ന്യൂസ് അപ്ഡേറ്റ്സ്

നടയടച്ച് ശുദ്ധിക്രിയ; തന്ത്രിക്കെതിരായ ഹർജി അടിയന്തിരമായി പരിഗണിക്കാനാവില്ലെന്ന് സുപ്രീം കോടതി ‌‌

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്‌ക്കു മുന്നിലായിരിക്കും വിഷയം ഉന്നയിക്കുക.

ശബരിമല ക്ഷേത്രത്തിൽ യുവതികൾ ദർശനം നടന്നതിന് പിറകെ നടയടച്ച് ശുദ്ധി കർമങ്ങൾ നടത്തിയ തന്ത്രിയുടെ നടപടി കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജി അടിയന്തിരമായി പരിഗണിക്കാനാവില്ലെന്ന സുപ്രീം കോടതി. ഭരണ ഘടനാ ബെ‍ഞ്ചിനെ പരിഗണനാ വിഷയമാണ് ശബരിമല. ഭരണഘടനാ ബെഞ്ച് ഇടക്കിടെ അടിയന്തിരമായി ചേരാനാവില്ലെന്ന് വ്യക്തമാക്കിയാണ് നടപടി.

ശുദ്ധിക്രിയകൾക്ക് നേതൃത്വം നൽകിയ തന്ത്രിയുടെ നടപടിക്കെതിരെ ഇന്നലെയാണ് സുപ്രീം കോടതിയിൽ പരാതിയെത്തിയത്. ക്ഷേത്രം തന്ത്രി കണ്ഠര് രാജീവരുടെ നടപടി കോടതിയലക്ഷ്യമെന്നു ചൂണ്ടിക്കാട്ടിയാണ് വനിതാ അഭിഭാഷകരായ ഗീനാകുമാരി, എ.വി. വർഷ കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്‌ക്കു മുന്നിലാണ് ഉന്നയിച്ചത്.

ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ്. ശ്രീധരൻപിള്ള അടക്കമുള്ളവർ  യുവതീ പ്രവേശനം സംബന്ധിച്ച വിധി നടപ്പാക്കുന്നത് തടയാൻ ശ്രമിക്കുന്നെന്ന് ചൂണ്ടിക്കാട്ടി നേരത്തെ ഗീനാ കുമാരി ഉൾപ്പെടെയുള്ളവർ കോടതിയലക്ഷ്യഹർജി  സമർപ്പിച്ചിരുന്നു. പിള്ളയ്ക്ക് പുറമെ തന്ത്രി, പന്തളം കൊട്ടാരം പ്രതിനിധികൾ, ബിജെപി പത്തനംതിട്ട ജില്ലാ നേതാവ് എന്നിവർക്കെതിരായിരുന്നു ഇവരുടെ ഹർജി.

ഇന്നലെ രാവിലെ 10-30 ഒാടെയായിരുന്നു ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിരായി പരിഹാര ക്രിയ ചെയ്തു. നടയട‌ച്ചു ശുദ്ധി നടത്തേണ്ടി വരുമ്പോൾ ഭക്തർക്ക് ഉണ്ടാകാവുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനാണ് ഒരു മണിക്കൂർ കൊണ്ടാണ് നടപടികൾ പൂർത്തിയാക്കിയത്. ആചാരലംഘനം നടത്തിച്ചവർ ആരായാലും അനുഭവിക്കുമെന്നു തന്ത്രി കണ്ഠര് രാജീവര് ഇന്നലെ പറഞ്ഞിരുന്നു. ക്ഷേത്രാചാരങ്ങൾ കാത്തുസൂക്ഷിക്കേണ്ട കടമ നിറവേറ്റിയെന്ന് വ്യക്തമാക്കിയ അദ്ദേഹം രാത്രിയിൽ വന്നു മോഷ്ടിക്കുന്നതു ധീരതയല്ലെന്നും കൂട്ടിച്ചേർത്തു.

ശുദ്ധിക്രിയ ചെയ്ത സംഭവത്തിനെതിരെ രാഷ്ട്രീയ സാമൂഹിക രംഗത്തെ നിരവധി പേർ തന്ത്രിക്കെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു.

 

ഹര്‍ത്താല്‍ LIVE: അയല്‍സംസ്ഥാന ബസുകള്‍ക്ക് നേരെ അക്രമം; പന്തളത്ത് അഞ്ച് സിപിഎം പ്രവര്‍ത്തകരുടെ വീടിനു നേരെ അക്രമം

ഇത്രയും കാലം നാമജപം മാത്രം നടത്തിയ തങ്ങളുടെ മറ്റൊരു മുഖം കേരളം കാണുമെന്ന് ആര്‍എസ്എസ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍