ന്യൂസ് അപ്ഡേറ്റ്സ്

സുരേന്ദ്രന്‍ ശബരിമലയില്‍ പോയതെന്തിനായിരുന്നെന്ന് ഹൈക്കോടതി

ഭക്തർ നടത്തുന്ന കാര്യങ്ങളായിരുന്നുന്നില്ല സുരേന്ദ്രൻ ശബരിമലയിൽ ചെയ്തതെന്ന സർക്കാർ

ബിജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെതിരെ രുക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ശബരിമല സംഘര്‍ഷത്തിന്റെ പേരില്‍ അറസ്റ്റിലായി വിവിധ കേസുകളില്‍ ജയിലില്‍ കഴിയുന്ന സുരേന്ദ്രന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കവെയായിരുന്നു കോടതിയുടെ വിമര്‍ശനം. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഉത്തരവാദിത്വപ്പെട്ട നേതാവ് എന്നനിലയില്‍ സുരന്ദ്രന്‍ കൂടുതല്‍ പക്വതയോടെ പ്രവര്‍ത്തിക്കണമായിരുന്നു. എന്തിനായിരുന്നു  സുരേന്ദ്രന്‍ ശബരിമലയിൽ പോയതെന്ന് ചോദിച്ച കോടതി  അദ്ദേഹത്തിന്റെ പ്രവര്‍ത്തികളെ ന്യായീകരിക്കാന്‍ ആകില്ലെന്നും കുറ്റപ്പെടുത്തി. എന്നാൽ ഒരു സ്ത്രീയുടെ ചുണ്ടിൽ ചെറിയ പരിക്ക് മാത്രമാണ് അന്ന്  ഉണ്ടായതെന്നായിരുന്നു സുരേന്ദ്രന്റെ അഭിഭാഷകന്റെ മറുപടി.

അതേസമയം, സുരേന്ദ്രന്റെ ജാമ്യാപേക്ഷയെ എതിർത്ത സംസ്ഥാന സർക്കാർ ബിജെപി ജനറൽ സെക്രട്ടറിയുടെ നടപടി സുപ്രീം കോടതി വിധിയെ മാനിക്കാത്തതാണെന്നായിരുന്നു കോടതിയെ അറിയിച്ചത്. സുരേന്ദ്രൻ നിയമം കയ്യിലെടുക്കുന്ന പ്രവർത്തികളാണ് നടത്തിയത്.ഒരു സംഘമാളുകള്‍ ശബരിമലയില്‍ കലാപം അഴിച്ച് വിടാന്‍ നിരന്തരം ശ്രമിക്കുകയാണെന്നും ഈ സംഘത്തില്‍ ഉള്‍പ്പെട്ടയാളാണ് സുരേന്ദ്രന്‍.

ഭക്തർ നടത്തുന്ന കാര്യങ്ങളായിരുന്നുന്നില്ല അദ്ദേഹം ശബരിമലയിൽ ചെയ്തതെന്നും സർക്കാർ കോടതിയെ അറിയിച്ചു.

ഇതോടെ സുരേന്ദ്രന്റെ  പരിഗണിക്കുന്നതിനായി കോടതി നാളേക്ക് മാറ്റി. ഹർജിയിൽ  നാളെ തന്നെ വിധി പറയുമെന്നും കോടതി അറിയിച്ചു.  ചിത്തിര ആട്ട വിശേഷത്തിനായി ശബരിമല നടതുറന്നപ്പോൾ ദർശനത്തിനെത്തിയ  തൃശ്ശൂർ സ്വദേശിനി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഗൂഢാലോചന നടത്തിയെന്ന കേസിൽ സുരേന്ദ്രൻ സമർപ്പിച്ച ജാമ്യാപേക്ഷയാണ് കോടതി പരഗണിച്ചുത്.

ശബരിമല തന്ത്രി 6000 ജീവനക്കാരില്‍ ഒരാള്‍ മാത്രം; നടപടിയെടുക്കാൻ ദേവസ്വം ബോര്‍ഡിന് അധികാരമുണ്ട്: ദേവസ്വം മന്ത്രി

ഡിസംബര്‍ അവസാനം നാനൂറിലധികം സ്ത്രീകള്‍ മല കയറും; തീയതി അടുത്ത ദിവസങ്ങളില്‍ പ്രഖ്യാപിക്കും

 

 

“ഉറുമ്പിനെ പോലും നോവിക്കാത്ത എന്നെ വേട്ടയാടുന്നു, സുരേന്ദ്രന്‍ പോരാടിയത് സ്വാതന്ത്ര്യത്തിന് വേണ്ടി”: ശ്രീധരന്‍ പിള്ള

ആര്‍എസ്എസ് തലവന്‍ ഗോപാലന്‍ കുട്ടി മാസ്റ്റര്‍/അഭിമുഖം: സിപിഎം ഒരു വലിയ ഹിന്ദു പാര്‍ട്ടി, ഇനി ആ വോട്ട് കിട്ടില്ല; പിണറായി സ്റ്റാലിനിസ്റ്റ്; ശബരിമലയില്‍ ദൈവഹിതം നോക്കാമായിരുന്നു

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍