UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശബരിമലയില്‍ ഒരുക്കങ്ങൾ പൂർണം; മകരവിളക്കിന് വന്‍ ജനത്തിരക്ക്

ശബരിമലയിലെത്തിയ തീർത്ഥാടകർക്ക് യാതൊരു ബുദ്ധിമുട്ടും ഇത്തവണ ഉണ്ടായിട്ടില്ലെന്ന് ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രൻ

സ്തീപ്രവേശന വിവാദത്തിനും സംഘർഷങ്ങൾക്കും ശേഷം മണ്ഡല- മകര വിളക്ക് തീർത്ഥാടനത്തിന് ഇന്ന് സമാപനം. ആറരയോടെ അയ്യപ്പവിഗ്രഹത്തിൽ തിരുവാഭരണം ചാർത്തി ദീപാരാധന നട തുറക്കുമ്പോൾ പൊന്നമ്പല മേട്ടിൽ മകരവിളക്ക് തെളിയിക്കും. മകരവിളക്ക് ദർശനത്തിനുള്ള ഒരുക്കങ്ങളെല്ലാം സന്നിധാനത്ത് പൂർത്തിയായി. പന്തളം കൊട്ടാരത്തിൽ നിന്നും കൊണ്ടു വന്നിട്ടുള്ള തിരുവാഭരണങ്ങൾചാർ‌ത്തിയുള്ള രാത്രി 7.52 നാണ് മകര സംക്രമ പൂജ.

മകര വിളക്ക് കാണാനെത്തുന്നവരുടെ സുരക്ഷക്കായി അതി വിപുലമായ ഒരുക്കങ്ങളാണ് ഇതിനോടകം ഒരുക്കിയിട്ടുള്ളത്. ശബരിമലയ്ക്കം പരിസരപ്രേദേശശത്തിനും പുറമെ ഇടുക്കിയിൽ മകരവിളക്ക് കാണാൻ കഴിയുന്ന പുല്ലുമേട്, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി. വിവിധ വകുപ്പുകളുടെയും ഗ്രാമപ്പഞ്ചായത്തുകളുടെയും സഹകരണത്തോടെയാണ് ഒരുക്കങ്ങൾ. വെളിച്ചത്തിനായ് അസ്കാലൈറ്റും ഒരുക്കിയിട്ടുണ്ട്. ഇവിടങ്ങളിൽ ഫയർഫോഴ്‌സും ക്യാമ്പുചെയ്യും.

മകര വിളക്ക് കാണാനെത്തുന്നവരുടെ സുരക്ഷക്കായി പൊതുമരാമത്ത് വകുപ്പ് പാഞ്ചാലിമേട്ടിലും പുല്ലുമേട്ടിലും ബാരിക്കേഡുകൾ നിർമിച്ചു. പുല്ലുമേട്, സത്രം, വണ്ടിപ്പെരിയാർ, കുമളി, പാഞ്ചാലിമേട്, പരുന്തുംപാറ എന്നീ കേന്ദ്രങ്ങളിൽ ഫയർഫോഴ്‌സ് ക്യാമ്പുചെയ്യും. വെളിച്ചത്തിനായ് അസ്കാലൈറ്റു പ്രവർത്തിപ്പിക്കും. പീരുമേട്, കുമളി, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിൽ ആരോഗ്യവകുപ്പ് മതിയായ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. 20 ആംബുലൻസ്, 31 ഡോക്ടർമാർ, 56 പാരാമെഡിക്കൽ സ്റ്റാഫ് തുടങ്ങിയവരുടെ സേവനമാണ് ആശുപത്രികളിൽ ഒരുക്കിയിട്ടുള്ളത്.

അതേസമയം, വിവാദകാലമായ ഒരു തീർത്ഥാടന കാലം അവസാനിക്കുമ്പോൾ മുൻ വർഷങ്ങളെ അപേക്ഷിച്ച് മണ്ഡലവിളക്കിന് സന്നിധാനത്തും പരിസരത്തും മുൻവര്‍ങ്ങളെ അപേക്ഷിച്ച് തിരക്ക് വളരെ കുറവാണ്. എന്നാൽ ശബരിമല വിഷയത്തിൽ ഇന്നും രാഷ്ട്രീയ വിവാദത്തിന് വിരാമമായിട്ടില്ല. പൊന്നമ്പല മേട്ടിൽ തെളിയിക്കുന്ന മകര വിളക്ക് കത്തിക്കാനുള്ള അവകാശം മല അരയ വിഭാഗത്തിന് തിരികെ നൽകണമെന്ന ബിജെപിയുടെ അവകാശവാദമാണ് ഇതിൽ പ്രധാനം. ഈ നടപടി പൂർത്തിയാക്കിയാണ് കേരളത്തിൽ നവോത്ഥാനം നടപ്പാക്കേണ്ടതെന്നും ബിജെപി പറയുന്നു. ബിജെപി സംസ്ഥാന സെക്രട്ടറി വി കെ സജീവനാണ് ഇക്കാര്യം അവശ്യപ്പട്ടത്.

ഇതിനിടെ മകര സംക്രമ സമയത്ത് സംസ്ഥാനത്ത് 18 കോടി അയ്യപ്പ ജ്യോതി തെളിയിക്കുമെന്ന് ശബരിമല കർമ സമിതി പറയുന്നു. തെരുവുകൾ ക്ഷേത്രങ്ങൾ അധ്യാത്മിക സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചായിരിക്കും പരിപാടി സംഘടിപ്പിക്കുക. സംസ്ഥാനത്ത് ഐക്യവും ശാന്തിയും ഐശ്വര്യവും പുലരാനാണ് ജ്യോതി തെളിയിക്കുന്നതെന്നും കർമസമിതി ഇന്നലെവ്യക്തമാക്കി. അതനിടെ ശബരിമലയിലെത്തിയ തീർത്ഥാടകർക്ക് യാതൊരു ബുദ്ധിമുട്ടും ഇത്തവണ ഉണ്ടായിട്ടില്ലെന്ന് ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രൻ വ്യക്തമാക്കുന്നു.

ശബരിമലയിൽ യുവതികൾക്ക് ദർശനം നടത്താമെന്ന സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്തവണ ശബരിമല തീർത്ഥാടനം. യുവതികളെ തടയുമെന്ന് ബിജെപി ഉൾപ്പെടെയുള്ള സംഘപരിവാർ സംഘടനകൾ സ്ത്രീ പ്രവേശനം തടയുമെന്ന നിലപാടെടുത്തതോടെ സംഘർഷ പൂരിതമാവുകയായിരുന്നു തീർത്ഥാടനകാലം. നിരവധി സ്ത്രീകൾ ദർശനത്തിനായി ശ്രമിച്ചെങ്കിലും പ്രതിഷേധം ശക്തമായതോടെ പിൻമാറേണ്ടിയും വന്നു. തീർത്ഥാടന കാലം മുഴുവൻ ശബരിമല പ്രദേശത്ത് നിരോധനാജ്ഞ തുടർന്നെന്നതും ഇത്തവണത്തെ പ്രത്യേകതയായിരുന്നു.

എന്നാൽ തീർത്ഥാടനം ആരംഭിച്ച് നൂറുദിവസങ്ങളോട് അടുക്കുമ്പോൾ ജനുവരി രണ്ടിന് രണ്ട് യുവതികൾ ക്ഷേത്ര ദർശനം നടത്തിയ സാഹചര്യവും  ഉണ്ടായി. സംഭവത്തെതുടർന്ന് ശബരിമല കർമസമിതി സംസ്ഥാനത്ത് ഹർത്താലും പ്രഖ്യാപിച്ചു. ബിജെപി ആർഎസ്എസ് പിന്തുണയോടെ നടന്ന ഹർ‌ത്താലിൽ വ്യാപക അക്രമങ്ങളായിരുന്നു അരങ്ങേറിയത്. മുന്നുദിവസത്തോളമായുരുന്നു ഇതിന്റെ പേരിൽ സംസ്ഥാനത്ത് അക്രമങ്ങൾ അരങ്ങേറിയിത്. സംഘർഷം ബിജെപി സിപിഎം സംഘർഷത്തിലേക്കും വഴിമാറുന്ന സാഹചര്യവും സംസ്ഥാനത്തുണ്ടായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍