UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശബരിമല ഒരു നിമിത്തമാണ്; കേരളത്തിൽ ഇത്തവണ ത്രികോണ മത്സരം: കുമ്മനം

ശബരിമല പ്രക്ഷോഭ സമയത്ത് കേരളത്തിൽ ഉണ്ടായിരുന്നെങ്കിൽ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനുണ്ടായിരുന്നു.

ശബരിമല വിഷയം തിരഞ്ഞെടുപ്പിൽ ബി ജെ പി ക്ക് അനുകൂലമായിമാറുമെന്ന് കുമ്മനം രാജശേഖരന്‍. ശബരിമല ഒരു നിമിത്തമാണെന്നും വിഷയം മതസ്വാതന്ത്ര്യമാണ്. ശബരിമല മുഖ്യതെരഞ്ഞെടുപ്പ് പ്രചാരണവിഷയമാക്കും. ജനകീയവിഷയമാണ് ശബരിമല. അതിന് കൃത്യമായ രാഷ്ട്രീയവുമുണ്ട്.

കേരളത്തിലെ ജനങ്ങളുടെ വിശ്വാസം സംരക്ഷിക്കാന്‍ കേന്ദ്രത്തിന് ഇടപെടേണ്ടി വരുമെങ്കില്‍ അപ്പോള്‍ സഹായം ആവശ്യപ്പെടുമെന്നും അദ്ദേഹം പറയുന്നു. ഗവർണർ സ്ഥാനം രാജിവച്ച ശേഷം ഡൽഹിയിലെത്തിയ അദ്ദേഹം മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ശബരിമല പ്രക്ഷോഭ സമയത്ത് കേരളത്തിൽ ഉണ്ടായിരുന്നെങ്കിൽ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനുണ്ടായിരുന്നു. സജീവരാഷ്ടീയത്തിലേക്ക് തിരികെ എത്തിയത് സ്വന്തം ഇഷ്ടപ്രകാരമാണ്. ആര്‍എസ്എസോ ബിജെപിയോ ആവശ്യപ്പെട്ടിട്ടല്ലെന്നും അദ്ദേഹം പറയുന്നു. കേരളത്തിൽ‌ നടക്കുന്നത് രാഷ്ട്രീയ അടിച്ചമര്‍ത്തലാണ്. പിണറായി വിജയന്‍ ആയിരക്കണക്കിന് ജനങ്ങളെ ജയിലിലാക്കിയിരിക്കുന്നത് ഇതിന്റെ തെളിവാണ്. ഈ നടപടികൾ തുടർന്നാല്‍ ബംഗാളില്‍ സംഭവിച്ചത് കേരളത്തിലും ഉണ്ടാകും. കേരളം ഇത്തവണ നേരിടാന്‍ പോകുന്നത് ത്രികോണ മത്സരമാണ്. എല്‍ ഡി എഫും കോണ്‍ഗ്രസും കൈകോര്‍ക്കുന്ന കാഴ്ചകാണേണ്ടിവരുമെന്നും കുമ്മനം പറയുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍