ന്യൂസ് അപ്ഡേറ്റ്സ്

ഹൈക്കോടതി നിരീക്ഷക സമിതി ഇന്ന് ശബരിമലയി‍ൽ; അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്തും

ഭക്ഷണം, കടിവെള്ളം, ശുചിമുറി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടോ എന്നു പരിശോധിക്കുന്നതിനാണു മുന്‍ഗണന.

ശബരിമല മണ്ഡല വിളക്ക് തീർത്ഥാടനം ആരംഭിച്ച് രണ്ടാഴ്ച പിന്നിടുമ്പോഴും വിവാദങ്ങളും പ്രതിഷേധങ്ങളും നിയമ നടപടികളും പുരോഗമിക്കുന്നതിനിടെ ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി ഇന്ന് ശബരിമല സന്ദര്‍ശിക്കും. നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളില്‍ ഒരുക്കിയിട്ടുള്ള സൗകര്യം വിലയിരുത്തിയ ശേഷമായിരിക്കും സംഘം സന്നിധാനത്തേത്ത് തിരിക്കുക. ദേവസ്വം ഓംബുഡ്സ്മാന്‍ ജസ്റ്റിസ് പി.ആര്‍. രാമന്‍,ശബരിമല ഉന്നതാധികാര സമിതി ചെയര്‍മാന്‍ ജസ്റ്റിസ് എസ് സിരിജഗന്‍, ഡിജിപി എ ഹേമചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് ഇന്ന് സന്ദര്‍ശനത്തിന് എത്തുന്നത്.

അതിനിടെ  ശബരിമലയില്‍ ഹൈക്കോടതി നിയോഗിച്ച നിരീക്ഷക സമിതി ഭരണഘടനാവിരുദ്ധമെന്ന് സംസ്ഥാന സര്‍ക്കാര്‍ വാദം ഉയർത്തിയതിന് പിറകയാണ് സന്ദർശനം എന്നതും ശ്രദ്ധേയമാണ്. ഈ വാദവുമായി സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുമെന്നും ഇന്നലെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. സുപ്രീം കോടതി വിധി നടപ്പാക്കാന്‍ ഹൈക്കോടതിയല്ല മേല്‍നോട്ടം വഹിക്കേണ്ടതെന്നും ആവശ്യമെങ്കില്‍ സുപ്രീം കോടതി മേല്‍നോട്ട സമിതിയെ നിയോഗിക്കണമെന്നുമാണ് സർക്കാർ നിലപാട്.

ഇന്നലെ ആലുവയില്‍ ചേര്‍ന്നസമിതിയുടെ ആദ്യയോഗത്തിന് ശേഷംദേവസ്വം ഓംബുഡ്സ്മാന്‍ ജസ്റ്റിസ് പി.ആര്‍. രാമനാണ് ഇക്കാര്യം അറിയിച്ചത്. പ്രധാന ഇടത്താവളമായ നിലയ്ക്കല്‍ ഉള്‍പ്പെടെ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ സൗകര്യം ഉണ്ടെന്നാണു പറയുന്നത്. ഇക്കാര്യങ്ങള്‍ വിലയിരുത്തും. ലക്ഷണക്കണക്കിനു ഭക്തജനങ്ങള്‍ എത്തിച്ചേരുന്ന ഇവിടങ്ങളില്‍ കുടിവെള്ളം, ശുചിമുറി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടോ എന്നു പരിശോധിക്കുന്നതിനാണു മുന്‍ഗണന. തീര്‍ത്ഥാടര്‍ക്ക് ആവശ്യമായ ഭക്ഷണം സൗര്യങ്ങള്‍ ഉള്‍പ്പെടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ടോ എന്നും വിലയിരുത്തും.ഇപ്പോള്‍ ചില നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നുണ്ട് ഇവിയില്‍ ഇളവ് നല്‍കുന്നത് സംബന്ധിച്ചും പരിശോധിക്കുമെന്നും അദ്ദേഹം പറയുന്നു.

നിയന്ത്രണങ്ങള്‍ കുറഞ്ഞാലേ കൂടുതല്‍ ഭക്തജനങ്ങള്‍ എത്തുകയുള്ളു എന്നാണ് വിലയിരുത്തല്‍. കോടതി നിര്‍ദേശിച്ചിട്ടുള്ള മാറ്റങ്ങള്‍ നടപ്പാക്കാന്‍ എന്തെങ്കിലും ചെയ്യേണ്ടതുണ്ടെങ്കില്‍ നിര്‍ദേശിക്കുമെന്നും ജ. പി.ആര്‍. രാമന്‍ വ്യക്തമാക്കിയിരുന്നു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍, അംഗം കെ.പി. ശങ്കരദാസ്, കമ്മിഷണര്‍ എന്‍. വാസു എന്നിവരും ഇന്നലെ ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തു. ദേവസ്വം ബോര്‍ഡ് എന്‍ജിനീയര്‍മാരെയും യോഗത്തിലേക്കു വിളിച്ചിരുന്നു.

കോടതി ചില നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. അവ നടപ്പാക്കാന്‍ ഇനി സമിതി അംഗമായ പറഞ്ഞു. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുന്ന കാര്യം ഹൈക്കോടതി പരിഗണിക്കുന്ന വിഷയമായതിനാല്‍ യോഗം ചര്‍ച്ച ചെയ്തില്ലെന്നും അദ്ദേഹം മറുപടി നല്‍കി.

ശബരിമല: ഹൈക്കോടതി നിരീക്ഷക സമിതി ഭരണഘടനാവിരുദ്ധമെന്ന് സര്‍ക്കാര്‍

“മതില്‍ തീര്‍ക്കാന്‍ പെണ്ണുങ്ങള്‍ ഇറങ്ങും, ശബരിമലയിലേക്ക് പോവാമെന്ന് പറഞ്ഞാല്‍ നവോത്ഥാനമെല്ലാം വഴിയില്‍ കിടക്കും”

വനിതാ മതില്‍ പണിയാന്‍ വെമ്പുന്ന പുരുഷകേസരികള്‍ ഒന്നോര്‍ക്കണം, ആണുങ്ങള്‍ ഒറ്റയ്ക്ക് തെളിച്ചുകൊണ്ടുവന്നതല്ല കേരളത്തിന്റെ നവോത്ഥാനം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍