ന്യൂസ് അപ്ഡേറ്റ്സ്

ശബരിമല ക്ഷേത്രത്തെയും ആചാരങ്ങളെയും സംരക്ഷിക്കാന്‍ ഇടപെടണം; രാഷ്ട്രപതിയുടെ പേജില്‍ പരാതി പ്രവാഹം

മലയാളികള്‍ക്ക് പുറമെ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും ഉള്‍പ്പെടെ  നൂറകണക്കിന് പേരാണ് ശബരിമലയെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കമന്റ് ചെയ്തിട്ടുള്ളത്.

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചു കൊണ്ടു്ള്ള സുപ്രീം കോടതി ഉത്തരവിനെ മറികടക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട് രാഷ്ട്രപതിയുടെ ഫേസ്ബുക്ക് പേജില്‍ പരാതി പ്രവാഹം. രാഷ്ട്രപതി രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് കമന്റ് രൂപത്തില്‍ പരാതികളുമായെത്തിയത്. മലയാളികള്‍ക്ക് പുറമെ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും ഉള്‍പ്പെടെ  നൂറകണക്കിന് പേരാണ് ശബരിമലയെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കമന്റ് ചെയ്തിട്ടുള്ളത്.

കോടതി വിധി വിശ്വാസികളുടെ വികാരത്തെ ബാധിക്കുന്നതാണ്. ശബരിമലയിലെ ആചാരങ്ങളെ സംരക്ഷിച്ചണം. ഹിന്ദു സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും കമന്റുകള്‍ പറയുന്നു. ഈ വിധി നടപ്പാക്കുന്നതിലൂടെ സംസ്ഥാനത്തിന്റെ സംസ്‌കാരം പാരമ്പര്യം എന്നിവ നശിക്കുമെന്നും കമന്റുകള്‍ ആരോപിക്കുന്നു.

കോടത കൈവിട്ടാല്‍ രാഷ്ട്രപതിയെന്ന പേരില്‍ ദിവസങ്ങളായി ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സാമൂഹികമാധ്യമങ്ങളില്‍ കാംപയില്‍ തുടങ്ങിയതിന് പിറകയാണ് കമന്റുകളുമായി ഒരുസംഘം രംഗത്തെത്തിയത്.

ശബരിമലയിൽ കയറിയാൽ ആർത്തവരക്തം തിരിച്ചുകയറുമെന്ന് ഡോക്ടറുടെ കണ്ടുപിടിത്തം; പൊളിച്ചടുക്കി സോഷ്യൽ മീഡിയ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍