ന്യൂസ് അപ്ഡേറ്റ്സ്

എംഎൽഎമാരുടെ സമരത്തിൽ സർക്കാർ ഇടപെടുന്നില്ലെന്ന് പ്രതിപക്ഷം; ബഹളത്തെതുടർന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു

ശബരിമല വിഷയം ഉന്നയിച്ച് ഇത് അഞ്ചാം ദിവസമാണ് പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ സ്തംഭിക്കുന്നത്.

ശബരിമല വിഷയത്തില്‍ സർക്കാർ നിലപാടിനെ എതിർത്ത് പ്രതിപക്ഷം രംഗത്തെത്തിയതോടെ സഭയിൽ ഇന്നും ബഹളം. പ്രതിപക്ഷ  പ്രതിഷേധത്തെ തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്നും, ഇക്കാര്യം ഉന്നയിച്ച് സഭാ കവാടത്തിന് മുന്നില്‍ സത്യഗ്രഹ സമരം നടത്തുന്ന യുഡിഎഫ് എംഎല്‍എമാരുടെ സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ ബഹളം.

ചോദ്യോത്തര വേള ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം പ്ലക്കാര്‍ഡുകളും ബാനറുകളും ഉയര്‍ത്തി പ്രതിഷേധിച്ചു. സ്പീക്കറുടെ ഡയസിലെത്തിയും പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിച്ചു. തുടര്‍ന്ന് ചോദ്യോത്തര വേള നിര്‍ത്തി വെച്ച് സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു.

ശബരിമല വിഷയം ഉന്നയിച്ച്  യുഡിഎഫ് എംഎല്‍എമാരായ വി എസ് ശിവകുമാര്‍, പാറക്കല്‍ അബ്ദുള്ള, എന്‍ ജയരാജ് എന്നിവർ  നടത്തുന്ന സമരം ഇന്ന് അഞ്ചാം ദിവസത്തിലേക്ക് കടക്കുന്ന സാഹചര്യത്തിലായിരുന്നു പ്രതിപക്ഷ പ്രതിഷേധം. സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ആത്മാര്‍ത്ഥ കാണിക്കുന്നില്ലെന്നും പ്രതിപക്ഷം ആരോപിച്ചു. ബഹളം അവസാനിപ്പിക്കണമെന്നും, സഭ നടപടികളോട് സഹകരിക്കണമെന്നും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പ്രതിപക്ഷത്തോട് അഭ്യര്‍ത്ഥിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് നടപടികള്‍ പൂര്‍ത്തിയാക്കി സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു.

ശബരിമല വിഷയം ഉന്നയിച്ച് ഇത് അഞ്ചാം ദിവസമാണ് പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ സ്തംഭിക്കുന്നത്. പ്രതിപക്ഷ എംഎല്‍എമാരുടെ സമരം അവസാനിപ്പിക്കാന്‍ ഇടപെടാമെന്ന് കഴിഞ്ഞദിവസം സ്പീക്കര്‍ സഭയില്‍ വ്യക്തമാക്കിയിരുന്നു. വിഷയത്തിൽ ഇടപെടലുകള്‍ നടത്തിയെന്നും  സ്പീക്കര്‍ വ്യക്തമാക്കിയിരുന്നു. എന്നാൽ സ്പീക്കർ ഇടപെടുന്നില്ലെന്നും പ്രതിപക്ഷം ആരോപിക്കുന്നു.

അതിനിടെ ശബരിമല വിഷയം ഉന്നയിച്ച ബിജെപി സെക്രട്ടറേറിയേറ്റിന് മുന്നിൽ നടത്തിവരുന്ന സമരവും അഞ്ചാം ദിവസത്തിലേക്ക് കടന്നു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണനാണ്  നിരാഹാര സമരം നടത്തുന്നത്. ഇതേ ആവശ്യം ഉന്നയിച്ച് മഹിള മോര്‍ച്ച പ്രവര്‍ത്തകരുടെ സെക്രട്ടറിയേറ്റ് മാര്‍ച്ചും ഇന്ന് നടക്കും.

എന്നാൽ നിരോധനാജ്ഞ പിൻവലിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയ സാഹചര്യത്തിൽ ശബരിമലയിലെ നിയന്ത്രണങ്ങൾ പിൻവലിക്കാനാവില്ലെന്ന നിവപാടിൽ ഉറച്ച് നിൽക്കുകയാണ് സർക്കാർ.

Exclusive: കിര്‍താഡ്‌സില്‍ മന്ത്രി എ.കെ ബാലന്റെ സ്റ്റാഫ്, എഴുത്തുകാരി ഇന്ദു മേനോന്‍ ഉള്‍പ്പെടെ 4 പേര്‍ക്ക് അനധികൃത നിയമനം; അയോഗ്യതയെ മറികടക്കാന്‍ കുറുക്കുവഴി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍