ന്യൂസ് അപ്ഡേറ്റ്സ്

‘നമുക്ക് കിട്ടേണ്ടതൊക്കെ കിട്ടി, ഇനി പരാതികൊടുത്തിട്ടെന്താണ് കാര്യം’: സന്നിധാനത്ത് പ്രതിഷേധത്തിന് ഇരയായ ഭക്ത പറയുന്നു

പ്രായം പ്രതിഷേധക്കാരോട് വെളിപ്പെടുത്തിയതാണ്. എന്നിട്ടും കടത്തിവിട്ടില്ല. കാലില്‍ ചവിട്ടേറ്റെന്നും അവര്‍ പറയുന്നു.

പ്രായത്തിന്റെ കാര്യം പറഞ്ഞിട്ടും തന്നെ തടഞ്ഞുവയ്ക്കുകയായിരുന്നെന്ന് രാവിലെ സന്നിധാനത്ത് പ്രതിഷേധത്തിനിരയായ തൃശ്ശുര്‍ സ്വദേശിനി ലളിത. തന്റെ പ്രായം പ്രതിഷേധക്കാരോട് വെളിപ്പെടുത്തിയതാണ്. എന്നിട്ടും കടത്തിവിട്ടില്ല. കാലില്‍ ചവിട്ടേറ്റെന്നും അവര്‍ പറയുന്നു. തങ്ങള്‍ക്ക് പരാതിയില്ലെന്ന് പറഞ്ഞ് എഴുതി നല്‍കിയെന്നും അവര്‍ പറയുന്നു. ഏഷ്യനെറ്റ്ന്യൂസിനോടായിരുന്നു അവരുടെ പ്രതികരണം.

എന്നാല്‍ സംഭവത്തിന്റെ പേരില്‍ പരാതി നല്‍കാന്‍ ഇല്ലെന്നും അവര്‍ വ്യക്തമാക്കു. തങ്ങള്‍ക്ക് കിട്ടാനുള്ളതെല്ലാം കിട്ടി. ഇനി ആരോട് പരാതിപ്പെട്ടിട്ട് എന്താണ് കാര്യെന്നും അവര്‍ പറയുന്നു. സന്നിധാനത്തെ ആള്‍ക്കൂട്ടതില്‍ ഒരുവിഭാഗം കയറിപ്പോവാന്‍ പറയുമ്പോള്‍ മറ്റൊരുവിഭാഗം ഉപദ്രവിക്കുകയായിരുന്നു. വിവരം അറിയിച്ചതോടെ പ്രതിഷേധക്കാര്‍ തന്നെയാണ് കൊണ്ടുപോയി ദര്‍ശനത്തിന്ന സൗകര്യം ഒരുക്കിയതെന്നും അവര്‍ പറയുന്നു. 52കാരിയായ ലളിത ഉള്‍പ്പെടെയുള്ളവരെ തടഞ്ഞ സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിന് പിറകെയാണ് പരാതിയില്ലെന്ന ഇവരുടെപ്രതികരണം.

കണ്ടാലറിയാവുന്ന 200 പേര്‍ക്കെതരെയാണ് അനധികൃതമയി തടഞ്ഞുവയ്ക്കല്‍, അനധികൃതമായി സംഘം ചേരല്‍, സ്ത്രീകളെ തടഞ്ഞുവയ്ക്കുക എന്നീവകുപ്പുകള്‍ പ്രകാരം കേസെടുത്തത്. കൊച്ചുമകന്റെ ചോറൂണുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ക്കായാണ് തൃശ്ശുര്‍ സ്വദേശികളായ കുടുംബം ചിത്തിര ആട്ടവിശേഷത്തിനായി നടതുറന്നപ്പോള്‍ ശബരിമലയിലെത്തിയത്.

ശബരിമല LIVE: തൃശ്ശൂര്‍ സ്വദേശിനിയെ തടഞ്ഞ സംഭവത്തില്‍ 200 പേർക്കെതിരെ കേസെടുത്തു; നിയന്ത്രണം പോലീസിന് തന്നെയെന്ന് മുഖ്യമന്ത്രി

ശബരിമല കയ്യടക്കി വീണ്ടും സംഘപരിവാര്‍ സംഘടനകള്‍

ശ്രീധരന്‍ പിള്ളയുടെ വിവാദ ശബരിമല പ്രസംഗം തൊഗാഡിയയെ ലക്ഷ്യം വച്ചതിനു പിന്നില്‍

സന്നിധാനത്ത് മാധ്യമ പ്രവര്‍ത്തകരെ തിരഞ്ഞ് പിടിച്ച് കയ്യേറ്റം ചെയ്യാന്‍ ശ്രമം; അക്രമത്തിന് പിന്നിൽ കമ്യൂണിസ്റ്റുകാരെന്ന് ബിജെപി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍