UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശബരിമല: സര്‍ക്കാര്‍ ബിജെപിക്കാര്‍ക്ക് എല്ലാ സഹായവും ചെയ്തു കൊടുത്തെന്ന് രമേശ്‌ ചെന്നിത്തല

ബന്ധുനിയമന വിഭാഗത്തില്‍ ആരോപണവിധേയനായ മന്ത്രി കെടി ജലീലിനെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.

ശബരിമലയില്‍ ലക്ഷക്കണക്കിന് ഭക്തരുടെ വികാരങ്ങളെയാണ് ബി.ജെ.പി ഇന്നലെ ചവിട്ടി മെതിച്ചതെന്ന് പ്രതിപക്ഷ നേതാന് രമേശ് ചെന്നിത്തല. ആര്‍എസ്എസ് നിയന്ത്രണത്തിലായിരുന്നു കഴിഞ്ഞ ദിവസം ശബരിമല. പോലീസിന്റെ മൈക്കില്‍ ആര്‍എസ്എസ് നേതാക്കന്മാര്‍ പ്രസംഗിക്കുന്ന സ്ഥിതി വരെ ഉണ്ടായി. ബിജെപിക്കാരുടെ അഴിഞ്ഞാട്ടത്തിന് സര്‍ക്കാര്‍ കൂട്ട് നില്‍ക്കുകയാണ് ഉണ്ടായതെന്നും അദ്ദേഹം ആരോപിച്ചു. തിരവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ദിവസം പുറത്തുവന്ന ബിജെപി അധ്യക്ഷന്റെ പ്രസംംഗ അവരുടെ അജണ്ട തുറന്നുകാട്ടുന്നതാണ്. പോലീസിന്റെ നിയന്ത്രണത്തിലാണ് ശബരിമല എന്ന് പറയുന്ന മുഖ്യമന്ത്രി ബിജെപിയുടെ രാഷ്ട്രീയ അജണ്ട തടയാന്‍ എന്തുകൊണ്ട് കഴിഞ്ഞില്ലെന്ന് വ്യക്തമാക്കണം. 50 വയസ്സുള്ള സ്ത്രീകളെ പോലും മര്‍ദ്ദിക്കുന്ന സാഹചര്യം ഉണ്ടായപ്പോള്‍ പോലീസ് കാഴ്ചക്കാരായി. ശബരിമലയില്‍ തന്ത്രി പത്രക്കാരോട് സംസാരിക്കുന്നത് വിലക്കിയ സര്‍ക്കാര്‍ ബി.ജെ.പിക്കാര്‍ക്ക് എല്ലാ സഹായവും ചെയ്തു കൊടുത്തു. ദേവസ്വം ബോര്‍ഡ് ഉണ്ടോ എന്ന കാര്യം പോലും കഴിഞ്ഞ ദിവസം ഉണ്ടായി- ചെന്നിത്തല ആരോപിച്ചു.

അതിനിടെ ബന്ധുനിയമന വിഭാഗത്തില്‍ ആരോപണവിധേയനായ മന്ത്രി കെടി ജലീലിനെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു. ഇപി ജയരാജന് നല്‍കാത്ത ഇളവ് എന്തിനാണ് കെടി ജലീലിന് നല്‍കുന്നത്. മന്ത്രിയുടെ രാജി ചോദിച്ച് വാങ്ങണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്. ആറ് മാസം മുതല്‍ ഏഴ് വര്‍ഷം വരെ തടവ് കിട്ടാവുന്ന തെറ്റാണ് മന്ത്രിയുടെത്. മന്ത്രി തന്റെ ഫെയ്സ്ബുക്കില്‍ ഇക്കാര്യം സമ്മതിച്ചതാണെന്നും പ്രതിപക്ഷ നേതാവ് ആരോപിക്കുന്നു ആരോപിക്കുന്നു. സൗത്ത് ഇന്ത്യന്‍ ബാങ്ക് സര്‍ക്കാര്‍ സ്ഥാപനമല്ല. അവിടെ നി്‌ന്നൊരു ഡെപ്യൂട്ടേഷന്‍ ചരിത്രത്തിലില്ലാത്തതാണ്. കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ പോസ്റ്റിലേക്കുള്ള യോഗ്യതയില്‍ മന്ത്രി മാറ്റം വരുത്തിയത് വ്യക്തമായ അഴിമതിയാണ്. നിയമനത്തിന് വിജിലന്‍സ് ക്ലിയറന്‍സ് ലഭ്യമാവാത്ത നിയമനമാണിത്. ഹജ്ജ് കമ്മറ്റിയിലെ നിയമനവും മുന്‍പ് ഉയര്‍ന്ന ആരോപണത്തിന് സമാനമാണ്. വ്യക്തമായ സ്വജനപക്ഷപാതം പുറത്ത് വന്ന സാഹചര്യത്തില്‍ കെ ടി ജലീല്‍ രാജി വെച്ചില്ലെങ്കില്‍ മുഖ്യമന്ത്രി പുറത്താക്കാന്‍ തയ്യാറാവണമെന്നും അദ്ദേഹം പറയുന്നു.

രാഹുല്‍ ഗാന്ധി തന്നെയാണ് നേതാവ്; ചെന്നിത്തലയ്ക്ക് മനസിലാകുന്നുണ്ടല്ലോ അല്ലേ?

കേരള നേതാക്കളുടെ അഭിപ്രായമല്ല എന്റേത്, സ്ത്രീകൾക്ക് ശബരിമലയിൽ പോകാം: രാഹുല്‍ ഗാന്ധി

രമേശ് ചെന്നിത്തല, പിഎസ് ശ്രീധരന്‍ പിള്ള, പ്രയാര്‍ ഗോപാലകൃഷ്ണന്‍, കെ സുധാകരന്‍, കെ സുരേന്ദ്രന്‍, കൊല്ലം തുളസി… മറന്നു പോകരുത് ഈ പേരുകള്‍

നിങ്ങളുടെ ഉപദേശം ആത്മാര്‍ഥമാണെങ്കിൽ അവരോടു കോൺഗ്രസ്സ് പാരമ്പര്യത്തിലേക്ക് മടങ്ങി വരാനല്ല, ആ പാരമ്പര്യം വിട്ട് പുറത്തു വരാനാണ് പറയേണ്ടത്

രാജീവ് ചന്ദ്രശേഖറും വത്സന്‍ തില്ലങ്കേരിയും; ശ്രീധരന്‍ പിള്ളയുടെ ചില കൈവിട്ട കളികള്‍

സംഘികളെ ഇനിയും മണ്ടന്മാരെന്ന് വിളിക്കരുത്; സന്നിധാനം കേരളത്തിൻ്റെ ഗോധ്ര ആകാതിരിക്കേണ്ടത് നമ്മുടെ ആവശ്യമാണ്

ആചാരസംരക്ഷണത്തിന് വന്നവരുടെ തനിനിറം നാട്ടുകാര്‍ കണ്ടല്ലോ? ബലിദാനിയെ കിട്ടാനുള്ള പരക്കം പാച്ചിലായിരുന്നു അത്

രാമന്‍ നായരും പ്രമീള ദേവിയും ഒരു കൂട്ടക്കൊഴിഞ്ഞു പോക്കിന്റെ തുടക്കമോ? അന്തംവിട്ട്‌ കോണ്‍ഗ്രസ് അണികള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍