ന്യൂസ് അപ്ഡേറ്റ്സ്

ജയിലില്‍ വാസത്തിൽ വിഷമമില്ല; ശബരിമല വിഷയം ബിജെപിക്ക് ഗുണം ചെയ്തുു: കെ സുരേന്ദ്രൻ

ശബരിമല ദർശനത്തിന് പോവുമ്പോഴാണ് നിലക്കലിൽ വച്ച് അറസ്റ്റിലാവുന്നത്.  അന്നു മുതല്‍ ഇരുമുടിക്കെട്ട് സുരക്ഷിതമായി സൂക്ഷിച്ചിട്ടുണ്ട്.

ശബരിമല വിഷയത്തിൽ ബിജെപി നേതൃത്വം നൽ‌കുന്ന സമരവുമായി മുന്നോട്ട് പോവുക തന്നെ ചെയ്യുമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. സമരത്തിന്റെ പേരില്‍ ജയിലില്‍ പോകേണ്ടി വന്നതില്‍ വിഷമമില്ല.  വിഷയം ബിജെപിക്ക് ഗുണം ചെയ്തിട്ടുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.  സന്നിധാനത്തെ അക്രമങ്ങൾ സംബന്ധിച്ച കേസിൽ ജാമ്യം ലഭിച്ച് ജയില്‍ മോചിതനായ ശേഷം മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു സുരേന്ദ്രന്‍. 

പ്രക്ഷോഭവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളയുടെ നേതൃത്വത്തില്‍ ഒറ്റക്കെട്ടായി പാര്‍ട്ടി മുന്നോട്ടുപോവു.  വിശ്വാസികള്‍ വലിയ പിന്തുണയാണ് പാര്‍ട്ടിക്കു തന്നത്. സമരം ഇനിയും ശക്തമായി മുന്നോട്ടുകൊണ്ടുപോവും. ശബരിമല വിഷയത്തിൽ പാർട്ടി നടത്തുന്ന സമരത്തിൽ ഇനിയും പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജയിലില്‍ കിടന്ന ദിവസങ്ങളില്‍ തനിക്കുണ്ടായിരുന്നത് ശബരിമല ശബരിമലയില്‍ അവിശ്വാസികള്‍ കയറുമോയെന്ന ആശങ്ക മാത്രമാണ് ഈ ഇരുപത്തിരണ്ടു ദിവസവും അവിശ്വാസികള്‍ക്ക് ആചാര ലംഘനം നടത്താനായില്ല എന്നതില്‍ ആശ്വാസമുണ്ടെന്നും സുരേന്ദ്രന്‍ പറയുന്നു.

ശബരിമല ദർശനത്തിന് പോവുമ്പോഴാണ് നിലക്കലിൽ വച്ച് അറസ്റ്റിലാവുന്നത്.  അന്നു മുതല്‍ ഇരുമുടിക്കെട്ട് സുരക്ഷിതമായി സൂക്ഷിച്ചിട്ടുണ്ട്. ജയിലിലും അതിനു ഭംഗം വന്നിട്ടില്ല. ഇരുമുടിക്കെട്ട് എന്തു ചെയ്യണം എന്ന കാര്യത്തില്‍ പാര്‍ട്ടി തീരുമാനമെടുക്കുമെന്നം അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

ജയിലിൽ നിന്നും പുറത്തിറങ്ങിയ സുരേന്ദ്രന് ബിജെപി പ്രവർത്തകർ‌ വന്‍ സ്വീകരണം നൽകി. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നും ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ ബിജെപി പ്രവര്‍ത്തകര്‍ സുരേന്ദ്രനെ സെക്രട്ടേറിയറ്റിനു മുന്നിലെ സമരപ്പന്തലിലെത്തിക്കും. കൂടാതെ, വിവിധ ജില്ലകളില്‍ സ്വീകരണം നല്‍കാനും പാര്‍ട്ടിയില്‍ ആലോചനയുണ്ട്.
സന്നിധാനത്ത് സ്ത്രീയെ ആക്രമിച്ച കേസിൽ ജാമ്യം ലഭിച്ച ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ ശനിയാഴ്ച രാവിലെ പത്തരയോടെയാണ് നടപടികൾ പൂർത്തിയാക്കി സുരേന്ദ്രൻ ജയിലിൽ നിന്നും പുറത്തിറങ്ങിയത്. 22 ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് സുരേന്ദ്രൻ മോചിതനായത്. ഇന്നലെയാണ് ഹൈക്കോടതി  സുരേന്ദ്രന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

കെ സുരേന്ദ്രന്‍ ജയില്‍ മോചിതനായി; വന്‍ വരവേല്‍പ്പൊരുക്കി ബിജെപി

 

ശബരിമല ദ്രാവിഡ ആരാധനാ കേന്ദ്രം; 351 മലയാളവർഷം പഴക്കമുള്ള രാജമുദ്ര രേഖ കണ്ടെത്തി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍