാക്കിയത്. 

ശബരിമല വിഷയത്തില്‍ ആശയ സംവാദത്തിന് തയ്യാറാണെന്ന് വെല്ലുവിളി സ്വീകരിച്ചെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ളയ്ക്ക് മറുപടിയുമായി വീണ്ടും കോടിയേരി ബാലകൃഷ്ണന്‍. ശബരിമലയിലെ സംഭവങ്ങളില്‍ ബിജെപി നടത്തിവരുന്ന സംവാദത്തിന് താനും തയ്യാറാണെന്നാണ് കോടിയേരിയുടെ മറുപടി.

ഇന്നലെ ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയുടെ വെല്ലുവിളി സ്വീകരിക്കാന്‍ തയ്യാറാണെന്നും ഇതിനായി സ്ഥലും സമയവും അദ്ദേഹത്തിന് തീരുമാനിക്കാമെന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കിയത്. ആശയപരമായി പറയാനുള്ള കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിക്കുന്നു. കമ്മ്യൂണിസ്റ്റുകാര്‍ ശബരിമലയെ തകര്‍ക്കാന്‍ അമ്പതുകൊല്ലമായി ശ്രമിച്ചു കൊണ്ടിരിക്കികയാണെന്ന് ആധികാരികമായി തെളിയിക്കാന്‍ കഴിയുമെന്നും, വാദങ്ങള്‍ കേട്ട ശേഷം ജനങ്ങള്‍ ശരിതെറ്റുകള്‍ വിലയിരുത്തട്ടെയെന്നുമായിരുന്ന ശ്രീധരന്‍പിള്ളയുടെ  കഴിഞ്ഞ ദിവസത്തെ പ്രതികരണം.

ശബരിമല വിഷയത്തില്‍ തെരുവില്‍ ആശയപരമായ സംവാദം നടത്താന്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് തയ്യാറാണോയെന്ന് കോടിയേരിയുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അതിനിടെ ശബരിമലയിലെത്തി വിമർശനം ഉന്നയിച്ച കേന്ദ്രമന്ത്രി പൊൻ രാധാകൃഷ‌്ണന്റെ നടപടിക്കെതിരെയും കോടിയേരി രംഗത്തെത്തി. കഴിഞ്ഞ ദിവസം കോടിയേരി കുറിച്ച ഫേസ് ബുക്ക് പോസ്റ്റിലായിരുന്നു മന്ത്രിക്ക് കൊടിയേരിയുടെ വിമർശനം. സുപ്രീംകോടതി വിധിക്കെതിരെ ഒാർഡിനൻസിറക്കാൻ നരേന്ദ്ര മോഡിയോട‌് പൊൻ രാധാകൃഷ്ണൻ ആവശ്യപ്പെടുമോ എന്നും അദ്ദേഹം ചോദിക്കുന്നു. വിധ്വംസകശക്തികൾ കടന്നുകയറാൻ സാധ്യതയുണ്ടെന്നും അവിടെ എല്ലാസുരക്ഷയും ഏർപ്പെടുത്തണമെന്നുള്ള കേന്ദ്ര ആഭ്യന്തരമന്ത്രാലത്തിന്റെ നിർദേശം സംബന്ധിച്ച് പൊൻ രാധാകൃഷ‌്ണന് അറിയില്ലെ എന്നും കൊടിയേരി ചോദിക്കുന്നു.

ഇക്കാര്യങ്ങൾ‌ വ്യക്തമായി അറിഞ്ഞിട്ടും അദ്ദേഹം കള്ളം പറയുകയാണെന്നും പൊലിസ‌് ഉദ്യോഗസ്ഥർക്കുമേൽ അരിശം തീർക്കുന്ന ശൈലി ഒരു കേന്ദ്ര മന്ത്രിയ്ക്ക് ചേർന്നതാണോ എന്നും സിപിഎം സംസ്ഥാന സെക്രട്ടറി ചോദിക്കുന്നു. 

കൊടിയേരുയുടെ കുറിപ്പിന്റെ പൂർ‌ണരൂപം 

ശബരിമലയിലെത്തി വിമർശനം ഉന്നയിച്ച കേന്ദ്രമന്ത്രി പൊൻ രാധാകൃഷ‌്ണൻ സുപ്രീംകോടതി വിധിക്കെതിരെ ഒാർഡിനൻസിറക്കാൻ നരേന്ദ്ര മോഡിയോട‌് ആവശ്യപ്പെടുമോ?

വിധ്വംസകശക്തികൾ കടന്നുകയറാൻ സാധ്യതയുണ്ടെന്നും അവിടെ എല്ലാസുരക്ഷയും ഏർപ്പെടുത്തണമെന്നുള്ള കേന്ദ്ര ആഭ്യന്തരമന്ത്രാലത്തിന്റെ നിർദേശത്തെ തുടർന്നാണ‌ല്ലൊ ഇവിടെ സുരക്ഷ ശക്തമാക്കിയ‌ത‌്. അതൊന്നും പൊൻ രാധാകൃഷ‌്ണന് അറിയില്ലെ?

അതൊക്കെ അറിഞ്ഞിട്ടും അദ്ദേഹം ഇങ്ങനെ കള്ളം പറയുന്നത് എന്തിനാണ് ? പൊലിസ‌് ഉദ്യോഗസ്ഥർക്കുമേൽ അരിശം തീർക്കുന്ന ശൈലി ഒരു കേന്ദ്രമന്ത്രിയ്ക്ക് ചേർന്നതാണോ?

സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ച് വിധി നടപ്പാക്കരുതെന്ന‌് കേന്ദ്രസർക്കാരും മോഡിയും പറയുമോ? ഇങ്ങനെ വളഞ്ഞ് മൂക്കുപിടിക്കുന്നതിനേക്കാൾ നല്ലത് കൃത്യമായി നിലപാട് വ്യക്തമാക്കുന്നതാണല്ലൊ.

 

ശബരിമല സംവാദം: വെല്ലുവിളി സ്വീകരിക്കുന്നു, വേദി കൊടിയേരിക്ക് തീരുമാനിക്കാമെന്ന് പി എസ് ശ്രീധരൻ പിള്ള

‘പോലീസ് ക്യാംപായി മാറിയ ശബരിമലയില്‍ ഏങ്ങനെ പ്രാര്‍ത്ഥിക്കും’: ശശി തരൂര്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍